• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമേരിക്കയ്ക്ക് അന്തിക്രിസ്തുവാകുമോ ട്രംപ്, മരിച്ചിട്ടും മരിക്കാതെ ഫിദൽ..

  • By Sajitha Gopie

പ്രചനങ്ങള്‍ക്കപ്പുറത്തുള്ള സംഭവങ്ങള്‍ തന്നെയാണ് എന്നും ചരിത്രമാകാറുള്ളത്. അക്കാരണം കൊണ്ടുതന്നെ ലോക ചരിത്ര പുസ്തകത്തിലേക്ക് ചേര്‍ത്തുവയ്ക്കാവുന്ന വര്‍ഷമാണ് കടന്നുപോകുന്നത്.

അമേരിക്കയും സിറിയയും ഇംഗ്ലണ്ടും ഇന്ത്യയും ക്യൂബയും പാലസ്തീനും ഏറെത്തവണ തലക്കെട്ടുകളില്‍ നിറഞ്ഞ വര്‍ഷം. ലോകത്തെ അമ്പരപ്പിച്ചതും ഞെട്ടിച്ചതും വേദനിപ്പിച്ചതും സന്തോഷിപ്പിച്ചതുമായ 2016ന്റെ സംഭാവനകളിലൂടെ...

ഇനി ട്രംപിന്റെ അമേരിക്ക

ഇനി ട്രംപിന്റെ അമേരിക്ക

പ്രവചനങ്ങളെയെല്ലാം കാറ്റില്‍ പറത്തി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന് 2016ല്‍ ലോകം സാക്ഷിയായി. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഭാര്യയും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുമായ ഹിലരി ക്ലിന്റണെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. ലൈംഗിക വിവാദങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ കടമ്പകള്‍ മറികടന്നായിരുന്നു ട്രംപിന്റെ വിജയം. വിജയിക്കാന്‍ വേണ്ട ഇലക്്ട്രറല്‍ വോട്ടുകള്‍ക്ക് പുറമേ യു എസ് സെനറ്റിലും ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടി. ഇന്ത്യയോടുള്ള നയം ഉള്‍പ്പെടെ തീവ്രവാദ, വംശീയ, അഭയാര്‍ത്ഥി പ്രശ്‌നങ്ങളിലെ പുതിയ പുതിയ പ്രസിഡന്റിന്റെ നിലപാടുകളാവും വരും വര്‍ഷങ്ങളില്‍ തലക്കെട്ടുകളാവുക.

ജീവിക്കുന്നു ഞങ്ങളിലൂടെ..

ജീവിക്കുന്നു ഞങ്ങളിലൂടെ..

കടന്നു പോയത് നഷ്ടങ്ങളുടെ കൂടി വര്‍ഷമാണ്. ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോയും ലോക ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയും 2016ന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകളായി. 638 തവണ അമേരിക്കയുടെ വധശ്രമങ്ങളെ അതിജീവിച്ച ഫിദലിന്റെ അന്ത്യം തന്റെ 90ാമത്തെ വയസ്സിലാണ്. സാമ്രാജ്യത്വ നിലപാടുകള്‍ക്ക് മുന്നില്‍ മുട്ടു വളയ്ക്കാതെ, ലോകമെങ്ങുമുള്ള സോഷ്യലിസ്റ്റ് മുന്നേറ്റങ്ങള്‍ക്ക്് പ്രചോദനമായതിന്റെ പേരിലാവും ലോകം ഇനി ഫിദലിനെ ഓര്‍്മ്മിക്കുക.ഇടിക്കൂട്ടിലെ വിപ്ലവകാരി ബോക്‌സിംഗിനോടൊപ്പം കായികലോകം എന്നും ചേര്‍ത്ത് വായിക്കുന്നത് മുഹമ്മദലിയെന്ന കരുത്തന്റെ പേരാണ്. 3 തവണ ലോക ചാമ്പ്യനും ഒളിംപിക് ചാമ്പ്യനുമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് മുഹമ്മദലി ക്ലേ.. കായിക താരം എന്നതിലുപരി ഇടിക്കൂട്ടില്‍ വംശീയതയെ ഇടിച്ചിട്ട പ്ലവകാരി കൂടിയാണ് മുഹമ്മദലി. വെള്ളക്കാര്‍ക്ക് മാത്രമായുള്ള റെസ്റ്റോറന്റില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതില്‍ തിഷേധിച്ച് തന്റെ ഒളിംപിക് മെഡല്‍ നദിയിലേക്ക് വലിച്ചെറിഞ്ഞ വിപ്ലവകാരിയായ മുഹമ്മദലി 2016ന്റെ വിലമതിക്കാനാവാത്ത നഷ്ടമാണ്.

