അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയ താലിബാന്‍; 2021ല്‍ ലോകം ഞെട്ടിയ സംഭവം, അഫ്ഗാന്‍ തകര്‍ന്നത് ഇങ്ങനെ
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയമാണ് അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയ താലിബാനെ കുറിച്ച്. ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞവയുടെ പട്ടികയില്‍ വാര്‍ത്താ വിഭാഗത്തില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ചവയില്‍ അഫ്ഗാനിസ്ഥാനിലെ സംഭവവും ഉണ്ടായിരുന്നു.
അതിനാല്‍ തന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത സംഭവവമാണ് അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചടക്കിയത്. 2021 ആഗസ്റ്റിലാണ് താലിബാന്‍ സംഘം അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ കൈപ്പടക്കുള്ളിലാക്കിയത്. അഫ്ഗാന്‍ പ്രസിഡന്റ് ഗനി യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ രാജ്യം വിട്ടതോടെ അഫ്ഗാന്റെ പതനം പൂര്‍ണമായിരുന്നു.

ഇനി ഇസ്്‌ലാമിക ഭരണം എന്നായിരുന്നു താലിബാന്‍ ആദ്യം പ്രഖ്യാപിച്ചത്. ഇത് പ്രകാരം അഫ്ഗാനിലെ വിനോദ കേന്ദ്രങ്ങളും സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകളും മറ്റും സംഘം നശിപ്പിച്ചു. സ്ത്രീകള്‍ പുറത്തിറങ്ങുന്നത് വരെ വിലക്കുകയായിരുന്നു. താലിബാന്‍ അക്രമം ഭയന്ന് അഫ്ഗാന്‍ രാജ്യം വിടാന്‍ വിമാനത്താവളത്തിലെത്തിയവരുടെ തിരക്കിന്റെ വാര്‍ത്തകള്‍ നിരവധിയായിരുന്നു പുറത്ത് വന്നിരുന്നത്. തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ മരിക്കുകയും ചെയ്തിരുന്നു. അഫ്ഗാന്‍ പൂര്‍ണമായും തലിബാന്റെ നിയന്ത്രണത്തിലാകുകയായിരുന്നു. കാബൂള്‍ പൂര്‍ണമായും താലിബാന്‍ വളഞ്ഞതോടെ എല്ലാ രാജ്യങ്ങളും അവരുടെ പൗരന്മാരെ സുരതക്ഷിതമായി നാട്ടിലെത്തിക്കുന്നതിനായി മുന്നോട്ട് വന്നിരുന്നു.

അഫ്ഗാനിസ്ഥാന് പിന്തുണ നല്‍കിയിരുന്നത് അമേരിക്കന്‍ സൈന്യമായിരുന്നു. എന്നാല്‍ ഇവര്‍ പിന്‍വലിഞ്ഞതോടെ പ്രതീക്ഷിച്ചതിലും വേഗത്തിലായിരുന്നു താലിബാന്‍ സൈന്യം അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയത്. അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിനെ നാല്ഭാഗത്ത് നിന്നും താലിബാന്‍ വളഞ്ഞതോടെ അഫ്ഗാന്‍ സൈന്യം ചെറുത്ത് നില്‍പ്പിനൊന്നും നില്‍ക്കാതെ താലിബാന്‍ സൈന്യത്തിന് മുന്നില്‍ അടയറവ് പറയുകയായിരുന്നു. ഹൈബത്തുല്ല അഖുന്‍സാദ, മുല്ല മുഹമ്മദ് യാക്കൂബ്, സിറാജുദ്ദീന്‍ ഹഖാനി, മുല്ല അബ്ദുല്‍ ഗനി ബാറാദാര്‍, ഷെര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായി, അബ്ദുല്‍ ഹക്കിം ഹഖാനി എന്നീ താലിബാന്‍ നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘമാണ് തുടക്കം മുതല്‍ അഫ്ഗാന്‍ പിടിച്ചടക്കാന്‍ നേതൃത്വം നല്‍കിയിരുന്നത്.

അഫാഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളാണ് താലിബാന്‍ ആദ്യമായി പിടിച്ചടക്കിയത്. പിന്നാസെ കര്‍ശഷന സ്ത്രീ വിരുദ്ധ നയവും നടപ്പാക്കി. സ്ത്രീകള്‍ തല മുതല്‍ കാല്‍ വരെ മറയുന്ന വസ്ത്രം ധരിക്കണം, സ്ത്രീകളെ പഠിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ അനുവദിച്ചിരുന്നില്ല. ഒറ്റയ്ക്ക് യാത്ര ചെയ്യാനും അനുമതിയില്ല. ടെലിവിഷന്‍, സംഗീതം, ഇസ്ലാമിക് അല്ലാത്ത ആഘോഷങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം നിരോധനമേര്‍പ്പെടുത്തുകയായിരുന്നു. പിന്നീട് താലിബാന്‍ സംഘം അമേരിക്കയ്ക്ക് അക്രമം അഴിച്ച് വിടുകയായിരുന്നു.

