കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാഹു മെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു

  • By Soorya Chandran
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഇമെയില്‍ സര്‍വ്വീസ് ദാതാക്കളായ യാഹു ഹാക്ക് ചെയ്യപ്പെട്ടു. നിരവധി യാഹു ഉപഭോക്താക്കളുടെ യൂസര്‍നെയിമും പാസ് വേര്‍ഡും ഹാക്കര്‍മാര്‍ 'മോഷ്ടിച്ചു'. യാഹു അധികൃതര്‍ തന്നെയാണ് ഹാക്കിങിന്റെ വിവരം പുറത്തുവിട്ടത്. എത്രത്തോളം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന കാര്യം കന്പനി അറിയിച്ചിട്ടില്ല.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇമെയില്‍ സേവന ദാതാക്കളാണ് യാഹു. ഗൂഗിളാണ് മുന്നിലുള്ളത്. ലോകത്താകമാനം 27.3 കോട് യാഹു അക്കൗണ്ടുകള്‍ ഉണ്ട്. അമേരിക്കയില്‍ മാത്രം 8.1 കോടി ആളുകളാണ് ഇവരുടെ ഇമെയില്‍ സേവനം ഉപയോഗിക്കുന്നത്.

Yahoo Logo

ഹാക്ക് ചെയ്യപ്പെട്ടതോടെ അക്കൗണ്ട് ഉടമകളുടെ വ്യക്തി വിവരങ്ങളും ഹാക്കര്‍മാര്‍ക്ക് ലഭിക്കും. പലപ്പോഴും ഇത്തരം വ്യക്തിവിവര ശേഖരണത്തിനാണ് ഹാക്കിങ് നടക്കാറുള്ളത്.

പേരുകളും ഇമെയില്‍ അഡ്രസ്സുകളും ഏറ്റവും ഒടുവിലത്തെ സെന്റ് മെയിലുകളും ഹാക്കര്‍മാര്‍ മോഷ്ടിച്ചിട്ടുണ്ടന്നെ് യാഹൂ അധികൃതര്‍ ബ്ലോഗ് കുറിപ്പില്‍ വ്യക്തമാക്കുന്നു. അങ്ങനെയെങ്കില്‍ കൂടുതല്‍ അക്കൗണ്ടുകളിലേക്ക് സ്പാം മെസേജുകള്‍ പടര്‍ന്നേക്കും.

ബാങ്ക് അക്കൗണ്ടുകളും ഓണ്‍ലൈന്‍ ഷോപ്പിങും ഒക്കെ ഇമെയില്‍ വഴി മാനേജ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ പണികിട്ടാനും സാധ്യതയുണ്ട്. ബാങ്കിങ് വിവരങ്ങള്‍ കിട്ടിയാല്‍ പിന്നെ പണം മോഷ്ടിക്കാനാണോ ഹാക്കര്‍മാര്‍ക്ക് ബുദ്ധിമുട്ട്. പല സൈറ്റുകളിലും ഒരേ പാസ് വേര്‍ഡ് തന്നെ ഉപയോഗിക്കുന്നവരും കുടുങ്ങാനിടയുണ്ട്. ഏറ്റവും വികസിതമായ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ ഹാക്കര്‍മാര്‍ പണി നടത്തുന്നത്.

ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളുടെ പാസ് വേര്‍ഡുകള്‍ റീസെറ്റ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് യാഹു അധികൃതര്‍ അറിയിച്ചു. കൂടുതല്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.

English summary
Usernames and passwords of some of Yahoo's email customers have been stolen and used to gather personal information about people those Yahoo mail users have recently corresponded with, the company said Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X