കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുള്‍മുനയില്‍ ഗള്‍ഫ്; വിപ്ലവ ഗോദയില്‍ അറേബ്യ, യുഎസ് പിന്‍മാറ്റവും ബഗ്ദാദിയും... 2019ല്‍ സംഭവിച്ചത്

Google Oneindia Malayalam News

ദുബയ്: ഒട്ടേറെ ദുരൂഹ ആക്രമണങ്ങള്‍. ലക്ഷ്യം കാണാതെ പോയ നിര്‍ണായക ചര്‍ച്ചകള്‍, മുല്ലപ്പൂ വിപ്ലവത്തിന്റെ സ്മരങ്ങള്‍ സൂചിപ്പിച്ച് വീണ്ടും പ്രതിഷേധങ്ങള്‍, ലോകം ഭീതിയോടെ കേട്ട ഐസിസ് നേതാവ് അബൂബക്കര്‍ ബഗ്ദാദിയുടെ വധം, സിറിയയിലെ തന്ത്രപ്രധാന മേഖലയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍മാറ്റവും തുര്‍ക്കിയുടെ അധിനിവേശവും, ഏറ്റവും ഒടുവില്‍ കാര്യമായ തീരുമാനങ്ങള്‍ എടുക്കാതെ പിരിഞ്ഞ ജിസിസി വാര്‍ഷിക ഉച്ചകോടി... 2019ല്‍ പശ്ചിമേഷ്യ എങ്ങനെ എന്ന് ചോദിച്ചാല്‍ ഇതുപോലെ ചുരുക്കിപ്പറയാം. വളരെ സങ്കീര്‍ണതകള്‍ നിറഞ്ഞ സാഹചര്യത്തിലൂടെയാണ് പശ്ചിമേഷ്യ കടന്നുപോയത്. പ്രധാന സംഭവങ്ങളുടെ രത്‌നച്ചുരുക്കം ഇങ്ങനെ....

ദുരൂഹമായ ആക്രമണങ്ങള്‍

ദുരൂഹമായ ആക്രമണങ്ങള്‍

ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിലുള്ള ഭിന്നതയുടെ ബാക്കി പത്രത്തോടെയാണ് 2019ന്റെ തുടക്കം. ഉപരോധം പിന്‍വലിക്കാന്‍ സൗദി സഖ്യം തയ്യാറായില്ലെങ്കിലും ഖത്തര്‍ പതിയെ തങ്ങളുടെ പ്രതാപം തിരിച്ചുപിടിച്ചു. സ്വന്തം കാലില്‍ നില്‍ക്കുകയും ചെയ്തു. ഇതിനിടെയാണ് ദുരൂഹമായ ആക്രമണങ്ങള്‍ ഗള്‍ഫില്‍ ആവര്‍ത്തിച്ചത്.

ഭീതി പരത്തി മിസൈലുകള്‍

ഭീതി പരത്തി മിസൈലുകള്‍

ചെങ്കടലില്‍ സൗദിയുടെയും യുഎഇയുടെയും എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടു. റിയാദിനെ ലക്ഷ്യമാക്കി വരെ യമനിലെ ഹൂത്തികളുടെ മിസൈലെത്തി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മക്കയില്‍ ജിസിസി-അറബ് ഉച്ചകോടി വിളിച്ചുചേര്‍ത്തു സല്‍മാന്‍ രാജാവ്. ഖത്തര്‍ അമീര്‍ പങ്കെടുക്കാത്തതിനാല്‍ ഗള്‍ഫ് പ്രതിസന്ധി തീര്‍ന്നില്ല.

