'യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ചൈനയുടെ മധ്യസ്ഥ ചർച്ചയ്ക്ക് തയ്യാർ'; ഷീ ജിൻപിങ്-പുടിൻ കൂടിക്കാഴ്ച

റഷ്യയിൽ ത്രിദിന സന്ദർശനത്തിനെതിരെ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ് മോസ്കോയിൽ പുടിനുമായി കൂടിക്കാഴ്ച നടത്തി. യുക്രൈൻ യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ചൈനീസ് പ്രസിഡന്‍റിന്‍റെ ആദ്യ റഷ്യൻ സന്ദർശനമാണിത്. പ്രീയപ്പെട്ട സുഹൃത്തെന്നായിരുന്നു കൂടിക്കാഴ്ചയിൽ ഇരുവരും പരസ്പരം അഭിസംബോധന ചെയ്തത്. കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ ചർച്ചയായെങ്കിലും ഔദ്യോഗിക ചർച്ചകൾക്ക് നാളെയാണ് തുടക്കമാകുക.
യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ചൈന മുന്നോട്ട് വെച്ച സമാധാന ചർച്ചയ്ക്ക് തയ്യാറെന്ന് നേരത്തേ പുടിൻ വ്യക്തമാക്കിയിരുന്നു. ചൈനയുടെ നിർദ്ദേശങ്ങളെ താൻ ബഹുമാനത്തോടെയാണ് കാണുന്നതെന്നും സമീപ ദശകങ്ങളിൽ ചൈനയുടെ ദ്രുതഗതിയിലുള്ള വളർച്ചയിൽ അൽപ്പം അസൂയയുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പുടിൻ പ്രതികരിച്ചു. സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തിന് ചൈന വളരെ ഫലപ്രദമായ കാര്യങ്ങളാണ് നടപ്പാക്കുന്നതെന്നും പുടിൻ കൂട്ടിച്ചേർത്തു.
യുക്രൈൻ പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമായും 12 നിർദ്ദേശങ്ങളാണ് ചൈന റഷ്യയ്ക്ക് മുൻപിൽ വെച്ചിരിക്കുന്നത്. അതേസമയം റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കാൻ ചൈന സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യം യുക്രൈൻ മുന്നോട്ട് വെച്ചിട്ടുണ്ട്.യുക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കാൻ ബെയ്ജിംഗ് മോസ്കോയിലെ സ്വാധീനം ഉപയോഗിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്നായിരുന്നു യുക്രേനിയൻ വക്താവ് ഒലെഗ് നിക്കോലെങ്കോ പറഞ്ഞത്.
റഷ്യയെ ആയുധമാക്കാനുള്ള നടപടികളാണ് ബെയ്ജിംഗ് നടത്തുന്നതെന്ന പാശ്ചാത്യ ആരോപണങ്ങൾ പലപ്പോഴും ചൈന തള്ളികളഞ്ഞിരുന്നു. റഷ്യയുമായുള്ള ഊർജ പങ്കാളിത്തമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നാണ് ചൈനയുടെ വിശദീകരണം.












Click it and Unblock the Notifications