India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമസ്വാതന്ത്ര്യം അഴിക്കുള്ളിലായ 2021: കൊല്ലപ്പെടുന്നവരില്‍ കുറവ്, ജയിലിലാവുന്നത് വര്‍ധിച്ചു

Google Oneindia Malayalam News

2021 മാധ്യമസ്വാതന്ത്ര്യത്തിന് വളരെയധികം പ്രതിസന്ധികള്‍ ആഗോള തലത്തില്‍ നേരിട്ട വര്‍ഷമായിരുന്നു. ബെലാറസ്, ചൈന, മ്യാന്മര്‍ എന്നിവര്‍ ജനാധിപത്യ അവകാശങ്ങളെയും സമരങ്ങളെയും ഇല്ലാതാക്കിയപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യവും അതോടൊപ്പം ഇല്ലാതായി. പാശ്ചാത്യ ജനാധിപത്യ നാടുകളിലും ഇത്തരം ഭീഷണികള്‍ തുടര്‍ന്നിരുന്നു. അമേരിക്കയിലും യൂറോപ്പിലും വരെ മാധ്യമസ്വാതന്ത്ര്യത്തിന് വന്‍ ഭീഷണി നേരിടുന്നുണ്ട്. ഗൂഢാലോചന സിദ്ധാന്തക്കാരും ജനകീയവാദികളും ഒരുപോലെ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തനത്തെയും തന്നെ ഭീഷണിപ്പെടുത്തുന്ന തലത്തിലേക്ക് വളര്‍ന്നിരുന്നു. കൊവിഡ് തരംഗത്തിന്റെ സമയത്തായിരുന്നു ഇത് അതിരൂക്ഷമായത്.

സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്

കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായ വര്‍ഷം കൂടിയാണ് 2021. 2021ല്‍ 46 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും കുറവ് മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ സംഭവിക്കുന്നത് ഇത് ആദ്യമായിട്ടാണ്. റിപ്പോര്‍ട്ട് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ ആശങ്കപ്പെടുത്തുന്ന പല കാര്യങ്ങളും ഉണ്ട്. അതേസമയം മരണനിരക്ക് കുറയാന്‍ കാരണം സിറിയ, ഇറാഖ്, യെമന്‍, എന്നിവിടങ്ങളില്‍ പ്രശ്‌നങ്ങള്‍ കുറഞ്ഞതാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടമേറിയ രാജ്യത്തിലൊന്ന് മെക്‌സിക്കോയാണ്. ഏഴ് മാധ്യമപ്രവര്‍ത്തകരാണ് ഇവിടെ കൊല്ലപ്പെട്ടത്. ആറ് പേര്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. യെമനിലും ഇന്ത്യയിലും നാല് വീതം മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

അറുപത്തഞ്ചോളം മാധ്യമപ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇതില്‍ അധികവും സിറിയ, ഇറാഖ്, യെമന്‍, എന്നിവിടങ്ങളില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ അറസ്റ്റ് ചെയ്യപ്പെട്ടതും തടങ്കലിലാക്കപ്പെട്ടതും ഈ വര്‍ഷമാണ്. 488 മാധ്യമപ്രവര്‍ത്തകരാണ് ഈ വര്‍ഷം അറസ്റ്റ് ചെയ്യപ്പെട്ടത്. ആര്‍എസ്എഫിന്റെ കണക്ക് പ്രകാരം ഇത് റെക്കോര്‍ഡാണ്. ഇതില്‍ 103 പേര്‍ പ്രൊഫഷണല്‍ മാധ്യമപ്രവര്‍ത്തകരല്ല. പകരം ആക്ടിവിസ്റ്റുകളാണ്. സോഷ്യല്‍ മീഡിയയില്‍ അടക്കം അഭിപ്രായം പറയുന്നവരാണ്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ 22 പേര്‍ കസ്റ്റഡിയില്‍ ആയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തനം കാരണം ജയിലിലായ സ്ത്രീകളുടെ എണ്ണം മൂന്നിലൊന്ന് കൂടിയുണ്ട്.

