യുഎഇയില്‍ 81 ലക്ഷം ശമ്പളത്തിന് ജോലി!! ഒരു വീഡിയോ തയ്യാറാക്കിയാല്‍ മതി; യാസ് ഐലന്റ് അവസരം
ദുബായ്: മലയാളികളുടെ രണ്ടാം വീടായി പരിഗണിക്കുന്ന രാജ്യമാണ് യുഎഇ. പ്രവാസികളെ ഇത്രത്തോളം ചേര്‍ത്ത് നിര്‍ത്തിയ മറ്റൊരു രാജ്യമുണ്ടോ എന്ന് പോലും സംശയമാണ്. ലക്ഷക്കണക്കിന് പ്രവാസികളാണ് യുഎഇയില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ വ്യത്യസ്തമായ ജോലി സംബന്ധിച്ച വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
81 ലക്ഷത്തോളം രൂപ ശമ്പളം ലഭിക്കുന്ന ജോലി സംബന്ധിച്ച യുഎഇയിലെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു വീഡിയോ തയ്യാറാക്കലാണ് ജോലി. മികച്ച വീഡിയോ തയ്യാറാക്കിയാല്‍ ജോലി ലഭിക്കാന്‍ വഴിതുറക്കും. ശമ്പളം മാത്രമല്ല, ആനുകൂല്യങ്ങളും ഏറെയാണ്. ജോലി സംബന്ധിച്ച വിശദവിവരങ്ങള്‍ ഇങ്ങനെ...

യുഎഇയുടെ തലസ്ഥാനമായ അബുദാബിയിലാണ് ലക്ഷങ്ങള്‍ ശമ്പളം ലഭിക്കുന്ന ജോലിക്ക് അവസരം. യാസ് ഐലന്റ് ആണ് ജോലി വാഗ്ദാനം ചെയ്യുന്നത്. ഇവിടെ ഒരു മല്‍സരം നടക്കുന്നു. ലോകത്തെ ഏറ്റവും നല്ല ജോലിക്കുള്ള മല്‍സരം എന്ന പേരിലാണ് ഇത് സംഘടിപ്പിക്കുന്നത്. 21 വയസ് തികഞ്ഞവര്‍ക്കാണ് ജോലിക്ക് അവസരം ലഭിക്കുക.

യാസ് ഐലന്റില്‍ പുതിയ അംബാസഡറായി ജോലിയില്‍ പ്രവേശിക്കാനാണ് അവസരം ഒരുങ്ങുന്നത്. അബുദാബിയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കേന്ദ്രമാണ് യാസ് ഐലന്റ്. ജനുവരി ഒമ്പത് മുതല്‍ അപേക്ഷ സ്വീകരിക്കല്‍ നടപടി ആരംഭിച്ചുകഴിഞ്ഞു. ഈ മാസം 23 വരെ അപേക്ഷിക്കാം. എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്ന് വിശദീകരിക്കാം.

നിങ്ങള്‍ ഒരു വീഡിയോ തയ്യാറാക്കണം. യാസ് ഐലന്റിന്റെ എങ്ങനെ ഏറ്റവും മികച്ചതാക്കാം എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് വീഡിയോ തയ്യാറാക്കേണ്ടത്. മികച്ച വീഡിയോ പരിശോധിച്ച് തിരഞ്ഞെടുക്കും. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് അംബാസഡറാകാന്‍ സാധിക്കുക. 367000 ദിര്‍ഹം ശമ്പളം കിട്ടും. അതായത് ഏകദേശം 81 ലക്ഷം രൂപ.

വീഡിയോ തയ്യാറാക്കിയ ശേഷം ( ) ഈ മെയില്‍ അഡ്രസിലേക്ക് അയക്കണം. സോഷ്യല്‍ മീഡിയയിലും പങ്കുവയ്ക്കാം. മികച്ച പ്രതികരണം ലഭിക്കുന്ന വീഡിയോകളുടെ ചുരുക്ക പട്ടിക തയ്യാറാക്കും. ഇതില്‍ നിന്നാണ് വിജയിയെ തിരഞ്ഞെടുക്കുക. ശമ്പളം ലഭിക്കുന്നു എന്നന്നത് മാത്രമല്ല ഈ ജോലിയുടെ നേട്ടം. കഞ്ഞഞ്ചിപ്പിക്കുന്ന ആഢംബര സൗകര്യങ്ങളുമുണ്ടാകും.

ആഢംബര ഹോട്ടലില്‍ താമസം, വിനോദ കേന്ദ്രങ്ങളിലെ സന്ദര്‍ശനം, കോടികളുടെ വിലമതിക്കുന്ന കാറില്‍ യാത്ര, വിവിധ കായിക മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം, ഐലന്റിലെ തീംപാര്‍ക്കുകളില്‍ പരിധിയില്ലാതെ പ്രവേശിക്കാനും ഉല്ലസിക്കാനും സാധിക്കും, വാര്‍ണര്‍ ബ്രോസ്, ഫെറാരി വേള്‍ഡ്, യാസ് വാട്ടര്‍വേള്‍ഡ് എന്നിവയിലെ പ്രവേശനവും സൗജന്യമായിരിക്കും.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അപൂര്‍വമായ അവസരമാണ് യാസ് ഐലന്റ് ഒരുക്കുന്നത്. യോഗ്യതയും കഴിവുമുള്ളവര്‍ തങ്ങളുടെ സര്‍ഗശേഷി തെളിയിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. മല്‍സരങ്ങളുടെ ഫലം പ്രഖ്യാപിക്കുക ഫെബ്രുവരി 3നാണ്. അവസരം ലഭിച്ചാല്‍ ലക്ഷങ്ങളുടെ ശമ്പളം മാത്രമല്ല, കോടികളുടെ സുഖസൗകര്യങ്ങളും ലഭിക്കും.

ഒരു മിനുട്ട് ദൈര്‍ഘ്യമേ വീഡിയോക്ക് ഉണ്ടാകാന്‍ പാടുള്ളൂ. 100 മെഗാ ബൈറ്റില്‍ കൂടാനും പാടില്ല. മികച്ച വീഡിയോകളില്‍ നിന്ന് അഞ്ച് വീഡിയോകള്‍ മാത്രമാണ് ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കുക. ഇവരുടെ വിവരങ്ങള്‍ ജനുവരി 26ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ലൈവ് അഭിമുഖമുണ്ടായിരിക്കും. മല്‍സരത്തില്‍ ജയിച്ചാല്‍ ഒരു ലക്ഷം ഡോളര്‍ ലഭിക്കും.












Click it and Unblock the Notifications