
ഷി ജിംഗ് പിംഗിന് മസ്തിഷ്കത്തില്‍ ഗുരുതര രോഗം? സെറിബ്രെല്‍ അന്യൂറിസമെന്ന് റിപ്പോര്‍ട്ട്
ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന് മസ്തിഷകത്തെ ബാധിക്കുന്ന ഗുരുതര രോഗമെന്ന് റിപ്പോര്‍ട്ട്. സെറിബ്രല്‍ അന്യൂറിസം എന്ന രോഗമാണിത്. അദ്ദേഹത്തെ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. എന്നാല്‍ അദ്ദേഹം ചൈനീസ് പരമ്പരാഗത മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ മതിയെന്നാണ് നിര്‍ദേശിച്ചത്. ശസ്ത്രക്രിയ വേണ്ടെന്നാണ് നിര്‍ദേശിച്ചത്. സര്‍ജറി ചെയ്താല്‍ രക്ത ധമനികള്‍ ദുര്‍ബലമായി ധമനിവീക്കത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടാണ് പരമ്പരാഗത മരുന്നുകള്‍ മതിയെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അതേസമയം നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ദിലീപ് ഡിലീറ്റ് ചെയ്ത ദൃശ്യം പുറത്ത്? നിര്‍ണായക സംഭാഷണങ്ങള്‍ 'പള്‍സര്‍ സുനി സുരക്ഷിതനല്ല'
നിലവിലെ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരമാണെങ്കില്‍ നിരവധി അഭ്യൂഹങ്ങള്‍ ഷി ജിന്‍ പിംഗിന്റെ ആരോഗ്യ നിലയെ കുറിച്ചുണ്ട്. ചൈന ഔദ്യോഗികമായി ഇക്കാര്യങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കൊവിഡ് ആരംഭിച്ചത് മുതല്‍ വിദേശ നേതാക്കളെ കാണാന്‍ ഷി ജിന്‍ പിംഗ് തയ്യാറായിട്ടില്ല. ഇതാണ് ആരോഗ്യ നിലയില്‍ സംശയങ്ങളുയരാന്‍ കാരണം. അതേസമയം റിപ്പോര്‍ട്ട് ശരിയെങ്കില്‍ ചൈനയ്ക്ക് ഇത് പ്രതിസന്ധിയുടെ സമയമാണ്. ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് ചൈനീസ് സമ്പദ് ഘടന വലിയ പ്രതിസന്ധി നേരിടുകയാണ്. യുക്രൈനിലെ യുദ്ധത്തെ തുടര്‍ന്ന് വിതരണ ശൃംഖലയാകെ തകര്‍ന്നിരിക്കുകയാണ്. ഒപ്പം സീറോ കൊവിഡ് നയവും ചൈനീസ് വിപണിയെ കാര്യമായി ബാധിക്കുന്നുണ്ട്.
ഇതിനോടകം സെറിബ്രല്‍ അന്യൂറിസം എന്താണെന്ന ചര്‍ച്ചകളും ശക്തമായിരിക്കുകയാണ്. മസ്തിഷ്കത്തിലെ ഒരു അറയില്‍ നിന്ന് ബലൂണ്‍ സമാനമായി വീര്‍ത്ത് വരികയും, അത് മസ്തിഷ്കത്തിലെ രക്തധമനികളിലെ പേശീ നാളികളെ ദുര്‍ബലമാക്കുകയും ചെയ്യും. ശരീരത്തില്‍ നിന്ന് യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് ഇത് ആരംഭിക്കുക. ബ്രെയിന്‍ അന്യൂറിസമെന്നും പറയാറുണ്ട്. രക്തധമനികളിലെ ചുറ്റുമുള്ള മേഖല ദുര്‍ബലമാകാന്‍ ബ്രെയിന്‍ അന്യൂറിസം വലുതാകുന്നതിലൂടെ സാധിക്കും. ഇത് വലിയ വിള്ളലുണ്ടാക്കുകയും, രക്തം മസ്തിഷ്കത്തിന് ചുറ്റും പ്രവഹിക്കാനും തുടങ്ങും. സബാര്ക്നോള്ഡ് ഹെമറേജ് എന്നാണ് ഇതിനെ വിളിക്കുക. ഹെമറേജിക് സ്ട്രോക്ക് വരാനുള്ള സാധ്യതയും ഇതിലൂടെ ഉണ്ട്.
