കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓപ്ര എനിയ്ക്ക് പ്രിയപ്പെട്ടവൾ, മത്സരിച്ചാൽ ഞാനവരെ തോല്‍പ്പിക്കും, വെല്ലുവിളിച്ച് ട്രംപ്

ഓപ്രയെ എനിയ്ക്ക് വളരെ നന്നായി അറിയാം. അവരുമായുള്ള മത്സരം വളരെ രസകരമായിരിക്കും. കൂടാതെ ഓപ്രയെ താൻ വളരെയധികം ഇഷ്ടപ്പെടുന്നുണ്ടെന്നും ട്രംപ് പറഞ്ഞു

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: 2020 ലെ യുഎസ് തിരഞ്ഞെടുപ്പിൽ ലോക പ്രശസ്ത അവതാരിക ഓപ്ര വിൻഫ്ര മത്സരിക്കുന്നു വെന്ന വാർത്തയെ സ്വാഗതം ചെയ്ത് അമേരിക്കൻ പ്രസിന്റ് ഡൊണാൾഡ് ട്രംപ്. മത്സരിക്കുന്നതിൽ സന്തോഷമുണ്ടെന്നും , ഞാനവരെ തോൽപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. ഓപ്രയെ എനിയ്ക്ക് വളരെ നന്നായി അറിയാം. അവരുമായുള്ള മത്സരം വളരെ രസകരമായിരിക്കും. കൂടാതെ ഓപ്രയെ താൻ വളരെയധികം ഇഷ്ടപ്പെടുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഓപ്രയുടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ട്രംപ് ഇങ്ങനെ പ്രതികരിച്ചത്.‌

trump

സയീദ് ബ്രിട്ടനേയും ലക്ഷ്യമിട്ടിരുന്നു; യുവാക്കളുമായി കൂടിക്കാഴ്ച നടത്തി, റിപ്പോർട്ട് പുറത്ത്സയീദ് ബ്രിട്ടനേയും ലക്ഷ്യമിട്ടിരുന്നു; യുവാക്കളുമായി കൂടിക്കാഴ്ച നടത്തി, റിപ്പോർട്ട് പുറത്ത്

കഴിഞ്ഞ ദിവസം ഗോള്‍ഡന്‍ ഗ്ലോബില്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സ്വീകരിച്ച് ഓപ്ര വിന്‍ഫ്രി നടത്തിയ പ്രസംഗം വൻ കൈയടികളോടെയാണ് സ്വീകരിച്ചത്. ഇന്ന് സ്ത്രീ സമൂഹവും വംശീയ വിഭാഗങ്ങളും നേരിടുന്ന വിവേചനങ്ങളെ കുറിച്ചുള്ളതായിരുന്നു ഓപ്രയുടെ പ്രസംഗം. ചടങ്ങിനു ശേഷം താങ്കള്‍ക്കു യുഎസ് പ്രസിഡന്റായിക്കൂടേ?' എന്ന പ്രചാരണത്തിന് തുടക്കമിട്ടത്. ഓപ്രയെ അനുകൂലിച്ച് നിരവധി ഹാഷ്ടാഗുകളും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. സമഗ്ര സംഭാവനയ്ക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിക്കുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയാണ് വിന്‍ഫ്രി.

 'ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണം' സാനിട്ടറി നാപ്കിനുകളില്‍ മോദിയ്ക്ക് കത്തെഴുതി... 'ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണം' സാനിട്ടറി നാപ്കിനുകളില്‍ മോദിയ്ക്ക് കത്തെഴുതി...

 ഹിലരി ക്ലിന്റനു പിന്നാലെ

ഹിലരി ക്ലിന്റനു പിന്നാലെ

ഡെമോക്രാറ്റിക് പാർട്ടി അനുഭാവിയാണ് ഓപ്രേ. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായാല്‍ മറുപക്ഷത്തു റിപ്പബ്ലിക്കന്‍ എതിരാളി ട്രംപ് തന്നെയായിരിക്കും. ഹിലരി ക്ലിന്റനുശേഷം ട്രംപിന് ശക്തായ മറ്റെരു എതിരാളിയായിരിക്കും ഓപ്ര. ടിവി താരം വിന്‍ഫ്രിയുടെ എതിരാളിയാകാന്‍ മുന്‍ റിയാലിറ്റി താരം കൂടിയായ ട്രംപിനു സന്തോഷമേയുള്ളൂവെന്ന് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു. ‘എനിക്കവരെ നന്നായി അറിയാം. ഓപ്രയെ ഇഷ്ടമാണ്. അവര്‍ മത്സരിക്കുമെന്ന് കരുതുന്നില്ല. മത്സരിച്ചാല്‍ ഉറപ്പായും ഞാനവരെ തോല്‍പ്പിക്കും' ട്രംപ് പറഞ്ഞു.

