കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൊകോത്രയില്‍ നിന്ന് യുഎഇ സൈന്യം പിന്‍മാറണമെന്നാവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നു

  • By Desk
Google Oneindia Malayalam News

സനാ: യമനിലെ സൊകോത്രാ ദ്വീപില്‍ യുഎഇ സൈന്യത്തെ വിന്യസിച്ചതിനെതിരായ പ്രതിഷേധം തുടരുന്നു. യുഎഇ സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് യമനികളാണ് ദ്വീപിന്റെ ചലസ്ഥാനമായ ഹദീബുവില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടംപിടിച്ച ഈ കൊച്ചുദ്വീപില്‍ നാല് യുദ്ധവിമാനങ്ങളും നൂറിലേറെ സൈനികരെയും യുഎഇ വിന്യസിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം. യമനിന്റെ തെക്കന്‍ തീരത്തുനിന്ന് 350 കിലോമീറ്റര്‍ മാറിയാണ് സൊകോത്ര ദ്വീപ് സ്ഥിതി ചെയ്യുന്നത്.

ദ്വീപ് സന്ദര്‍ശിക്കാന്‍ യമന്‍ പ്രധാനമന്ത്രി അഹ്മദ് ബിന്‍ ദാഗറും പത്തോളം മന്ത്രിമാരും എത്തുന്ന പശ്ചാത്തലത്തിലായിരുന്നു സൈനിക വിന്യാസം. ഇവിടത്തെ വിമാനത്താവളത്തിന്റെയും തുറമുഖത്തിന്റെയും നിയന്ത്രണം യു.എ.ഇ സൈന്യം ഏറ്റെടുക്കുകയായിരുന്നു. ഹൂത്തികളില്‍ നിന്ന് വടക്കന്‍ യമനിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ സൗദി സഖ്യത്തിന്റെ ഭാഗമായാണ് യു.എ.ഇ യമനിലെത്തിയത്.

 yemen

എന്നാല്‍ തന്ത്രപ്രധാനമായ ദ്വീപിന്റെ നിയന്ത്രണം സ്വന്തമാക്കാന്‍ യു.എ.ഇ ശ്രമം നടത്തിയതോടെ അധികൃതരും ജനങ്ങളും യു.എ.ഇക്കെതിരേ തിരിയുകയായിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യമന്‍ അധികൃതരുമായി കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞിരുന്നു. ഹൂത്തികള്‍ക്കെതിരേ പോരാടാനാണ് സൈന്യത്തെ നിയോഗിച്ചതെന്ന യു.എ.ഇയുടെ വാദത്തിനെതിരേയും യമനികള്‍ രംഗത്തെത്തി. ദ്വീപില്‍ ഹൂത്തികളുടെ സാന്നിധ്യമില്ലെന്നും അതിനാല്‍ യു.എ.ഇ സൈന്യത്തിന്റെ ആവശ്യമില്ലെന്നുമാണ് യമനികള്‍ പറയുന്നത്.

60,000ത്തോളം പേര്‍ വസിക്കുന്ന സൊകോത്രാ ദ്വീപിന്റെ നിയന്ത്രണം കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി യമന്‍ സര്‍ക്കാറിനായിരുന്നു. എന്നാല്‍ 2015 മാര്‍ച്ചില്‍ യമന്‍ യുദ്ധത്തിലേക്ക് സൗദി സഖ്യസൈന്യം കൂടി പ്രവേശിച്ചതോടെ ദ്വീപിന്റെ നിയന്ത്രണം യു.എ.ഇയുടെ കൈകളിലായി. യമനില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ ഹിതപ്പരിശോധന നടത്തുന്നതിന് ഇവിടുത്തുകാരെ യു.എ.ഇ പ്രേരിപ്പിച്ചതും വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

English summary
Popular protests have broken out in the Yemeni island of Socotra as the local people express their rejection of the deployment of forces belonging to the United Arab Emirates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X