ഭൂരിഭാഗം ബ്രെയിന്‍ അന്യൂറിസങ്ങള്ക്കും രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് ജോണ്‍സ് ഹോപ്കിന്‍സ് മെഡിസിന് സെന്റര്‍ പറയുന്നു. പലതും ചെറിയ അളവില്‍ മാത്രം സംഭവിക്കുന്നതാണ്. എന്നാല്‍ ചില പ്രത്യേക കേസുകളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. തലവേദന, കണ്ണ് വേദന, കാഴ്ച്ച പ്രശ്നങ്ങള്‍ എന്നിവയാണ് അനുഭവപ്പെടുക. അന്യൂറിസമുണ്ടെന്ന് ഉറപ്പിച്ചാല്‍, ആ വ്യക്തിക്ക് ഓക്കാനം, മനംപുരട്ടല്‍, ഛര്‍ദി, മാനസിക നിലയിലെ മാറ്റം, സ്വബോധം നഷ്ടപ്പെട്ടല്‍, വെളിച്ചം മുഖത്ത് തട്ടുമ്പോഴുള്ള പ്രശ്നങ്ങള്‍, കാലിനും അരയ്ക്കും വേദനയും അനുഭവപ്പെടാറുണ്ട്.
അതേസമയം ഹൈപ്പര്‍ ടെന്‍ഷന്‍, സിഗരറ്റ് വലി, ധമനികള്‍ക്കുള്ള പരിക്ക്, രക്തത്തില്‍ വരുന്ന രോഗങ്ങളിലെ സങ്കീര്‍ണത എന്നിവ കാരണം സെറിബ്രല്‍ അന്യൂറിസം സംഭവിക്കാമെന്നാണ് അമേരിക്കന്‍ അസോസിയേഷന് ഓഫ് ന്യൂറോളജിക്കല്‍ സര്‍ജന്‍സ് പറയുന്നു. ഷി ജിന്‍ പിംഗിന് ഈ രോഗത്തിന്റെ ഏത് ഘട്ടമാണെന്ന് അറിയില്ല. 2019ല്‍ ഇറ്റാലിയന്‍ സന്ദര്‍ശനം നടക്കുമ്പോള്‍ അദ്ദേഹത്തിന് ചെറിയ മുടന്തുള്ളതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഫ്രഞ്ച് സന്ദര്‍ശനത്തിലും ഇത് തന്നെ പ്രകടമായിരുന്നു. മറ്റുള്ളവരുടെ സഹായത്തോടെയാണ് അദ്ദേഹം ഇരുന്നത്. 2020 ഒക്ടോബറില്‍ അദ്ദേഹം ഷെഹ്സെനിലെ പൊതു പരിപാടിയില്‍ വൈകിയെത്തിയതും, വളരെ പതിയെയുള്ള പ്രസംഗവും, ചുമയുമെല്ലാം ഷി ജിന്‍ പിംഗിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകള്‍ ശക്തമാക്കിയിരുന്നു.
അതേസമയം ആരോഗ്യനില കണക്കിലെടുത്ത് ഷി ജിന്‍ പിംഗ് ചൈനീസ് ഭരണാധികാരി സ്ഥാനത്ത് നിന്ന് മാറുമോ എന്നാണ് ചോദ്യം. എന്നാല്‍ ഉണ്ടാവില്ലെന്നാണ് ഉത്തരം. അദ്ദേഹം തുടര്‍ച്ചയായ മൂന്നാം തവണയും പ്രസിഡന്റാവാനുള്ളനീക്കത്തിലാണ്. അതിന് മുമ്പ് ടെക് ഭീമന്മാര്ക്കും ബിസിനസുകാര്‍ക്കും എതിരെ ഏര്‍പ്പെടുത്തിയ പിഴകളെല്ലാം മരവിപ്പിച്ചിരിക്കുകയാണ്. ചൈന നല്ലൊരു നിക്ഷേപ രാജ്യമല്ലെന്ന പേര് വരാന്‍ ഷി ജിന്‍ പിംഗ് ആഗ്രഹിക്കുന്നില്ല. സാമ്പത്തിക മേഖലയെ ശക്തമാക്കാനാണ് ചൈനീസ് നീക്കം. നിലവില്‍ കടുത്ത പ്രതിസന്ധിയിലാണ് ചൈന. ദേശീയ നയത്തില്‍ നിന്ന് ചൈന നേരത്തെ വ്യതിചലിച്ചാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.
ഗുജറാത്തില്‍ പാട്ടീദാര്‍ വോട്ട് ഉറച്ചു, ആദിവാസി വോട്ടിന് കോണ്‍്ഗ്രസ്, ഇത്തവണ ഞങ്ങളെന്ന് രാഹുല്‍