കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയാദിനെ ആക്രമിക്കാന്‍ ശ്രമിച്ചത് പുതിയ സംഘം; അറിയില്ലെന്ന് ഹൂത്തികള്‍, വിശ്വസിക്കാതെ സൗദി

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലേക്ക് യമനിലെ ഹൂത്തികള്‍ മിസൈല്‍ ആക്രമണം നടത്തി എന്ന് സൗദി സഖ്യസേന. റിയാദിനെ ആക്രമിക്കാനുള്ള ശ്രമം തങ്ങള്‍ തകര്‍ത്തു എന്നും സഖ്യസേന അറിയിച്ചു. എന്നാല്‍ തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ല എന്ന് ഹൂത്തികള്‍ പ്രതികരിച്ചു. സാധാരണ ആക്രമണം നടത്തിയാല്‍ ഹൂത്തികള്‍ ഇക്കാര്യം പരസ്യമാക്കാറുണ്ട്. എന്നാല്‍ പുതിയ സംഭവം നിഷേധിക്കുകയായിരുന്നു അവര്‍.

19

യമനില്‍ നിന്ന് റിയാദിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നു എന്ന് സൗദി സര്‍ക്കാര്‍ ചാനലായ അല്‍ ഇക്ബരിയ്യ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയിലേക്ക് ആക്രമണം നടത്തിയിട്ടില്ല എന്നാണ് ഹൂത്തി സൈനിക വക്താവ് അറിയിച്ചത്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പുതിയ സംഘം രംഗത്തുവന്നു. അല്‍വിയ അല്‍വഅദ് അല്‍ഹഖ് എന്ന സംഘടനയാണ് രംഗത്തുവന്നത്. ടെലഗ്രാം വഴിയാണ് ഇവര്‍ അവകാശവാദം ഉന്നയിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സൗദിയെ ലക്ഷ്യമാക്കി ഹൂത്തികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്നും ഇത് തങ്ങള്‍ തകര്‍ത്തുവെന്നും വെള്ളിയാഴ്ച സൗദി സഖ്യസേന അവകാശപ്പെട്ടിരുന്നു. ചെങ്കടലില്‍ വച്ച് ആയുധങ്ങള്‍ നിറച്ച ബോട്ട് തകര്‍ക്കത്തു എന്നും സൈന്യം അറിയിച്ചു.

എത്തും പിടിയും കിട്ടാതെ മുസ്ലിം ലീഗ്; പള്‍സ് മനസിലാക്കാതെ തീരുമാനം, കൂടുതല്‍ ദുര്‍ബലമാകുന്നുഎത്തും പിടിയും കിട്ടാതെ മുസ്ലിം ലീഗ്; പള്‍സ് മനസിലാക്കാതെ തീരുമാനം, കൂടുതല്‍ ദുര്‍ബലമാകുന്നു

കഴിഞ്ഞാഴ്ച അതിര്‍ത്തി നഗരമായ ജിസാനില്‍ ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റുവെന്ന് ജിസാന്‍ സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് ബിന്‍ ഹസ്സന്‍ പറഞ്ഞിരുന്നു. 2015ലാണ് ഹൂത്തികള്‍ യമന്റെ നിയന്ത്രണം പിടിച്ചത്. തലസ്ഥാനമായ സന്‍ആ പിടിച്ചതോടെ യമന്‍ സര്‍ക്കാര്‍ പിന്‍മാറി. ഇവര്‍ ഏദന്‍ നഗരം കേന്ദ്രമായിട്ടാണ് ഇപ്പോള്‍ ഭരണം നടത്തുന്നത്. ഈ സര്‍ക്കാരിനാണ് സൗദിയുടെ പിന്തുണ. ഇറാന്റെ പിന്തുണയുള്ള ഷിയാ വിഭാഗമാണ് ഹൂത്തികള്‍. ഇവരെ നേരിടാന്‍ സൗദി സൈന്യം യമനില്‍ ഇടപെട്ടതോടെയാണ് സൗദിയിലേക്ക് ഹൂത്തികള്‍ ആക്രമണം തുടങ്ങിയത്.

പിജെ ജോസഫിന് പൂട്ടിടാന്‍ കോണ്‍ഗ്രസ്; കോട്ടയത്തും ഇടുക്കിയിലും സീറ്റുകള്‍ നഷ്ടമാകും, വിട്ടുകൊടുക്കാതെ...പിജെ ജോസഫിന് പൂട്ടിടാന്‍ കോണ്‍ഗ്രസ്; കോട്ടയത്തും ഇടുക്കിയിലും സീറ്റുകള്‍ നഷ്ടമാകും, വിട്ടുകൊടുക്കാതെ...

English summary
Yemen Houthi military leader denied attacks on Saudi Capital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X