അര്‍ദ്ധരാത്രിയിലെ മറ്റൊരു സ്വാതന്ത്യം

അര്‍ദ്ധരാത്രിയിലെ മറ്റൊരു സ്വാതന്ത്യം

ബ്രക്‌സിറ്റ് പോളിന് ബ്രിട്ടന്റെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ ചരിത്രത്തില്‍ നിര്‍ണായകമായ സ്ഥാനമാണ് ഉള്ളത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകണമോയെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ബ്രിക്‌സിറ്റ് സര്‍വ്വേ. ഹിതപരിശോധനയില്‍ രാജ്യത്തെ ഭൂരിപക്ഷം പേരും ബ്രിട്ടന്‍ പുറത്തുപോകുന്നതിനെ അനുകൂലിച്ചു. ഇതോടെ 28 അംഗരാജ്യങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ നിന്നും ആദ്യം പുറത്തുപോകുന്ന രാജ്യമായി ബ്രിട്ടന്‍ മാറി. ചരിത്രപരമായ ഈ പുറത്തുപോകല്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ രാജിയിലേക്കും നയിച്ചു. തുടര്‍ന്ന് തെരേസ മെയ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.

കണ്ണീരുണങ്ങാത്ത അതിര്‍ത്തികള്‍

കണ്ണീരുണങ്ങാത്ത അതിര്‍ത്തികള്‍

അഭയാര്‍ത്ഥി- വംശീയ പ്രശ്നങ്ങള്‍ ഏറെ രൂക്ഷമായ വര്‍ഷമായിരുന്നു 2016.2015ല്‍ സിറിയന്‍ തീരത്ത് മരിച്ച അയ്‌ലന്‍ കുര്‍ദിക്ക് പിന്നാലെ പോയ വര്‍ഷം ഒമ്രാന്‍ ദഖ്‌നിഷ് എന്ന ബാലന്‍ അഭയാര്‍ത്ഥി ദുരിതങ്ങളുടെ പ്രതീകമായി ലോകത്തെ കണ്ണീരിലാഴ്ത്തി. അയ്‌ലന്‍ കുര്‍ദിയുട മരണത്തോടെ ലോകം അഭയാര്‍ത്ഥികള്‍ക്കായി തങ്ങളുടെ വാതിലുകള്‍ തുറന്നു കൊടുത്തുവെങ്കിലും ദുരിതങ്ങള്‍ക്ക് ശമനമായില്ല. കുടിയേറ്റക്കാര്‍ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ മൂലം മിക്ക യൂറോപ്യന്‍ രാജ്യങ്ങളുടെയും വാതിലുകള്‍ അടഞ്ഞു തന്നെ കിടന്നു. ആഭ്യന്തര യുദ്ധങ്ങളും കലാപങ്ങളും തീവ്രവാദവും വംശീയതയും അഭയാര്‍ത്ഥികളാക്കിയ, പശ്മിമേഷ്യയില്‍ നിന്നുള്ള ദശലക്ഷങ്ങളാണ് യൂറോപ്പിന്റെ അതിര്‍ത്തികളില്‍ ഇന്നും കനിവ് കാത്ത് കിടക്കുന്നത്.

രക്തം ചിന്തിയ ഓര്‍മ്മകള്‍...

രക്തം ചിന്തിയ ഓര്‍മ്മകള്‍...

