ഇയര്‍ റിവ്യൂ; മോശം ഓര്‍മകളെ ഉണര്‍ത്തിയതിന് ഫേസ്ബുക്ക് മാപ്പു പറഞ്ഞു
ന്യൂയോര്‍ക്ക്: 2014 വര്‍ഷം മനോഹരമായിരുന്നെന്ന അടിക്കുറിപ്പോടെ ഫേസ്ബുക്ക് അവതരിപ്പിച്ച ഇയര്‍ ഇന്‍ റിവ്യൂ ചിലര്‍ക്ക് ദു:ഖിപ്പിക്കുന്ന ഓര്‍പ്പെടുത്തലായി. മരിച്ചു പോയ പലരുടെയും ചിത്രങ്ങള്‍ ഇയര്‍ ഇന്‍ റിവ്യൂവില്‍ ്പ്രത്യക്ഷപ്പെട്ടതോടെ ഫേസ്ബുക്ക് അധികൃതര്‍ ഉപഭോക്താക്കളോട് മാപ്പു പറഞ്ഞു. എഴുത്തുകാരനും വെബ് ഡിസൈന്‍ കണ്‍സള്‍ട്ടന്റുമായ എറിക്ക് മെയറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് മാപ്പു പറയാന്‍ ഫേസ്ബുക്കിനെ പ്രേരിപ്പിച്ചത്.
എറിക്കിന്റെ മസ്തിഷ്‌കാര്‍ബുദം ബാധിച്ച് മരിച്ച മകളുടെ ഓര്‍മപ്പെടുത്തലുകളായിരുന്നു ഇയര്‍ ഇന്‍ റിവ്യൂവില്‍ നിറയെ മകളുടെ ചിരിച്ചിരിക്കുന്ന ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ അത് അത്യധികം ദു:ഖിപ്പിക്കുന്ന ഓര്‍മപ്പെടുത്തലായെന്ന് എറിക്ക് പ്രതികരിച്ചിരിക്കുന്നു. എറിക്കിന്റെ ഹൃദയസ്പര്‍ശിയായ ഫേസ്ബുക്ക് പോസ്റ്റ് ആയിരങ്ങളാണ് ഷെയര്‍ ചെയ്തത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഫേസ്ബുക്ക് പ്രൊഡക്റ്റ് മാനേജര്‍ ജൊനാഥന്‍ ഗെല്ലര്‍ ഖേദം പ്രകടിപ്പിച്ചു. ഇയര്‍ റിവ്യൂവില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്നും അത് ഉടന്‍ പുറത്തിറക്കാന്‍ ടെക്‌നിക്കല്‍ ടീം പ്രയത്‌നിച്ചുകൊണ്ടിരിക്കുകയുമാണെന്ന് അദ്ദേഹം അറിയിച്ചു. എറിക്കിന്റെ സമാനമായ അവസ്ഥ പലര്‍ക്കും വന്നു ചേര്‍ന്നിട്ടുണ്ടാകാം. അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ജൊനാഥന്‍ പറഞ്ഞു.
2014 വര്‍ഷത്തെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയാണ് ഫേസ്ബുക്ക് പുതുമയാര്‍ന്ന് ഇയര്‍ ഇന്‍ റിവ്യൂ അവതരിപ്പിച്ചത്. കൂടുതല്‍ ലൈക്കുകളും കമന്റുകളും ലഭിച്ച ചിത്രങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ഓരോ മാസത്തെയും പ്രത്യേക സംഭവങ്ങള്‍ ഓര്‍മപ്പെടുത്താന്‍ ഇത് ഓരോ ഉപഭോക്താവിനെയും സഹായിക്കുന്നു.












Click it and Unblock the Notifications