കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി എണ്ണക്കപ്പലുകള്‍ ഹൂത്തി വിമതര്‍ ആക്രമിച്ചു: ചെങ്കടല്‍ വഴിയുള്ള എണ്ണ കയറ്റുമതി നിര്‍ത്തിവച്ചു

  • By Desk
Google Oneindia Malayalam News

റിയാദ്: യമനിലെ ഹൂത്തി വിമതരുടെ ആക്രമണത്തെ തുടര്‍ന്ന് ചെങ്കടലിലെ ബാബുല്‍ മന്തിബ് വഴിയുള്ള എണ്ണ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സൗദി അറേബ്യ നിര്‍ബന്ധിതമായി. സൗദിയുടെ രണ്ട് എണ്ണക്കപ്പലുകള്‍ക്കു നേരെയാണ് ഹുദൈദ തുറമുഖത്തിന് സമീപത്തു വച്ച് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരു കപ്പലിന് പരിക്കേറ്റതായി സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. ഇതുവഴിയുള്ള യാത്ര സുരക്ഷിതമാവുന്നതു വരെ കയറ്റുമതി നിര്‍ത്തിവയ്ക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

ആക്രമണം ഉണ്ടായതായി അറബ് സഖ്യസേനയും സമ്മതിച്ചുവെങ്കിലും എങ്ങനെയാണ് ആക്രമിക്കപ്പെട്ടതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. സഖ്യസൈന്യത്തിന്റെ അടിയന്തര ഇടപടലാണ് കൂടുതല്‍ നാശനഷ്ടങ്ങളില്ലാതെ രക്ഷപ്പെട്ടതെന്നും വക്താവ് പറഞ്ഞു.

saudiship-1


രണ്ട് ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുമായി പോവുകയായിരുന്ന വലിയ കപ്പലുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായതെന്ന് സൗദി എണ്ണക്കമ്പനിയായ ആരാംകോ അറിയിച്ചു. ആക്രമണത്തില്‍ ആളപായമുണ്ടായിട്ടില്ല. ഒരു കപ്പലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും എണ്ണ ചോര്‍ച്ചയോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ലെന്നും ആരാംകോ വ്യക്തമാക്കി.

അതിനിടെ, യമനിന്റെ പടിഞ്ഞാറന്‍ തീരത്ത് സൗദിയുടെ യുദ്ധക്കപ്പല്‍ തങ്ങള്‍ ആക്രമിച്ചതായി ഹൂത്തികള്‍ അവകാശപ്പെട്ടു. മിസൈല്‍ ഉപയോഗിച്ചാല്‍ ദമ്മാം എന്നു പേരിട്ടിരിക്കുന്ന കപ്പല്‍ ആക്രമിച്ചതെന്നും ഹൂത്തികളുടെ അല്‍ മസീറ ടിവി നെറ്റ് വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.

സൂയസ്‌കനാല്‍ വഴി യൂറോപ്പിലേക്കുള്ള പ്രധാന എണ്ണ കയറ്റുമതി മാര്‍ഗം തടസ്സപ്പെടുന്നത് അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില കുതിച്ചുയരാന്‍ കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു ദിവസം രണ്ടോ മൂന്നോ ദശലക്ഷം ബാരല്‍ എണ്ണയുടെ കുറവു വന്നാല്‍ പോലും അത് അന്താരാഷ്ട്ര വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് എണ്ണ വ്യവസായ മേഖലയിലെ വിദഗ്ധരിലൊരാളായ ബോബ് കാവ്‌നാര്‍ അഭിപ്രായപ്പെട്ടു.

English summary
yemen crisis and saudi co alition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X