84 പേര്‍ കൊല്ലപ്പെട്ട നീസ് ഭീകരാക്രമണവും 32 പേര്‍ കൊല്ലപ്പെട്ട ബ്രസല്‍സ് ഭീകരാക്രമണവും 49 പേരുടെ മരണത്തിനിടയാക്കിയ ഓര്‍ലാന്‍ഡോ ആക്രമണവും പോയവര്‍ഷം ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. പാരീസിലെ നീസില്‍ ദേശീയ ദിനം ആഘോഷിച്ചു കൊണ്ടിരുന്ന ആയിരങ്ങള്‍ക്കിടയിലേക്കാണ് ഭീകരര്‍ ട്രക്ക് ഓടിച്ച് കയറ്റി കൂട്ടക്കുരുതി നടത്തിയത്. ബെല്‍ജിയത്തിന്റെ തലസ്ഥാനായ ബ്രസല്‍സിലെ വിമാനത്താവളത്തിലും മെട്രോ സ്‌റേറഷനിലുമാണ് ലോകത്തെ നടുക്കിയ മറ്റൊരു വേറാക്രമണം നടന്നത്. ഇസ്ലമിക് സ്‌റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. അമേരിക്കന്‍ നഗരമായ ഓര്‍ലാന്‍ഡോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബില്‍ ഒമര്‍ മദീന്‍ എന്ന 29കാരന്‍ നടത്തിയ വെടിവെപ്പ് രാജ്യം അടുത്തിടെ കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു. നിശാക്ലബ്ബിലേക്ക് കടന്നുചെന്ന ഇയാള്‍ പ്രകോപനമൊന്നും കൂടാതെ ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒമര്‍ മദീനെ പിന്നീട് പൊലീസ് വെടിവെച്ചു കൊന്നു.

മാറ്റുരച്ച് ഓസ്‌കാർ

മാറ്റുരച്ച് ഓസ്‌കാർ

ദി റെവനെന്റിലൂടെ ലിയനാര്‍ഡോ ഡി കാപ്രിയോയും റൂമിലെ മികച്ച പ്രകടനത്തിന് ബ്രീ ലാര്‍സനും മികച്ച നടനും നടിക്കുമുള്ള ഓസ്‌കാര്‍ സ്വന്തമാക്കി. ടോം മക്കാര്‍ത്തിയുടെ സ്‌പോട്ട് ലൈറ്റ് മികച്ച ചിത്രവും റെവനെന്റ് ഒരുക്കിയ അലക്‌സ്ന്‍ഡ്രോ ഗോണ്‍സാലെസ് ഇനാരിറ്റോ മികച്ച സംവിധായകനുമായി. ചരിത്രമെഴുതി നോബൽ ബോബ് ഡിലനിലൂടെ ചരിത്രത്തിലാദ്യമായി ഒരു ഗാനരചയിതാവിന് സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം ലഭിച്ചു. 5 നൂറ്റാണ്ടിലധികമായി അമേരിക്കയുടെ റോക്ക് സംഗീതരംഗത്തെ അതികായനാണ് ബോബ് ഡിലന്‍. കൊളംബിയയിലെ ആഭ്യന്തര യുദ്ധം അ്‌വസാനിപ്പിക്കുന്നതിനുള്ള പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പ്രസിഡന്റ് യുവാന്‍ മാനുവല്‍ സാന്റോസാണ് സമാധാന നോബലിന് അര്‍ഹനായത്. നോബലിന്റെ ചരിത്രത്തില്‍ സ്ത്രീകള്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെടാത്ത മറ്റൊരു വര്‍ഷം കൂടിയായി 2016.

യോ യോ റിയോ..

യോ യോ റിയോ..

നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്കാണ് ഇത്തവണ റിയോ വേദിയായത്. സ്പ്രിന്റ് ട്രിപ്പിള്‍ നേടിയ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടും 5 സ്വര്‍ണം നേടിയ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സും റിയോയുടെ താരത്തിളക്കങ്ങളായി. ഫെല്‍പ്‌സിന്റെ കായികരംഗത്തുനിന്നു്ള്ള വിടവാങ്ങലിന് കൂടിയാണ് റിയോ ്‌സാക്ഷിയായത്. ജര്‍മ്മനിയെ തോല്‍പ്പിച്ച് ചരിത്രത്തിലാദ്യമായി ബ്രസീല്‍ ഒളിംപിക് ഫുട്‌ബോള്‍ ചാമ്പ്യന്മാരായതും റിയോയുടെ മണ്ണിലാണ്. 67ാം സ്ഥാനവുമായി മടങ്ങുമ്പോഴും പി വി സിന്ധുവും സാക്ഷി മാലികും ദീപ കര്‍മ്മാക്കറും ഇന്ത്യയുടെ അഭിമാനമായി.

English summary
What had happened in the year 2016. Here we have the list of Major international news and headlines.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more