അവര്‍ ഞങ്ങളെ റേപ്പ് ചെയ്തു, ഞങ്ങളവരെ കൊല്ലും- ഈ ഗായികയുടെ കീഴില്‍ ഒരു സൈന്യമുണ്ട്
മൊസ്യൂള്‍: ഐസിസ് തീവ്രവാദികള്‍ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചിട്ടുളളത് യസീദികളെയാണ്. പ്രത്യേകിച്ച് യസീദി സ്ത്രീകളെ. അവരുടെ മനസ്സില്‍ ഏറ്റവും വെറുപ്പ് ഐസിസ് തീവ്രവാദികളോട് മാത്രമായിരിയ്ക്കും.
എന്നാല്‍ വെറുതേ വെറുത്തുകൊണ്ടിരിയ്ക്കാന്‍ ധീരകളായ യസീദി സ്ത്രീകള്‍ തയ്യാറല്ല. അവര്‍ തീവ്രവാദികള്‍ക്കെതിരെ പോരാടാനുറച്ച് നില്‍ക്കുകയാണ്. മരണം വരെ പൊരുതാന്‍. അതും ഒരു ഗായികയുടെ നേതൃത്വത്തില്‍

ക്‌സേറ്റ് ഷിംഗലി
ക്‌സേറ്റ് ഷിംഗലിയെ നിങ്ങള്‍ അറിയുമോ...? അവര്‍ അറിയപ്പെടുന്ന ഒരു യസീദി ഗായികയാണ്. എന്നാല്‍ അവര്‍ ഇപ്പോള്‍ എന്താണ് ചെയ്യുന്നതെന്നറിയാമോ?
(ചിത്രത്തിന് കടപ്പാട്: ഓവന്‍ ഹോള്‍ഡ് വേ-ഡെയ്‌ലി മെയില്‍)

കൊല്ലും ഞങ്ങള്‍
അവര്‍ ഞങ്ങളെ ബലാത്സംഗം ചെയ്തു, ഞങ്ങളവരെ കൊല്ലും- ക്‌സേറ്റ് ഷിംഗലി പറയുന്നത് ഇങ്ങനെയാണ്. ഇവരുടെ കീഴില്‍ ഇന്ന് ഒരു സ്ത്രീ ബറ്റാലിയനുണ്ട്.
(ചിത്രത്തിന് കടപ്പാട്: ഓവന്‍ ഹോള്‍ഡ് വേ-ഡെയ്‌ലി മെയില്‍)

സണ്‍ ഗേള്‍സ്
സണ്‍ ഗേള്‍സ് എന്ന പേരിലാണ് ക്‌സേറ്റ് ഷിംഗലിയുടെ ബറ്റാലിയന്‍ അറിയപ്പെടുന്നത്. കുര്‍ദ്ദ് പ്രസിഡന്റിന്റെ പ്രത്യേക അനുമതിയോടെയാണ് ഈ ബറ്റാലിയന്‍ തുടങ്ങിയത്.
(ചിത്രത്തിന് കടപ്പാട്: ഓവന്‍ ഹോള്‍ഡ് വേ-ഡെയ്‌ലി മെയില്‍)

17 തികഞ്ഞാല്‍
17 വയസ്സ് തികഞ്ഞ ഏത് യസീദി സ്ത്രീയ്ക്കും ഈ ബറ്റാലിയനില്‍ ചേരാം. ഇപ്പോള്‍ 123 പേരുണ്ട് സണ്‍ ഗേള്‍സില്‍. കഴിഞ്ഞ ജൂലായ് 2 നായിരുന്നു ഈ സൈനിക സംഘം രൂപം കൊണ്ടത്.
(ചിത്രത്തിന് കടപ്പാട്: ഓവന്‍ ഹോള്‍ഡ് വേ-ഡെയ്‌ലി മെയില്‍)

പിടിയ്ക്കപ്പെട്ടാല്‍
ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍ ഒന്നുകില്‍ തങ്ങള്‍ കൊല്ലപ്പെടും, അല്ലെങ്കില്‍ പിടിയ്ക്കപ്പെടും- ഇത് ഇവര്‍ക്ക് നന്നായി അറിയാം. ജീവനോടെ പിടിയ്ക്ക്‌പെട്ടാല്‍ കാമഭ്രാന്തരായ ആ മതഭ്രാന്തരുടെ ലൈംഗിക അടിമകളായി ജീവിയ്‌ക്കേണ്ടി വരും.

യസീദിയായി മരിയ്ക്കും
ഐസിസ് തീവ്രവാദികളുടെ തോക്കിന് ഇരയായാല്‍ അഭിമാനത്തോടെ ഒരു യസീദി സ്ത്രീയായി മരിയ്ക്കും എന്നാണ് ഇവര്‍ പറയുന്നത്.

പരിശീലനം
പുരുഷന്‍മാരായ കുര്‍ദ്ദ് പോരാളികളാണ് യസീദി സ്ത്രീകള്‍ക്ക് യുദ്ധ പരിശീലനം നല്‍കുന്നത്. തങ്ങളിപ്പോള്‍ എകെ 47 അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിയ്ക്കാന്‍ സജ്ജരാണെന്ന് യസീദി പോരാളികള്‍ പറയുന്നു

രക്ഷപ്പെട്ട പോരാളി
സണ്‍ ഗേള്‍സിന്റെ കൂട്ടത്തില്‍ ഏറ്റവും പ്രായം കുറവ് ജേന്‍ ഫെയേഴ്‌സിനാണ്- 17 വയസ്സ്. കഴിഞ്ഞ വര്‍ഷം നടന്ന ആക്രമണത്തില്‍ ഐസിസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ധീരയാണിവള്‍.
(ചിത്രത്തിന് കടപ്പാട്: ഓവന്‍ ഹോള്‍ഡ് വേ-ഡെയ്‌ലി മെയില്‍)












Click it and Unblock the Notifications