സല്‍മാന്‍ രാജാവ് 'നേരിട്ട് പറഞ്ഞു', യെമന്‍ വിമതര്‍ വഴങ്ങി, യുദ്ധത്തിന് അവസാനം?
റിയാദ്: സൗദിയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിയ്ക്കുന്ന ജനങ്ങള്‍ക്ക് ഇനി നല്ല നാളുകള്‍ പ്രതീക്ഷിയ്ക്കാം. യെമന്‍ വിമതരുമായി സൗദി നടത്തുന്ന യുദ്ധത്തില്‍ ഏറ്റവും അധികം ബുദ്ധിമുട്ടുകള്‍ അനുഭവിയ്ക്കുന്നത് അതിര്‍ത്തി പ്രദേശത്തെ ജനങ്ങളാണ്. യെമനിലെ ഹൂത്തി വിമതരുമായി സൗദി അതീവ രഹസ്യമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്.
യുദ്ധവുമായി ബന്ധപ്പെട്ട് ചില ധാരണകളില്‍ ഇരുവിഭാഗവും എത്തിച്ചേര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. അടുത്ത ഒരാഴ്ചത്തേയ്ക്ക് ചില ധാരണകളില്‍ എത്തിയതായി റായ് അല്‍ യും എന്ന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.ജോര്‍ദാന്‍ തലസ്ഥാനത്ത് വച്ചാണ് ചര്‍ച്ചകള്‍ നടന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

രഹസ്യ ചര്‍ച്ച
സൗദിയും ഹൂത്തി വിമതരും തമ്മില്‍ രഹസ്യ ചര്‍ച്ച നടത്തിയതായി യുഎന്‍ രാഷ്ട്രീയകാര്യ സെക്രട്ടറിയെ യെമനിലെ യുഎന്‍ ദൗത്യ മേധാവി വിവരം അറിയിച്ചതായി പത്രവാര്‍ത്തയില്‍ പറയുന്നു

സൗദി രാജാവ്
സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് നേരിട്ടാണ് ചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം വഹിച്ചതെന്നും പറയപ്പെടുന്നു.

ഉള്‍പ്പെടുത്തിയില്ല
അതേ സമയം വിമതര്‍ അനുകൂലിയ്ക്കുന്ന യെമന്‍ മുന്‍ പ്രസിഡന്റ് അബ്ദ് റബ്ബു മന്‍സൂര്‍ ഹാദിയെ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയില്ല

പ്രതീക്ഷ
രഹസ്യ ചര്‍ച്ച നടന്നുവെന്ന റിപ്പോര്‍ട്ട് യുദ്ധക്കെടുതിയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമായി മാറുകയാണ്.












Click it and Unblock the Notifications