അഞ്ച് രാജ്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ ജയിലില്‍ അടയ്ക്കുന്നത് വര്‍ധിച്ചെന്ന് ആര്‍എസ്എഫ് റിപ്പോര്‍ട്ട് പറയുന്നു. 127 പേരെയാണ് ചൈന കസ്റ്റഡിയിലെടുത്തത്. മാധ്യമപ്രവര്‍ത്തനത്തിന് ഏറ്റവും അപകടകരമായ രാജ്യമായി ചൈന മാറിയിരിക്കുകയാണ്. മ്യാന്മറില്‍ 53 പേരാണ് മാധ്യമപ്രവര്‍ത്തനത്തെ തുടര്‍ന്ന് ജയിലിലായത്. അടുത്തിടെ നടന്ന പട്ടാള അട്ടിമറി അടക്കം മാധ്യമപ്രവര്‍ത്തനം മ്യാന്മറില്‍ ദുഷ്‌കരമായിരിക്കുകയാണ്. ബെലാറസിലും സൗദി അറേബ്യയിലും 32 മാധ്യമപ്രവര്‍ത്തകര്‍ വീതമാണ് അറസ്റ്റിലായത്. അതേസമയം ാദ്യത്തെ മൂന്ന് രാജ്യങ്ങള്‍ ജനാധിപത്യം ഇവിടെയുള്ള ജനങ്ങള്‍ക്ക് നല്‍കാന്‍ താല്‍പര്യപ്പെടുന്നില്ല. ഈ രാജ്യങ്ങളില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെയും മാധ്യമങ്ങളെയും തുടര്‍ച്ചയായി പൂട്ടിക്കെട്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ബെലാറസിലെ ഏകാധിപതി അലക്‌സാണ്ടര്‍ ലുക്കാഷെങ്കോയെ പറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സൈനിക ശക്തി ഉപയോഗിച്ച് ജനാധിപത്യ സമരങ്ങളെ അടിച്ചമര്‍ത്തിയാണ് ലുക്കാഷെങ്കോ ബെലാറസില്‍ അധികാരം നിലനിര്‍ത്തുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ പിന്തുണയും അന്താരാഷ്ട്ര ഉപരോധങ്ങള്‍ക്ക് ബലമില്ലാത്തതും ലുക്കാഷെങ്കോയുടെ ജനവിരുദ്ധ നടപടികള്‍ എളുപ്പമാക്കുന്നു. ജനങ്ങളെ അടിച്ചമര്‍ത്തി ഭരിക്കുന്നത് ലുക്കാഷെങ്കോയ്ക്ക് ഇപ്പോള്‍ ദുഷ്‌കരമല്ല. അടുത്തിടെ പ്രമുഖ ബ്ലോഗറും പ്രതിപക്ഷത്തെ ശക്തനായ നേതാവുമായി സിയാര്‍ഹെ സിക്കനൂസ്‌കിയെ പതിനെട്ട് വര്‍ഷത്തേക്കാണ് കോടതി ശിക്ഷിച്ചത്.

മ്യാന്മറില്‍ മാധ്യമപ്രവര്‍ത്തകരെ കൂട്ടിലടക്കുന്നതും വര്‍ധിച്ചു. 53 പേര്‍ ഇപ്പോള്‍ ജയിലിലാണ്. രണ്ട് പേര്‍ മാത്രമാണ് 2020ല്‍ ഉണ്ടായിരുന്നത്. സൈനിക അട്ടിമറിക്ക് ശേഷമാണ് ഈ പ്രശ്‌നങ്ങളുണ്ടായത്. ചൈനയില്‍ ഷി ജിന്‍ പിംഗ് ഹോങ്കോംഗില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ സംഭവിക്കുന്ന ദുരന്തങ്ങളാണ്. നിരവധി പേരാണ് ജയിലിലായത്. ഡിസംബര്‍ ഒന്നിന് പത്ത് മാധ്യമപ്രവര്‍ത്തകരെയാണ് ചൈന അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം പാസാക്കിയ ദേശീയ സുരക്ഷാ നിയമപ്രകാരമായിരുന്നു ഈ അറസ്റ്റുകള്‍ എല്ലാം. അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകനായ ഷഹനാസ് റൗഫി ഐസിസ് വധിച്ചതും ഈ വര്‍ഷമാണ്.

ക്രൈം റിപ്പോര്‍ട്ട് പീറ്റര്‍ ഡി റീസിന്റെ കൊലപാതകവും നെതര്‍ലന്‍ഡ്‌സിനെയും യൂറോപ്പിനെയും ഞെട്ടിച്ചിരുന്നു. വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന്റെ കേസും അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ബ്രിട്ടീഷ് കോടതി അസാഞ്ചിനെ യുഎസ്സിലേക്ക് തിരിച്ചയക്കുമെന്ന് പറഞ്ഞിരുന്നു. 175 വര്‍ഷം അസാഞ്ച് കുറ്റം തെളിഞ്ഞാല്‍ ജയിലില്‍ കിടക്കേണ്ടി വരും. രാജ്യദ്രോഹക്കേസാണ് അദ്ദേഹത്തിനെതിരെയുള്ളത്.

cmsvideo
  AstraZeneca's antibody cocktail Evusheld works against Omicron, shows study | Oneindia Malayalam

  രാഹുലിന് ചുറ്റും 5 പാര്‍ട്ടികള്‍, പ്രതിപക്ഷ യോഗം സ്ഥിരമാക്കും, പ്രശാന്ത് പറയുന്നത് ഇങ്ങനെരാഹുലിന് ചുറ്റും 5 പാര്‍ട്ടികള്‍, പ്രതിപക്ഷ യോഗം സ്ഥിരമാക്കും, പ്രശാന്ത് പറയുന്നത് ഇങ്ങനെ

  English summary
  year ender 2021:jailed journalists number icreases this year, china and myanmar on top
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X