യുദ്ധത്തിന് സജ്ജരാക്കാന്‍ ചൈനീസ് സൈന്യത്തിന് നിര്‍ദ്ദേശം
ബെയ്ജിംഗ്: പ്രാദേശിക യുദ്ധം ജയിക്കാന്‍ സജ്ജരാകാന്‍ ചൈനീസ് സൈന്യത്തിന് പ്രസിഡന്റ് ഷി ജിന്‍പിങ് നിര്‍ദ്ദേശം നല്‍കി. ഉന്നത സൈനിക ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയാണ് സൈനിക മേധാവി കൂടിയായ പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കിയത്.
കിഴക്കന്‍ ലഡാക്കിലെ ചുമ്മാറില്‍ ഉള്‍പ്പടെ ചൈനീസ് സൈന്യം അതിക്രമിച്ച് കടക്കുന്നതായും സജ്ജരയായി നില്‍ക്കുന്നതായും ഇന്ത്യ ആരോപിയ്ക്കുമ്പോള്‍ പ്രാദേശിക യുദ്ധത്തെ നേരിടാന്‍ സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ചൈനീസ് പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കുന്നതിനെ രാജ്യം ഏറെ സംശയത്തോടെയാണ് നോക്കികാണുന്നത്.

പീപ്പിള്‍ ലിബറേഷന്‍ ആര്‍മി(പിഎല്‍എ) ചീഫ് ഫെങ്ഷൂയിയുടെ സാന്നിദ്ധ്യത്തില്‍ ബെയ്ജിംഗില്‍ വച്ചാണ് 15 ഓളം ഉന്നത ഉദ്യോഗസ്ഥരുമായി ഷി ജിന്‍പിങ് കൂടിക്കാവ്ച നടത്തിയത്. ആഭ്യന്തരവും അന്താരാഷ്ട്രവുമായ സുരക്ഷ ഉറപ്പാക്കേണ്ടതിനെപ്പറ്റിയും അദ്ദേഹം സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
എല്ലാ പിഎല്‍എ പോര്‍സുകളും പ്രസിഡന്റിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിയ്ക്കാന്‍ സജ്ജമായതായി ചൈനീസ് ഏജന്‍സിയായ സിനുഹ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംശയാസ്പദമായി ഒന്നും തന്നെയില്ലെന്നും ഇത്തരത്തിലൊരു ആശങ്ക ഇന്ത്യയ്ക്ക് വേണ്ടെന്നും ചൈനീസ് വിദേശ കാര്യമന്ത്രി ഹുവാ ചുന്‍യിന്‍ പ്രതികരിച്ചു. രണ്ട് രാജ്യങ്ങളിലെയും നേതാക്കള്‍ തമ്മില്‍ വളരെ സൗഹാര്‍ദ്ദപരമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നും ചൈനീസ് നേതാവ്.












Click it and Unblock the Notifications