കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹുദൈദ വിമാനത്താവളം സൗദി സഖ്യത്തിന്റെ നിയന്ത്രണത്തില്‍; തിരിച്ചുപിടിക്കുമെന്ന് ഹൂത്തി തലവന്‍

Google Oneindia Malayalam News

Recommended Video

cmsvideo
ഹുദൈദ വിമാനത്താവളം സൗദി സഖ്യം പിടിച്ചെടുത്തു

സനാ: യുദ്ധം ശക്തിയാര്‍ജ്ജിച്ച യമനിലെ ഹുദൈദ വിമാനത്താവളത്തിന്റെ പൂര്‍ണ നിയന്ത്രണം സൗദി-യു.എ.ഇ സഖ്യസേന പിടിച്ചെടുത്തു. ഒരാഴ്ചയായി തുടരുന്ന ഏറ്റമുട്ടലിനു ശേഷം ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തി വിമതരില്‍ നിന്ന് വിമാനത്താവളം പിടിച്ചെടുക്കുകയായിരുന്നു. അതേസയം വിമാനത്താവളം സൗദി സഖ്യത്തില്‍ നിന്ന് തിരിച്ചുപിടിക്കുമെന്ന് ഹൂത്തി നേതാവ് അബ്ദുല്‍ മലിക് അല്‍ ഹൂത്തി പ്രഖ്യാപിച്ചു. ഇവിടേക്ക് കൂടുതല്‍ സൈന്യത്തെ നിയോഗിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം വിമാനത്താവളത്തെ ഹുദൈദ പോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന റോഡില്‍ ഇരുവിഭാഗവും ശക്തമായ ഏറ്റമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. ഒരാഴ്ചയായി തുടരുന്ന ആക്രമണങ്ങളില്‍ 350ലേറെ പേര്‍ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകള്‍ പലായനം ചെയ്യുകയും ചെയ്തിരുന്നു.

hudaida


സൗദി സഖ്യത്തിന്റെ പിന്തുണയോടെ ഹൂത്തികള്‍ക്കെതിരായ ആക്രമണം തുടരുമെന്ന് യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി പ്രസ്താവനയില്‍ അറിയിച്ചു. യമന്‍ തലസ്ഥാനമായ സനാ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഹൂത്തികളില്‍ നിന്ന് പൂര്‍ണമായും മോചിപ്പിക്കുന്നതു വരെ പോരാട്ടം അവസാനിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പ്രധാന തുറമുഖ നഗരം കൂടിയായ ഹുദൈദയുടെ നിയന്ത്രണം നഷ്ടമാവുന്നത് ഹൂത്തികള്‍ക്ക് വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹൂത്തികളുടെ ശക്തികേന്ദ്രമായ സനായിലുള്‍പ്പെടെ ആവശ്യമായ ഭക്ഷണ സാധനങ്ങളും മറ്റും ചെങ്കടല്‍ തീരത്തെ തുറമുഖം വഴി എത്തിക്കുന്നത് ഹൂദൈദയിലൂടെയാണ്. നഗരത്തിന്റെ നിയന്ത്രണം നഷ്ടമാവുന്നതോടെ ഈ വിതരണ ശൃംഖല തടസ്സപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള 70 ശതമാനം ജനങ്ങള്‍ക്കും ഭക്ഷണവും മരുന്നുകളും ലഭിക്കില്ലെന്നാണ് പ്രാഥമിക നിഗമനം. ഇത് ഹൂത്തികളെ അനുരഞ്ജന സംഭാഷണത്തിന് പ്രേരിപ്പിക്കുമെന്നാണ് കരുതുന്നത്.

English summary
yemen crisis and saudi coalition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X