 രണ്ട് നിലപാട്

രണ്ട് നിലപാട്

അതേസമയം ഓപ്രയുടെ സ്ഥാനാർഥിത്വത്തെ വിമർശിക്കുന്നവരും അമേരിക്കയിലുണ്ട്. ‘നോപ്ര ! നമുക്ക് മറ്റൊരു സെലിബ്രിറ്റി പ്രസിഡന്റിനെ ആവശ്യമുണ്ടോ ?' എന്നായിരുന്നു കഴിഞ്ഞദിവസം ന്യൂയോര്‍ക്ക് പോസ്റ്റിന്റെ തലക്കെട്ട്. ‘ഓപ്ര, റിയലി? തീര്‍ച്ചയായും മടുപ്പിക്കും' വിമര്‍ശന ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്. കൂടാതെ ഓപ്രയുടെ സ്ഥാനാർഥിത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേര്‍സ് രംഗത്തെത്തിയിട്ടുണ്ട്. ‘അവര്‍ വിജയിച്ച വ്യക്തിയായിരിക്കും. എന്നാലെന്താണ് അവരുടെ നയങ്ങള്‍? എന്തായിരിക്കും അവരുടെ പ്രചാരണം? അതിലെല്ലാം ധാരാളം പ്രശ്‌നങ്ങളുണ്ടെന്നും സാറ പറഞ്ഞു. അതേസമയം ഓപ്രയുടെ സ്ഥാനാർഥിത്വം ട്രംപും വൈറ്റ് ഹൗസും ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് സാന്‍ഡേര്‍സന്റെ പ്രതികരണത്തിൽ നിന്ന് വ്യക്തമാണ്.

ഓബാമയുടെ പിൻഗാമിയാകുമോ?

ഓബാമയുടെ പിൻഗാമിയാകുമോ?

മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഏറ്റുവും അടുത്ത സുഹ്യത്തായ ഓപ്ര കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. വളരെ ദാരിദ്രത്തിൽ നിന്നാണ് വില​പിടിപ്പുള്ള ടെലിവിഷൻ അവതാര​കയായി ഓപ്ര വളർന്നത്. ഇന്ന് 63 കാരിയായ ഇവർ കോടിക്കണക്കിന്​ ഡോളർ ആസ്തിയുള്ള സമ്പന്നയുമാണ്. കറുത്ത വർഗക്കാരിയായ ഇവർ പ്രസിഡൻറ് സ്ഥാനത്തെത്തിയാൽ സ്ത്രീകളുടെയും വംശീയ ന്യൂനപക്ഷങ്ങളുടേയും പ്രശ്നത്തിനു പരിഗണന ലഭിക്കുമെന്നുള്ള അഭിപ്രായം ഉയരുന്നുണ്ട്.

 ഇടിവെട്ട് പ്രസംഗം

ഇടിവെട്ട് പ്രസംഗം

പെണ്‍കുട്ടികളേ, നിങ്ങള്‍ക്കായി ഒരു പുതിയ ദിവസം ചക്രവാളത്തില്‍ കാത്തിരിപ്പുണ്ട്', ഹോളിവുഡിലെ ലൈംഗിക ചൂഷണത്തിനെതിരെ ‘ടൈംസ് ഇസ് അപ്' പ്രതിഷേധക്കൂട്ടായ്മയുടെ പക്ഷം പിടിച്ചായിരുന്നു നടിയും അവതാരകയും ഓണ്‍ ചാനല്‍ സിഇഒയുമായ വിന്‍ഫ്രിയുടെ പ്രസംഗം. നിറഞ്ഞ കൈയടിയോടെയാണ് വിൻഫ്രയുടെ പ്രസംഗം സദസ് ഏറ്റുവാങ്ങിയത്. ചടങ്ങിനു ശേഷം ആരാധകർ കൂട്ടത്തോടെ ട്വിറ്ററിലിറങ്ങി ചോദിച്ചു: വിൻഫ്രി, താങ്കൾക്കു യുഎസ് പ്രസിഡന്റായിക്കൂടേ? #Oprahforpresident, #Oprah2020 എന്നീ ഹാഷ്ടാഗുകളിൽ ട്വീറ്റുകളുടെ ഘോഷയാത്രയാണിപ്പോൾ

English summary
'Yeah, I'll beat Oprah': Donald Trump says he'd defeat Winfrey in presidential race
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X