കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയ്ക്ക് എന്തുപറ്റി? രണ്ടു രാജ്യങ്ങള്‍ എംബസി അടച്ചു, വിമാന സര്‍വീസ് എപ്പോള്‍ തുടങ്ങും...

  • By Desk
Google Oneindia Malayalam News

റിയാദ്: ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗം വ്യാപിച്ച രാജ്യങ്ങലിലൊന്നാണ് സൗദി അറേബ്യ. ഓരോ ദിവസവും ആയിരത്തിലധികം പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിക്കുന്നത്. ഒട്ടേറെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ച മലയാളികളും നിരവധിയാണ്.

ഈ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഭരണകൂടം വീണ്ടും നടപ്പാക്കിയേക്കുമെന്നാണ് സൂചനകള്‍. അതിനിടെ രണ്ടു രാജ്യങ്ങള്‍ സൗദിയിലെ അവരുടെ ഓഫീസുകള്‍ അടച്ചു. സൗദി അറേബ്യന്‍ വിമാന കമ്പനി അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങുന്നത് തല്‍ക്കാലം സസ്‌പെന്റ് ചെയ്തു. ഈ വര്‍ഷം ഹജ്ജ് മാറ്റിവയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിശദവിവങ്ങള്‍ ഇങ്ങനെ....

എംബസികളിലും കൊറോണ

എംബസികളിലും കൊറോണ

യമന്‍ എംബസിയും, ഫിലിന്‍പ്പീന്‍സ് എംബസിയിലെ തൊഴില്‍ വകുപ്പിന്റെ ഓഫീസുമാണ് അടച്ചത്. യമന്‍ എംബസിയിലെ ഒട്ടേറെ ജീവനക്കാര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതാണ് എംബസി അടയ്ക്കാന്‍ കാരണം. ഇക്കാര്യം യമന്‍ ഉദ്യോഗസ്ഥര്‍ ട്വിറ്ററില്‍ അറിയിച്ചു.

ഇനി ജോലി വീട്ടിലിരുന്ന്

ഇനി ജോലി വീട്ടിലിരുന്ന്

ഫിലിപ്പീന്‍സ് എംബസിയിലെ തൊഴില്‍ വകുപ്പില്‍ ആറ് പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. എല്ലാ ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കി. എല്ലാ ഉദ്യോഗസ്ഥരും ഇനി വീട്ടില്‍ ഇരുന്നാകും ജോലി ചെയ്യുകയെന്ന് ഫിലിപ്പിന്‍സ് എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വിമാന സര്‍വീസ്

വിമാന സര്‍വീസ്

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കില്ലെന്ന് സൗദി കമ്പനി അറിയിച്ചു. സൗദിയിലേക്കുള്ള വിമാനങ്ങളും തല്‍ക്കാലം നിര്‍ത്തിവയ്ക്കും. സൗദി ദേശീയ വിമാന കമ്പനിയായ സൗദിയ ആണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ കാര്യങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചു.

ആഭ്യന്തര സര്‍വീസ്

ആഭ്യന്തര സര്‍വീസ്

വിദേശത്തുള്ള സൗദി പൗരന്‍മാരെ നാട്ടിലെത്തിക്കുന്നതിന് മാത്രമാണ് ഇനി സര്‍വീസ് നടത്തുകയെന്ന് സൗദിയ അറിയിച്ചു. ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടരുമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, ബിശ, തായിഫ്, യാംമ്പു, ഹഫ്രല്‍ ബത്തിന്‍, ഷറൂറ വിമാനങ്ങളില്‍ നിന്ന് ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങിയെന്ന് ജിഎസിഎ അറിയിച്ചു.

പ്രയാസം സൃഷ്ടിക്കും

പ്രയാസം സൃഷ്ടിക്കും

ആരോഗ്യ വകുപ്പുമായി ആലോചിച്ച ശേഷമാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) ആഭ്യന്തര വിമാന സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ വിദേശത്ത് നിന്ന് കൂടുതല്‍ പേര്‍ നിലവിലെ സാഹചര്യത്തില്‍ സൗദിയിലെത്തുന്നത് പ്രയാസം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

123000 പേര്‍ക്ക് രോഗം

123000 പേര്‍ക്ക് രോഗം

ദിവസവും 3000ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊറോണ രോഗം ബാധിക്കുന്നത്. 123000 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. 930 പേര്‍ മരിച്ചു. മാര്‍ച്ച് രണ്ടിനാണ് സൗദിയില്‍ ആദ്യമായി രോഗം കണ്ടത്. മാര്‍ച്ച് 16ന് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഈമാസം ആറിന് ചില ഇളവുകള്‍ നല്‍കിയിരുന്നു.