രണ്ടു ജിസിസി യോഗങ്ങള്‍

രണ്ടു ജിസിസി യോഗങ്ങള്‍

ഇറാനും ഹൂത്തികള്‍ക്കുമെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടും ഭീകരവാദത്തിനെതിരെ നിലപാട് സ്വീകരിച്ചുമാണ് കഴിഞ്ഞ മെയ് മാസത്തില്‍ മക്കയില്‍ ചേര്‍ന്ന ജിസിസി-അറബ് ഉച്ചകോടി അവസാനിച്ചത്. ജിസിസി വാര്‍ഷിക ഉച്ചകോടി ഡിസംബര്‍ പത്തിന് റിയാദിലായിരുന്നു. ഖത്തര്‍ അമീര്‍ പങ്കെടുത്തില്ല. പകരം ഖത്തറിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിയും സംഘവുമെത്തി.

മധ്യസ്ഥ ശ്രമങ്ങള്‍

മധ്യസ്ഥ ശ്രമങ്ങള്‍

ഇറാനെ മുഖ്യശത്രു സ്ഥാനത്ത് നിര്‍ത്തിയാണ് അമേരിക്ക നീങ്ങിയത്. അതുകൊണ്ടുതന്നെ ഖത്തറുമായി ഐക്യം വേണമെന്ന് ഗള്‍ഫ് രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെടുകയും ചെയ്തു. കുവൈത്തും ഒമാനും മധ്യസ്ഥ ശ്രമം നടത്തി. പക്ഷേ ഐക്യചര്‍ച്ചകളില്‍ നേരിയ പുരോഗതി മാത്രമാണുള്ളതെന്ന് ഖത്തര്‍ പറയുന്നു. അതിനിടെ സൗദി യമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചയും നടത്തുന്നുണ്ട്.

അമേരിക്കയുടെ നീക്കം

അമേരിക്കയുടെ നീക്കം

ഇറാനെതിരെ അമേരിക്ക നടത്തിയ നീക്കങ്ങളാണ് ഈ വര്‍ഷം പശ്ചിമേഷ്യയെ ഭീതിയിലാഴ്ത്തിയത്. ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും അയച്ചതും സൈന്യത്തെ ഗള്‍ഫിലേക്ക് അയക്കുമെന്ന് പ്രഖ്യാപിച്ചതും മേഖലയില്‍ ആശങ്ക പരത്തി. വിട്ടുവീഴ്ച ചെയ്യാതെ ഇറാനും നിലയുറപ്പിച്ചു. ബ്രിട്ടീഷ് സൈന്യത്തിന്റെ കപ്പലുകളും എത്തി. പക്ഷേ എന്തുകൊണ്ടോ അനിഷ്ട സംഭവങ്ങളുണ്ടായില്ല.

അരാംകോ വിഷയങ്ങള്‍

അരാംകോ വിഷയങ്ങള്‍

ജൂണിലും ദുരൂഹമായ ആക്രമണങ്ങള്‍ ആവര്‍ത്തിച്ചു. സൗദിയുടെ അരാംകോ കേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായി. ഇതോടെയാണ് സൗദി അമേരിക്കന്‍ സൈന്യത്തിന്റെ സഹായം തേടിയത്. കൂടുതല്‍ സൈനികരെ അയക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉറപ്പു നല്‍കുകയും ചെയ്തു. അരാംകോയുടെ ഓഹരി വിറ്റഴിക്കാന്‍ സൗദി നടത്തിയ നീക്കങ്ങളും ഈ വര്‍ഷത്തെ പ്രത്യേകതയാണ്.

ജമാല്‍ ഖഷഗ്ജിയുടെ മരണം

ജമാല്‍ ഖഷഗ്ജിയുടെ മരണം

അതിനിടെയാണ് സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാന്‍ ഖഷഗ്ജി തുര്‍ക്കിയിലെ ഇസ്താംബൂളിലുള്ള സൗദി കോണ്‍സുലേറ്റില്‍ വച്ച് കൊല്ലപ്പെട്ടത്. സൗദിയിലെ പ്രമുഖരുടെ പേരുകള്‍ കേസില്‍ ഉയര്‍ന്നു കേട്ടു. സൗദി വിഷയം അന്വേഷിക്കുകയും ചിലര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. അതില്‍ കവിഞ്ഞ് മറ്റൊന്നും സംഭവിച്ചില്ല. വ്യക്തമായ തെളിവുകളോടെ തുര്‍ക്കി പോലീസ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.

