കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ഹൂത്തി ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയിലെ അതിര്‍ത്തി നഗരമായ ജിസാനില്‍ യമനിലെ ഹൂത്തികളുടെ ആക്രമണം. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഹൂത്തികള്‍ കഴിഞ്ഞ കുറച്ച് ദിവസമായി സൗദിക്കെതിരെ തുടര്‍ച്ചയായി ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞദിവസം മൂന്ന് ഡ്രോണുകള്‍ സൗദിയെ ലക്ഷ്യമാക്കി ഹൂത്തികള്‍ അയച്ചിരുന്നു. ഇവ സൗദി സൈന്യം തകര്‍ത്തു. പിന്നീടാണ് ജിസാനിലേക്ക് ആക്രമണമുണ്ടായത്. പരിക്കേറ്റ മൂന്ന് പേരും ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് ജിസാന്‍ സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് ബിന്‍ ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു.

19

2015ലാണ് ഹൂത്തികള്‍ യമന്റെ ഭൂരിഭാഗം മേഖലകളും പിടിച്ചടക്കിയത്. തലസ്ഥാനമായ സന്‍ആ പിടിച്ചതോടെ യമന്‍ സര്‍ക്കാര്‍ പിന്‍മാറി. ഇവര്‍ ഏദന്‍ നഗരം കേന്ദ്രമായിട്ടാണ് ഇപ്പോള്‍ ഭരണം നടത്തുന്നത്. ഈ സര്‍ക്കാരിനാണ് സൗദിയുടെ പിന്തുണ. എന്നാല്‍ ഏദനിലെ സര്‍ക്കാരിനെ ഹൂത്തികള്‍ അംഗീകരിക്കുന്നില്ല. ഇറാന്റെ പിന്തുണയുള്ള ഷിയാ വിഭാഗമാണ് ഹൂത്തികള്‍. ഇവരെ നേരിടാന്‍ സൗദി സൈന്യം യമനില്‍ ഇടപെട്ടതോടെയാണ് സൗദിയിലേക്ക് ഹൂത്തികള്‍ ആക്രമണം തുടങ്ങിയത്. പലപ്പോഴും ഇവരുടെ മിസൈലുകള്‍ റിയാദിലേക്ക് വരെ എത്തിയിരുന്നു.

ഉമ്മന്‍ ചാണ്ടി എത്തി, കേരളം പിടിക്കും... മൂന്ന് സര്‍വ്വെ ഫലങ്ങള്‍, രാഹുല്‍ ഗാന്ധിയുടെ രഹസ്യനീക്കംഉമ്മന്‍ ചാണ്ടി എത്തി, കേരളം പിടിക്കും... മൂന്ന് സര്‍വ്വെ ഫലങ്ങള്‍, രാഹുല്‍ ഗാന്ധിയുടെ രഹസ്യനീക്കം

ഹൂത്തികളുടെ പല മിസൈലുകളും സൗദി സൈന്യം ലക്ഷ്യത്തിലെത്തും മുമ്പ് തകര്‍ക്കുകയാണ് ചെയ്യാറ്. 2021 മാര്‍ച്ചില്‍ യമന്‍ യുദ്ധം ആറ് വര്‍ഷം തികയും. ഈ വേളയില്‍ യുദ്ധം അവസാനിപ്പിക്കാന്‍ സൗദി അറേബ്യ ചില ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ സഹായത്തോടെ സമാധാന ചര്‍ച്ചകള്‍ ഒരു ഭാഗത്ത് തുടരുകയാണ്. ഈ വേളയില്‍ തന്നെയാണ് ഹൂത്തികള്‍ സൗദി അറേബ്യയെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും.

English summary
Yemen Houthi's attacked Saudi Arabia border city; Three injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X