കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യമനില്‍ ചോരപ്പുഴ നിലയ്ക്കും; വിട്ടുവീഴ്ചയുമായി ഹൂത്തികള്‍, ചര്‍ച്ച വിജയമെന്ന് യുഎന്‍, ഇനി റിയാദില്‍

Google Oneindia Malayalam News

റിയാദ്/സന്‍ആ: വര്‍ഷങ്ങളായി യുദ്ധം നടക്കുന്ന പശ്ചിമേഷ്യന്‍ രാജ്യമായ യമനില്‍ സമാധാനം പുലര്‍ന്നേക്കും. ഐക്യരാഷ്ട്രസഭ മുന്‍കൈയ്യെടുത്ത് നടത്തുന്ന ചര്‍ച്ചയില്‍ ശുഭപ്രതീക്ഷ. യുഎന്‍ മധ്യസ്ഥന്‍ യമനിലെ ഹൂത്തി വിമതരുമായി ചര്‍ച്ച നടത്തി. വിട്ടുവീഴ്ചയ്ക്ക് അവര്‍ ഒരുക്കമാണെന്നാണ് ലഭ്യമായ വിവരം.

യമനിലെ ഔദ്യോഗിക സര്‍ക്കാരുമായും യുഎന്‍ പ്രതിന്ധി ചര്‍ച്ച നടത്തും. ശേഷം സൗദിയിലേക്ക് പോകും. നിലവിലെ സാഹചര്യത്തില്‍ സൗദിയും വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം വിശദമായ ചര്‍ച്ച സ്വീഡനില്‍ നടക്കും. ഇതോടെ യമന്‍ പൂര്‍ണമായും സമാധാന അന്തരീക്ഷത്തിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. എന്തെങ്കിലും തടസം നേരിട്ടാല്‍ വീണ്ടും പ്രതിസന്ധിയാകും. നിലവിലെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇങ്ങനെ....

യമനില്‍ സമാധാന ചര്‍ച്ച

യമനില്‍ സമാധാന ചര്‍ച്ച

യമനില്‍ സമാധാന ചര്‍ച്ച നടത്തുന്നതിന് ഐക്യരാഷ്ട്രസഭ നിയോഗിച്ച മധ്യസ്ഥനാണ് മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ്. ഇദ്ദേഹം വെള്ളിയാഴ്ച യമന്‍ നഗരമായ ഹുദൈദയിലെത്തി. ഹുദൈദ നഗരത്തിന്റെ നിയന്ത്രണം ഐക്യരാഷ്ട്രസഭയ്ക്ക് കൈമാറണമെന്നാണ് ഗ്രിഫിത്ത്‌സ് മുന്നോട്ട് വച്ച ആദ്യ നിര്‍ദേശം. ഇത് ഹൂത്തികള്‍ ഭാഗികമായി അംഗീകരിച്ചു.

ഹുദൈദ തുറമുഖം

ഹുദൈദ തുറമുഖം

ഹുദൈദ തുറമുഖം യമനില്‍ പ്രധാനമാണ്. ഇതുവഴിയാണ് വിദേശരാജ്യങ്ങളിലേക്കുള്ള യാത്ര കൂടുതല്‍. ചരക്കുകടത്തുന്നതും ഇതുവഴിയാണ്. വിദേശ സഹായം യമനിലേക്ക് എത്തുന്നത് ഹുദൈദ തുറമുഖം വഴിയാണ്. ഈ തുറമുഖം നിയന്ത്രണത്തിലാക്കാനാണ് സൗദി സഖ്യസേന ഏറെ നാളായി പോരാടുന്നത്.