അമേരിക്കയുടെ പിന്‍മാറ്റം

അമേരിക്കയുടെ പിന്‍മാറ്റം

അമേരിക്കന്‍ സൈന്യം സിറിയയിലെ തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറിയത് ഈ വര്‍ഷമാണ്. അമേരിക്കയുടെ പിന്‍മാറ്റത്തിന് തൊട്ടുപിന്നാലെ ഈ മേഖലയിലേക്ക് തുര്‍ക്കി സൈന്യം കയറി ആക്രമണം നടത്തി. അസദ് സൈന്യത്തിനെതിരെ പോരാടിയ സംഘങ്ങളെ തുരത്തി അഭയാര്‍ഥികളെ കുടിയിരുത്താനുള്ള തുര്‍ക്കി നീക്കം വന്‍ യുദ്ധത്തിലേക്ക് മാറുമോ എന്ന ആശങ്ക പരത്തി.

 ഐസിസ് നേതാവ് ബഗ്ദാദിയുടെ വധം

ഐസിസ് നേതാവ് ബഗ്ദാദിയുടെ വധം

അതിനിടെയാണ് ഐസിസ് നേതാവ് ബഗ്ദാദി തുര്‍ക്കി-സിറിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഐസിസ് സംഘത്തില്‍ നുഴഞ്ഞു കയറിയവര്‍ നല്‍കിയ വിവരങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബഗ്ദാദിയുടെ ബന്ധുക്കളെ തുര്‍ക്കി സൈന്യം പിടികൂടി വിചാരണ ചെയ്തുവരികയാണ്.

ഇറാനിലും ഇറാഖിലും ലബ്‌നാനിലും പ്രക്ഷോഭം

ഇറാനിലും ഇറാഖിലും ലബ്‌നാനിലും പ്രക്ഷോഭം

2011ല്‍ പൊട്ടിപ്പുറപ്പെട്ട മുല്ലപ്പൂ വിപ്ലവത്തെ അനുസ്മരിപ്പിക്കും വിധമാണ് ഇറാനിലും ഇറാഖിലും ലബ്‌നാനിലും പ്രക്ഷോഭമുണ്ടായത്. രാജ്യം നേരിടുന്ന പ്രതിസന്ധിയാണ് യുവാക്കളെ തെരുവിലിറക്കിയത്. ഇറാഖിലും ഇറാനിലും ഭരണകൂടം സമരത്തെ അടിച്ചമര്‍ത്തി. ഇതിന്റെ തെളിവുകള്‍ മനുഷ്യാവകാശ സംഘങ്ങള്‍ പുറത്തുവിട്ടു. ഇപ്പോഴും അങ്ങിങ്ങായി പ്രതിഷേധം നടക്കുന്നുണ്ട്. ലബ്‌നാനില്‍ പതിയെ പ്രതിഷേധം കെട്ടടങ്ങി.

ഇന്ത്യന്‍ വിമാനം ഇസ്രായേലിലേക്ക്

ഇന്ത്യന്‍ വിമാനം ഇസ്രായേലിലേക്ക്

ഇന്ത്യയുടെ എയര്‍ ഇന്ത്യന്‍ വിമാനത്തിന് ഇസ്രായേലിലേക്ക് പോകുന്നതിന് സൗദി അറേബ്യ അവരുടെ വ്യോമ പാത തുറന്നുകൊടുത്തത് ഈ വര്‍ഷത്തെ പ്രത്യേകതയാണ്. ഇസ്രായേലിലേക്കുള്ള വിമാനത്തിന് ആദ്യമായിട്ടാണ് സൗദി വ്യോമപാത ലഭിക്കുന്നത്. ഇന്ത്യയുടെ അഭ്യര്‍ഥനയാണ് സൗദി നിലപാട് മയപ്പെടുത്താന്‍ കാരണം.

English summary
Major incidents in 2019 in Gulf, Middle East
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X