കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരാഫത്തിനെ വിഷം കൊടുത്ത് കൊന്നു

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍:പലസ്തീന്‍ സമരനായകന്‍ യാസര്‍ അരാഫത്തിനെ വിഷം കൊടുത്ത് കൊന്നതാകാമെന്ന് റിപ്പോര്‍ട്ട്. അരാഫത്തിന്റെ ഭൗതികാവശിഷ്ടങ്ങളുടെ പരിശോധനയിലാണ് ഉയര്‍ന്ന അളവില്‍ റേഡിയോ ആക്ടീവ് മൂലകമായ പൊളോണിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. അല്‍ജസീറ ടിവി ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

സ്വിറ്റ്‌സര്‍ലാന്റില്‍ വച്ച് നടത്തിയ ഗവേഷണങ്ങളിലാണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. സ്വിറ്റ്‌സര്‍ലന്റിലേയും ഫ്രാന്‍സിലേയും റഷ്യയിലേയും ഫോറന്‍സിക് വിദഗ്ധര്‍ ചേര്‍ന്നാണ് പഠനം നടത്തിയിരുന്നത്. അരാഫത്തിനെ അടക്കിയ സ്ഥലത്ത് നിന്ന് ശേഖരിച്ച ഭൗതികാവശിഷ്ടങ്ങളും അദ്ദേഹം ഉപയോഗിച്ചിരുന്ന മറ്റ് സാധനങ്ങളും ഒക്കെ പഠന വിധേയമാക്കിയിരുന്നു.

Yasser Arafat

അരാഫത്തിന്റെ വാരിയെല്ലുകളിലും, മണ്ണില്‍ അലിഞ്ഞ് ചേര്‍ന്ന ഭൗതികാവശിഷ്ടങ്ങളിലും അസാധാരണമാവിധം ഉയര്‍ന്ന അളവില്‍ പൊളോണിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 108 പേജ് വരുന്ന പരിശോധന ഫലം അറാഫത്തിന്റെ വിധവക്ക് കൈമാറി.

2004 നവംബര്‍ 11 നാണ് പാരീസിലെ ആശുപത്രിയില്‍ വച്ച് അരാഫത്ത് മരിക്കുന്നത്. പക്ഷാഘാതത്തെത്തുടര്‍ന്നാണ് മരണം എന്നായിരുന്നു അന്ന് പുറത്ത് വിട്ടിരുന്ന വിവരം. പക്ഷേ അരാഫത്തിന്റെ മരണത്തില്‍ അക്കാലത്ത് തന്നെ ഏറെ സംശയങ്ങള്‍ നിഴലിച്ചിരുന്നു. ഭക്ഷണത്തില്‍ വിഷം നല്‍കി അദ്ദേഹത്തെ കൊന്നതാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

ആ ആരോപണങ്ങളെ സ്ഥിരീകരിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ട്. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ നേതാവായിരുന്ന അരാഫത്ത് എന്നും ഇസ്രായേലിന്റെ കണ്ണിലെ കരടായിരുന്നു. 2004 ല്‍ മാസങ്ങളോളം അരാഫത്തിന്റെ റാമല്ലയിലെ ആസ്ഥാനം ഇസ്രായേല്‍ സൈന്യത്തിന്റെ വലയത്തിലായിരുന്നു. 2004 ഒക്ടോബര്‍ 12-ാം തിയ്യതിയിലെ ഭക്ഷണത്തിന് ശേഷമാണ് അരാഫത്ത് രോഗബാധിതനാകുന്നത്. ഭക്ഷണം കഴിച്ച ഉടന്‍ അദ്ദേഹം ഛര്‍ദ്ദിക്കുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. പിന്നീട് ജോര്‍ദ്ദാനിലെ ആശുപത്രിയിലും ഒടുവില്‍ പാരീസിലെ സൈനികാശുപത്രിയിലും ആയിരുന്നു യാസര്‍ അരാഫത്തിന്റെ അന്ത്യ ദിനങ്ങള്‍.

പരിശോധന ഫലം പുറത്തുവന്നതോടെ അരാഫത്തിന്റെ മരണം സ്വാഭാവിക മരണമല്ലെന്ന് തെളിഞ്ഞതായി അദ്ദേഹത്തിന്റെ ഭാര്യ സുഹ്‌റ പാരീസില്‍ പ്രതികരിച്ചു.

English summary
Palestinian leader Yasser Arafat was poisoned to death in 2004 with radioactive polonium, his widow Suha said on Wednesday after receiving the results of Swiss forensic tests on her husband's corpse.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X