കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനില്‍ ഹൂതികളുടെ മിസൈലാക്രമണം; 75 സൈനികള്‍ കൊല്ലപ്പെട്ടു, യുദ്ധത്തിനൊരുങ്ങാന്‍ നിര്‍ദ്ദേശം

Google Oneindia Malayalam News

ഏഡന്‍: യെമനിലെ മാരിബില്‍ ഹുതികളുടെ ആക്രമണത്തില്‍ 75 സൈനികര്‍ കൊല്ലപ്പെട്ടു. മിസൈല്‍ ആക്രമണമായിരുന്നു സൈനിക കേന്ദ്രത്തിന് നേര ഹുതികള്‍ നടത്തിയത്. ആക്രമണത്തിന് പിന്നില്‍ ഹുതികളാണെന്ന് യെമനിലെ ഔദ്യോഗിക ഭരണകൂടവും പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്രോണുകളും ആക്രമണത്തില്‍ ഉള്‍പ്പെട്ടിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അമിത് ഷാ പടിയിറങ്ങുന്നു; ബിജെപി ദേശീയ അധ്യക്ഷനായി ജെപി നദ്ദയെ ഇന്ന് തിരഞ്ഞെടുക്കുംഅമിത് ഷാ പടിയിറങ്ങുന്നു; ബിജെപി ദേശീയ അധ്യക്ഷനായി ജെപി നദ്ദയെ ഇന്ന് തിരഞ്ഞെടുക്കും

മരണ സംഖ്യ 80 കടന്നെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. മാരിബിലെ സൈനിക താവളത്തോട് ചേര്‍ന്നുള്ള മുസ്ലിം പള്ളിക്ക് നേരെ ശനിയാഴ്ച്ച രാത്രിയോടെയാണ് ഹൂതികളുടെ ആക്രമണമുണ്ടായത്. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയായിരിക്കാനും ആവശ്യമെങ്കില്‍ യുദ്ധത്തിനൊരുങ്ങാനും യെമൻ പ്രസിഡന്റ് അബ്ദുറബ് മൻസൂർ ഹാദി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

iran-

ഹൂതികള്‍ സമാമധാനം ആഗ്രഹിക്കുന്നില്ലെന്നാണ് ഈ ആക്രമണം സൂചിപ്പിക്കുന്നതെന്നും മന്‍സൂര്‍ ഹാദി പറഞ്ഞു. ഭീരുക്കള്‍ നടത്തിയ ആക്രമണമാണിത്. മേഖലയില്‍ ഇറാന്‍റെ വിലയില്ലാത്ത ഉപകരണമായി ഹൂതികള്‍ മാറിയെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ഹൂതികള്‍ ഏറ്റെടുത്തിട്ടില്ല. 2015 മാര്‍ച്ചിലാണ് സൗദി അറേബ്യയുടെ പിന്തുണയോടെ അബ്ദുറബ്ബ് യെമന്‍റെ അധികാരം പിടിച്ചെടുക്കുന്നത്. അന്നു മുതല്‍ സേനയും ഹൂതികളും നിരന്തരം ആക്രമണം തുടരുകയാണ്.

അഴിമതി വിവാദം; ബിജെപി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണിയുമായി സ്വതന്ത്ര അംഗംഅഴിമതി വിവാദം; ബിജെപി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണിയുമായി സ്വതന്ത്ര അംഗം

English summary
yemen: 75 soldiers killed houthi attack, president told military to be on high alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X