ഒസാമ ബിന്‍ ലാദനായിരുന്നു ഈ അക്രമത്തിന് പിന്നില്‍. ഈ അക്രമം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തന്നെ യുഎസും സഖ്യസൈന്യവും അഫ്ഗാനില്‍ അധിനിവേശം നടത്തുകയായിരുന്നു. അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം സഖ്യസേനക്കും യുഎസ് പിന്തിുണയുമുള്ള അഫ്ഗാനുമെതിരെ താലിബാന്‍ അക്രമം നടത്തിവരികയുമായിരുന്നു. പിന്നാട് അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പതിയെ പതിയെ പിന്‍വലിഞ്ഞതോടെയാണ് പൂര്‍ണമായും അഫ്ഗാനിസ്ഥാന്‍ താലിബാന്റെ കൈകളിലാക്കിയത്.

2021 ഏപ്രില്‍ 14ന് അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സേനാ പിന്‍മാറ്റം പ്രഖ്യാപിച്ചതോടെയാണ് അഫ്ഗാനിസ്ഥാന്റെ പതനം ആരംഭിക്കുന്നത്. യുഎസ് പ്രസിഡന്റ് മേയ് ഒന്നിനും സെപ്റ്റംബര്‍ 11നും ഇടയില്‍ സേനാപിന്‍മാറ്റം പൂര്‍ത്തിയാക്കുമെന്നും ബൈഡന്‍ അറിയിച്ചു. തുടര്‍ന്ന് അമേരിക്ക പിന്‍മാറ്റം പ്രഖ്യാപിച്ചതോടെ മെയ് നാല് മുതല്‍ അഫ്ഗാന്‍ സേനയ്ക്കുനേരെ താലിബാന്‍ ആക്രമണം ആരംഭിക്കുകയായിരുന്നു. പിന്നീട് അഫ്ഗാനില്‍ താലിബാന്റെ കടന്ന്കയറ്റം ശരവേഗത്തിലായിരുന്നു. കാബൂളിനോടു ചേര്‍ന്ന നെര്‍ക് ജില്ല താലിബാന്‍ ആദ്യമായി പിടിച്ചെടുത്തു. തുടര്‍ന്ന് ജൂണ്‍ ഏഴിന് 34 പ്രവിശ്യകളില്‍ 26 എണ്ണത്തിലും താലിബാന്‍ ആക്രമണം അഴിച്ച് വിടുകയായിരുന്നു. തുടര്‍ന്ന് വടക്കന്‍ പ്രവിശ്യകള്‍ ശക്തമായ ആക്രമണത്തിലൂടെ 50 ജില്ലകള്‍ താലിബാന്‍ പിടിച്ചടക്കുകയായിരുന്നു.
Recommended Video

പിന്നീട് ജൂണ്‍ 22ന് യുഎസ് സേന പ്രധാനവ്യോമതാവളമായ ബാഗ്രാമില്‍നിന്ന് പിന്‍മാറുകയായിരുന്നു. ജൂലൈ 5ന് സമാധാന ഉടമ്പടി ഓഗസ്റ്റില്‍ കൈമാറാമെന്നു താലിബാന്‍ പ്രഖ്യാപിച്ചു. ജൂലൈ 21 അഫ്ഗാനിലെ പകുതിയോളം ജില്ലകള്‍ താലിബാന്റെ നിയന്ത്രണത്തിലായി. ജൂലൈ 25 ന് താലിബാന്‍ നീക്കം തടസ്സപ്പെടുത്താന്‍ ഭീകരരുടെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അമേരിക്കന്‍ വ്യോമാക്രമണം നടത്തുകയും ചെയ്തു. ഓഗസ്റ്റ് ആറോടെ സരണ്‍ജ് പ്രവിശ്യ താലിബാന്‍ പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് ഓഗസ്റ്റ് 13ന് രണ്ടാമത്തെയും മൂന്നാമത്തെയും വലിയ നഗരങ്ങളായ കാണ്ഡഹാറും ഹെറാത്തും താലിബാന്‍ സേന പിടിച്ചെടുക്കുകയും ഓഗസ്റ്റ് 14ന് താലിബാന്‍ കാബൂളിലെത്തി വടക്ക്, പടിഞ്ഞാറ്, തെക്ക് മേഖലകളിലെ പ്രവിശ്യകള്‍ പൂര്‍ണായി താലിബാന്‍ നിയന്ത്രണത്തിലാക്കുകയും ചെയ്യുകയായിരുന്നു.












Click it and Unblock the Notifications