കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യമൻ യുദ്ധം; മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ട്ത് 5 വയസിന് താഴെയുള്ള 85000 കുട്ടികൾ, പണിയും...ദുരിതവും

Google Oneindia Malayalam News

Recommended Video

cmsvideo
മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 85000 കുട്ടികൾ | #Yemen | Oneindia Malayalam

യമനിൽ നടക്കുന്ന യുദ്ധത്തിൽ മുന്ന് വർഷത്തിനുള്ളിൽ അഞ്ച് വയസിന് താഴെയുള്ള 85,000 കുട്ടികൾ മരിച്ചെന്ന് റിപ്പോർട്ട്. അന്താരാഷ്ട്രതലത്തിലുള്ള എൻജിഒ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പശ്ചിമ ഏഷ്യൻ രാജ്യത്ത് കൂടുതൽ നാശ നഷ്ടങ്ങൾ സംഭവിക്കാതിരിക്കാൻ വെടിനിർത്തൽ അത്യാവശ്യമാണെന്ന് എൻജിഒ ആവശ്യപ്പെട്ടു.

<strong>മഹാരാഷ്ട്രയില്‍ കര്‍ഷക പ്രക്ഷോഭം കത്തുന്നു..... 20000 കര്‍ഷകരുടെ മാര്‍ച്ചില്‍ മുംബെെ സ്തംഭിച്ചു</strong>മഹാരാഷ്ട്രയില്‍ കര്‍ഷക പ്രക്ഷോഭം കത്തുന്നു..... 20000 കര്‍ഷകരുടെ മാര്‍ച്ചില്‍ മുംബെെ സ്തംഭിച്ചു

യെമനിലെ ഹൂതി വിമതർ തമ്മിലുള്ള പോരാട്ടത്തിൽ 1.3 മില്ല്യൺ കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. 2015ലാണ് യമനിൽ യുദ്ധം ആരംഭിച്ചത്. യുദ്ധത്തെ തുടർന്ന് സൗദി അതിർത്തി അടച്ചിട്ടിരിക്കുന്ന പശ്ചാത്തലത്തിൽ 14 മില്ല്യനോളം ജനങ്ങൾ ഭക്ഷണം പോലും ലഭിക്കാതെ ദുരിതത്തിലാണ്.

Yemen

അതേസമയം യമന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് മുന്നോടിയായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും. ചര്‍ച്ചയുമായി സഹകരിക്കുമെന്ന് യമന്‍ യുദ്ധത്തിലെ പ്രധാന കക്ഷികള്‍ അറിയിച്ചു. ചർച്ച നടക്കുന്നത് സ്വീഡനിലാണ്. ചര്‍ച്ചയുമായി സഹകരിക്കാന്‍ ഹൂതികളും യമന്‍ സര്‍ക്കാറും സന്നദ്ധമാണ്. ഇതിന് പിന്നാലെ സൗദി സഖ്യസേനയും ചര്‍ച്ചക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയ പരിഹാരമാണ് യു.എന്‍ ലക്ഷ്യം. അതുമായി സഹകരിക്കും. രാഷ്ട്രീയ പരിഹാരമാണ് സൗദിയും ആവശ്യപ്പെടുന്നത്. സമാധാന ശ്രമങ്ങളുമായും സഹകരിക്കുമെന്നും സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികിയും വ്യക്തമാക്കുകയായിരുന്നു.

2011ലാണ് അലി അബ്ദുല്ല സാലിഹ് സര്‍ക്കാരിനെതിരേ യമനിലെ ജനങ്ങള്‍ തെരുവിലിറങ്ങിയത്. രാജ്യം നേരിടുന്ന കൊടും ദാരിദ്ര്യവും തൊഴിലില്ലായ്മയും ഭരണത്തിലെ അഴിമതിയും ജനങ്ങളെ ഭരണകൂടത്തിനെതിരേ തിരിച്ചു. എന്നാല്‍ അബ്ദുല്ല സാലിഹ് ഭരണത്തില്‍നിന്നു പുറത്തായി. 2014ല്‍ സാലിഹിന്റെ സഹായത്തോടെ രാജ്യത്തെ വിമതരായ ഹൂതികള്‍ സന്‍ആ നഗരം കീഴടക്കി. തുടര്‍ന്ന് രാജ്യം മുഴവന്‍ ഹൂതികളുടെ നിയന്ത്രണത്തിലായെന്നു സ്വയം പ്രഖ്യാപിച്ചു. ഇത് യുദ്ധത്തിന് ്തുടക്കമിടുകയായിരുന്നു.

English summary
Yemen conflict has seen around 85,000 children starving to death: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X