കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിക്ക് വന്‍ തിരിച്ചടി... വില്‍ക്കാനിരുന്ന നൂറ് കണക്കിന് മിസൈലുകള്‍ സ്‌പെയിന്‍ നല്‍കില്ല;

Google Oneindia Malayalam News

മാഡ്രിഡ്: യെമനില്‍ സ്‌കൂള്‍ ബസ്സിന് നേര്‍ക്ക് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ സൗദി സഖ്യസേന കുറ്റം ഏറ്റുപറഞ്ഞിരുന്നു. യെമനില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ആണെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ഈ കുറ്റസമ്മതം എന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

ഹൂത്തി വിമതര്‍ക്കെതിരെ യെമനില്‍ സൗദി സഖ്യം ശക്തമായ ആക്രമണം ആണ് നടത്തുന്നത്. സൗദിയുടെ ആയുധ ശേഖരം ഇപ്പോള്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നതും യെമനില്‍ തന്നെയാണ്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് പോലു ഹൂത്തി ഭീകരര്‍ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുകയല്ലാതെ സൗദിക്ക് മുന്നില്‍ മറ്റു വഴികളും ഇല്ല.

എന്നാല്‍ ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ മറ്റൊന്നാണ്. സൗദിക്ക് ആയുധങ്ങള്‍ നല്‍കുന്ന കരാറില്‍ നിന്ന് സ്‌പെയിന്‍ പിന്‍വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വരുന്നത്. ഇരുരാജ്യങ്ങളും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല.

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ല... തിരഞ്ഞെടുപ്പിലേ മത്സരിക്കില്ല!!! എന്തുകൊണ്ട്?മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ല... തിരഞ്ഞെടുപ്പിലേ മത്സരിക്കില്ല!!! എന്തുകൊണ്ട്?

യെമന്‍ വിഷയത്തില്‍

യെമന്‍ വിഷയത്തില്‍

യെമനില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ് എന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ടുകള്‍ പോലും പുറത്ത് വന്നിട്ടുണ്ട്. ഹൂത്തി വിമതരെ ലക്ഷ്യം വച്ചുള്ള സൗദി സഖ്യ സൈന്യത്തിന്റെ ആക്രമണങ്ങളില്‍ കുട്ടികളും സാധാരണ ജനങ്ങളും ഇരയാക്കപ്പെടുന്നു എന്നാണ് ആക്ഷേപം. ആവശ്യത്തിന് ഭക്ഷണമോ മരുന്നോ എത്തിക്കാന്‍ പറ്റുന്നില്ലെന്ന് പരാതിയും ഉയരുന്നുണ്ട്.

 സ്‌കൂള്‍ ബസ്സ് ആക്രമണം

സ്‌കൂള്‍ ബസ്സ് ആക്രമണം

ഓഗസ്റ്റ് 9 ന് നടന്ന മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നത് ഒരു സ്‌കൂള്‍ ബസ്സ് ആയിരുന്നു. നാല്‍പത് കുട്ടികള്‍ അടക്കം 51 പേരാണ് ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സൗദി സഖ്യത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു ആ ആക്രമണം. എന്നാല്‍ അത് നീതീകരിക്കാന്‍ ആകാത്ത ഒന്നാണെന്ന് സൗദി തന്നെ തുറന്നുപറഞ്ഞിരുന്നു.

യെമന്റെ പേരില്‍

യെമന്റെ പേരില്‍

യെമനില്‍ നടക്കുന്ന ആക്രമണങ്ങളുടെ പേരില്‍ സൗദിയുമായുള്ള ആയുധ ഇടപാടുകള്‍ അവസാനിപ്പിക്കണം എന്ന് പല വിദേശ രാജ്യങ്ങളിലും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ബ്രിട്ടനില്‍ വലിയ പ്രക്ഷോഭത്തിലേക്ക് തന്നെ ഇത്തരം കാര്യങ്ങള്‍ ഒരിടയ്ക്ക് നീങ്ങിയിരുന്നു. അതിനിടയില്‍ ആണ് ഇപ്പോള്‍ സ്‌പെയിനില്‍ നിന്ന് തിരിച്ചടി കിട്ടിയിരിക്കുന്നത്.

400 മിസൈലുകള്‍

400 മിസൈലുകള്‍

2015 ല്‍ ആയിരുന്നു 400 ലേസര്‍ ഗൈഡഡ് മിസൈലുകള്‍ക്കായി സ്‌പെയിനും സൗദി അറേബ്യയും കരാറില്‍ ഒപ്പിട്ടത്. ഇതിന്റെ ഭാഗമായി 10 മില്യണ്‍ ഡോളര്‍ സൗദി കൈമാറുകയും ചെയ്തിരുന്നു. ഈ ഇടപാട് സ്‌പെയിന്‍ റദ്ദാക്കുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. യെമന്‍ വിഷയത്തെ തുടര്‍ന്നാണ് സ്‌പെയിന്റെ നടപടി എന്നും റിപ്പോര്‍ട്ടുകളുണ്ട്.

പണം തിരിച്ചുനല്‍കും

പണം തിരിച്ചുനല്‍കും

കരാറിന്റെ ഭാഗമായി ഇതുവരെ സൗദിയില്‍ നിന്ന് കൈപ്പറ്റിയ പണം സ്‌പെയിന്‍ തിരിച്ചു നല്‍കും എന്നും വാര്‍ത്തകള്‍ ഉണ്ട്. സൗദിക്ക് ആയുധം നല്‍കുന്നവരില്‍ നാലാം സ്ഥാനത്താണ് സ്‌പെയിന്റെ സ്ഥാനം. സ്‌പെയിന്‍ ഇത്തരം ഒരു നിലപാട് തുടര്‍ന്നാല്‍ ഒരുപക്ഷേ, അത് രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തേയും പ്രതികൂലമായി ബാധിച്ചേക്കും.

English summary
Yemen Issues: Spain halts major missile sale to Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X