കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗ വിവാഹത്തിനും വാടക ഗര്‍ഭധാരണത്തിനും അംഗീകാരം നല്‍കി ക്യൂബ; എതിര്‍ത്ത് വോട്ട് ചെയ്തവര്‍ 33%

Google Oneindia Malayalam News

ഹവാന: സ്വവര്‍ഗ വിവാഹത്തിനും വാടക ഗര്‍ഭധാരണത്തിനും ദത്തെടുക്കലിനും അംഗീകാരം നല്‍കി ക്യൂബ. ഗവണ്‍മെന്റ് പിന്തുണയോടെ ഞായറാഴ്ച നടന്ന റഫറണ്ടത്തില്‍ ക്യൂബക്കാര്‍ സ്വവര്‍ഗ വിവാഹത്തിനും ദത്തെടുക്കലിനും അംഗീകാരം നല്‍കിയതായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

66.9 ശതമാനം പേരും ഇതിനെ അംഗീകരിച്ചു എന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിഡന്റ് അലീന ബല്‍സെയ്റോ ഗുട്ടറസ് പറഞ്ഞു. 3.9 ദശലക്ഷത്തിലധികം വോട്ടര്‍മാര്‍ കോഡ് അംഗീകരിക്കാന്‍ വോട്ടുചെയ്തു. 1.95 ദശലക്ഷം പേര്‍ അംഗീകാരത്തെ എതിര്‍ത്തു (33%) എന്നും അലീന ബല്‍സെയ്റോ ഗുട്ടറസ് പറഞ്ഞു.

bgddg

അതേസമയം നീതി നടന്നിരിക്കുന്നു എന്നും ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡയസ്-കാനല്‍ ഒരു ട്വീറ്റില്‍ കുറിച്ചു. വര്‍ഷങ്ങളായി ഈ നിയമത്തിനായി കാത്തിരിക്കുന്ന നിരവധി തലമുറകളായ ക്യൂബന്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും കടം വീട്ടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

'ആരും ഇതില്‍ വീഴരുത്... മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു'; ദുരനുഭവം പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടി'ആരും ഇതില്‍ വീഴരുത്... മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു'; ദുരനുഭവം പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടി

100 പേജുള്ള 'കുടുംബ കോഡ്' സ്വവര്‍ഗ വിവാഹവും സിവില്‍ യൂണിയനുകളും നിയമവിധേയമാക്കുന്നു, സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അനുവദിക്കുന്നു കൂടാതെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയിലുള്ള ഗാര്‍ഹിക അവകാശങ്ങളും ഉത്തരവാദിത്തങ്ങളും തുല്യമായി പങ്കിടുന്നത് പ്രോത്സാഹിപ്പിക്കുന്നു.

ഞായറാഴ്ച നടന്ന റഫറണ്ടത്തില്‍ വോട്ട് ചെയ്യാന്‍ യോഗ്യരായ 8.4 ദശലക്ഷം ക്യൂബക്കാരില്‍ 74% പേര്‍ പങ്കെടുത്തതായി ഇലക്ടറല്‍ കമ്മീഷനില്‍ നിന്നുള്ള പ്രാഥമിക ഫലങ്ങള്‍ കാണിക്കുന്നു.

സെലിബ്രിറ്റികള്‍ക്കും അവകാശങ്ങളുണ്ട്, ഈ മനുഷ്യന്‍ എന്ത് പിഴച്ചു? ഷാരൂഖിനെതിരായ ഹര്‍ജി തള്ളി സുപ്രീംകോടതിസെലിബ്രിറ്റികള്‍ക്കും അവകാശങ്ങളുണ്ട്, ഈ മനുഷ്യന്‍ എന്ത് പിഴച്ചു? ഷാരൂഖിനെതിരായ ഹര്‍ജി തള്ളി സുപ്രീംകോടതി

ഡയസ്-കാനലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഫലപ്രഖ്യാപനം വന്നത്. ക്യൂബന്‍ പ്രസിഡന്റാണ് കോഡ് സ്വീകരിക്കുന്നതിനുള്ള പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യുബയില്‍ മുന്‍ റഫറണ്ടങ്ങളില്‍ സര്‍ക്കാര്‍ നിലപാടിന് ഏകകണ്ഠമായ അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ രാജ്യത്ത് 33% പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തതും ശ്രദ്ധേയമായി.

സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സില്ല.. പോരാത്തതിന് മസിലുപിടുത്തവും; കേരളം വെറുതെ പിടിക്കാനാകില്ലെന്ന് നദ്ദസോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സില്ല.. പോരാത്തതിന് മസിലുപിടുത്തവും; കേരളം വെറുതെ പിടിക്കാനാകില്ലെന്ന് നദ്ദ

ക്യൂബ എങ്ങനെ മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ് ഈ വിയോജിപ്പ് എന്ന് പലരും നിരീക്ഷിച്ചു. 2018-ല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിയമവിധേയമാക്കിയതിന് ശേഷമുള്ള ഇത്തരത്തിലുള്ള ആദ്യ വോട്ടെടുപ്പ് കൂടിയായിരുന്നു ഞായറാഴ്ചത്തെ വോട്ടെടുപ്പ്. ഇത് വിയോജിപ്പുള്ള കാഴ്ചപ്പാടുകള്‍ കൂടുതല്‍ വ്യാപകമായി പ്രചരിക്കാന്‍ അനുവദിച്ചു.

English summary
years waiting is over, Cuba approves same people marriage and surrogacy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X