ഹജ്ജില്‍ അനിശ്ചിതത്വം

ഹജ്ജില്‍ അനിശ്ചിതത്വം

ഈ വര്‍ഷം സൗദിയില്‍ ഹജ്ജ് നടക്കുമോ എന്ന കാര്യം വ്യക്തമല്ല. ഒരു പക്ഷേ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഹജ്ജ് തീര്‍ഥാടനത്തിന് ഇത്തവണ ചില മാറ്റങ്ങളുണ്ടാകുമെന്ന് സൂചനകള്‍ വന്നുകഴിഞ്ഞു. കൊറോണ വൈറസ് വ്യാപനത്തില്‍ കുറവ് വന്നില്ലെങ്കില്‍ ഹജ്ജ് മാറ്റിവച്ചേക്കുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇങ്ങനെ ആദ്യം

ഇങ്ങനെ ആദ്യം

ആധുനിക സൗദി രൂപീകരിക്കപ്പെട്ട ശേഷം ആദ്യമായിട്ടാണ് ഹജ്ജ്് മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നത്. വിശദമായ പഠനം നടന്നുവരികയാണ്. വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണ്. ഒരാഴ്ച്ചക്കകം ഔദ്യോഗിക തീരുമാനമുണ്ടാകുമെന്നും സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

20 ലക്ഷത്തിലധികം പേര്‍

20 ലക്ഷത്തിലധികം പേര്‍

ഈ വര്‍ഷം ആഗസ്റ്റ് ആദ്യത്തിലാണ് ഹജ്ജ് കര്‍മം നടക്കേണ്ടത്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഒത്തുചേരുന്ന മത ചടങ്ങാണ് ഹജ്ജ്. കഴിഞ്ഞ വര്‍ഷം 20 ലക്ഷത്തിലധികം പേരാണ് ഹജ്ജിനെത്തിയത്. രണ്ടു നിര്‍ദേശങ്ങളാണ് സൗദി ഉദ്യോഗസ്ഥരുടെ പരിഗണനയിലുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 നിര്‍ദേശങ്ങള്‍ ഇങ്ങനെ

നിര്‍ദേശങ്ങള്‍ ഇങ്ങനെ

ഒന്ന് ആളുകളെ വളരെ കുറഞ്ഞ അളവില്‍ മാത്രം പങ്കെടുപ്പിച്ച് ഹജ്ജ് കര്‍മം നിര്‍വഹിക്കാമെന്നതാണ്. സൗദിയിലുള്ളവര്‍ക്കോ അയല്‍ രാജ്യങ്ങളിലുള്ളവര്‍ക്കോ മാത്രമാകും ഒരു പക്ഷേ അനുമതി നല്‍കുക. ഇത് സാധ്യമായില്ലെങ്കില്‍ ഹജ്ജ് ഈ വര്‍ഷം പൂര്‍ണമായി ഒഴിവാക്കിയേക്കും. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഹജ്ജിന്റെ ഭാഗമാകാറുണ്ട്. അതുകൊണ്ടുതന്നെ മറ്റു രാജ്യങ്ങളുടെ തീരുമാനവും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.

കനത്ത വെല്ലുവിളി

കനത്ത വെല്ലുവിളി

നേരത്തെ പകര്‍ച്ച വ്യാധികളായ ഇബോളയും മെര്‍സും റിപ്പോര്‍ട്ട് ചെയ്ത വേളയിലും ആരോഗ്യ പരിരക്ഷ ഉറപ്പാക്കി സൗദി അറേബ്യ ഹജ്ജ് കര്‍മം നടത്തിയിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ വെല്ലുവിളിയാണ് കൊറോണ ഉയര്‍ത്തിയിരിക്കുന്നത്. തീര്‍ഥാടകരുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചുള്ള തീരുമാനമാകും സൗദി എടുക്കുകയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉംറ തീര്‍ഥാടനം നേരത്തെ നിര്‍ത്തിവച്ചിരുന്നു.

അവരെല്ലാം ബിജെപിയില്‍ ചേരും... ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തിരഞ്ഞെടുപ്പിന് മുമ്പ് മമത വീഴും?അവരെല്ലാം ബിജെപിയില്‍ ചേരും... ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തിരഞ്ഞെടുപ്പിന് മുമ്പ് മമത വീഴും?

പഴ്‌സ് നഷ്ടമായി; അന്യസംസ്ഥാനക്കാരി പോലീസ് സ്‌റ്റേഷനില്‍... വേഷം മാറി സിനിമാ സ്‌റ്റൈലില്‍ എഎസ്പിപഴ്‌സ് നഷ്ടമായി; അന്യസംസ്ഥാനക്കാരി പോലീസ് സ്‌റ്റേഷനില്‍... വേഷം മാറി സിനിമാ സ്‌റ്റൈലില്‍ എഎസ്പി

English summary
Yemen, Philippines close embassies in Saudi Arabia; International flights to remain suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X