 ശുഭ പ്രതീക്ഷയുണ്ടെന്ന് ഗ്രിഫിത്ത്‌സ്

ശുഭ പ്രതീക്ഷയുണ്ടെന്ന് ഗ്രിഫിത്ത്‌സ്

ഹുദൈദ തുറമുഖത്തിന്റെ നിയന്ത്രണം യുഎന്നിന് കൈമാറണമെന്ന് മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ് ഹൂത്തികളോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ചര്‍ച്ച ആകാമെന്ന് ഹൂത്തികള്‍ അറിയിച്ചു. ശുഭ പ്രതീക്ഷയുണ്ടെന്ന് ഗ്രിഫിത്ത്‌സ് പറഞ്ഞു. ഹൂത്തികളുമായി ഉടന്‍ സമാധാന കരാറിലെത്തുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

 ഇറാനില്‍ നിന്ന് ആയുധം

ഇറാനില്‍ നിന്ന് ആയുധം

നിലവില്‍ ഹുദൈദ തുറമുഖം ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. ഇതുവഴി ഹൂത്തികള്‍ക്ക് ഇറാനില്‍ നിന്ന് ആയുധം വരുന്നുവെന്നാണ് സൗദിയുടെ ആരോപണം. തുറമുഖത്തിന്റെ നിയന്ത്രണം യുഎന്നിന് ലഭിക്കുന്നതോടെ കാര്യങ്ങള്‍ എളുപ്പമാകും. യമനിലേക്ക് വിദേശസഹായം എത്തുന്നതിന് വഴി എളുപ്പമാക്കുകയാണ് യുഎന്നിന്റെ ലക്ഷ്യം.

അടുത്തമാസം സ്വീഡനില്‍

അടുത്തമാസം സ്വീഡനില്‍

കഴിഞ്ഞ ബുധനാഴ്ചയാണ് ഗ്രിഫിത്ത്‌സ് യമനിലെത്തിയത്. അടുത്തമാസം സ്വീഡനില്‍ യമന്‍ സമാധാന ചര്‍ച്ച നടക്കുകയാണ്. അതിന് മുന്നോടിയായി സമവായമുണ്ടാക്കുകയായിരുന്നു ഗ്രിഫിത്ത്‌സിന്റെ ലക്ഷ്യം. ഹുദൈദ തുറമുഖം പിടിക്കാനാണ് സൗദി സൈന്യം ഏറെ നാളായി ശ്രമിക്കുന്നത്. എന്നാല്‍ ഇപ്പോഴും നിയന്ത്രണം ഹൂത്തികള്‍ക്ക് തന്നെയാണ്.

 എല്ലാവരും എത്തും

എല്ലാവരും എത്തും

ഹൂത്തികള്‍ സ്വീഡനിലെ സമാധാന സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. പുറത്താക്കപ്പെട്ട സര്‍ക്കാര്‍ പ്രതിനിധിയും പങ്കെടുക്കും. ഈ സര്‍ക്കാരിനാണ് സൗദിയുടെയും യുഎഇയുടെയും പിന്തുണയുള്ളത്. ഗ്രിഫിത്ത്‌സ് സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷം സൗദിയിലേക്ക് തിരിക്കും. സൗദിയുടെ നിലപാട് കൂടി അറിഞ്ഞ ശേഷം സ്വീഡന്‍ ചര്‍ച്ചയ്ക്ക് തിയ്യതി പ്രഖ്യാപിക്കും.

സൗദി തടസമുണ്ടാക്കില്ല

സൗദി തടസമുണ്ടാക്കില്ല

സൗദി അറേബ്യ ചര്‍ച്ചയ്ക്ക് തടസം നില്‍ക്കില്ലെന്നാണ് കരുതുന്നത്. യമന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ സമ്മര്‍ദ്ദമുണ്ട്്. മാത്രമല്ല, മറ്റു പല വിദേശരാജ്യങ്ങളും യമന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സൗദിയോട് ആവശ്യപ്പെട്ടിരുന്നു. ഹൂത്തികള്‍ വിട്ടുവീഴ്ച ചെയ്ത സാഹചര്യത്തില്‍ സൗദി ചര്‍ച്ചയെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്.

ആരാധകരുടെ അംബി; വില്ലനായി വന്ന് നായകനായി തിളങ്ങി, കേന്ദ്രമന്ത്രി വരെ എത്തിയ അംബരീഷിനെ പറ്റി...ആരാധകരുടെ അംബി; വില്ലനായി വന്ന് നായകനായി തിളങ്ങി, കേന്ദ്രമന്ത്രി വരെ എത്തിയ അംബരീഷിനെ പറ്റി...

English summary
Yemen's Houthis agree to consider UN protection of embattled Hodeidah port
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X