കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയെ തകര്‍ത്തതായി ഹൂത്തികള്‍... 500 സൈനികരെ വധിച്ചെന്ന് വാദം, തെളിവായി ഫോട്ടോകളും വീഡിയോകളും

Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയുടെ 500 സൈനികരെ വധിച്ചെന്ന് ഹൂതികള്‍ | Oneindia Malayalam

കൈറോ: സൗദി സഖ്യം യെമനില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് വമ്പന്‍ തിരിച്ചടി നല്‍കിയതായി ഹൂത്തികള്‍. സൈനിക താവളം പിടിച്ചെടുത്തതായിട്ടാണ് ഹൂത്തികള്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നത്. ഇതിന്റെ വീഡിയോകളും ഫോട്ടോകളും പുറത്തുവിട്ടിരിക്കുകയാണ് വിമതര്‍. അതേസമയം സൗദിക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായതെന്ന് ഇവര്‍ അവകാശപ്പെടുന്നു.

500 സൈനികരെ വധിച്ചതായിട്ടാണ് ഹൂത്തികള്‍ അവകാശപ്പെടിരിക്കുന്നത്. ഇവര്‍ സൗദിയിലെ നജ്‌റാനില്‍ കടന്നാണ് സൈനികരെ തടവിലാക്കിയത്. ആയിരത്തിലധികം സൈനികരെ തടവിലാക്കിയെന്നായിരുന്നു അവകാശവാദം. സൈനിക ഓഫീസര്‍മാരടക്കമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം ഹൂത്തികളുടെ അവകാശവാദത്തെ തള്ളി ഇതുവരെ സൗദി രംഗത്തെത്തിയിട്ടില്ല.

വീഡിയോ പുറത്തുവിട്ടു

വീഡിയോ പുറത്തുവിട്ടു

സൗദി സഖ്യത്തിന് നേരെ ആക്രമണം നടത്തുന്നതിന്റെ വീഡിയോ തെളിവായി പുറത്തുവിട്ടിരിക്കുകയാണ് ഹൂത്തികള്‍. സൗദിയുടെ സൈനിക ട്രൂപ്പുകളും, ഓഫീസര്‍മാരെയും പിടിച്ചെടുത്തതായി ഈ വീഡിയോയില്‍ പറയുന്നുണ്ട്. ഇവരുടെ സൈനിക വാഹനങ്ങള്‍ തകര്‍ത്തതായും 500 സൈനികരെ വധിച്ചതായും ഹൂത്തികള്‍ അവകാശപ്പെട്ടു. സൗദിക്ക് വലിയ തോതിലുള്ള ആളപായമാണ് ഉണ്ടായതെന്ന് ഹൂത്തികള്‍ പറഞ്ഞു.

രക്ഷപ്പെടാന്‍ ശ്രമം

രക്ഷപ്പെടാന്‍ ശ്രമം

എല്ലാ മേഖലയില്‍ നിന്നുമുള്ള ആക്രമണമാണ് തങ്ങള്‍ നടത്തിയതെന്ന് ഹൂത്തി സൈനിക വക്താവ് യഹ്യ സാരി പറഞ്ഞു. സൗദി സൈനികര്‍ ഇതില്‍ കുടുങ്ങി. രക്ഷപ്പെടാന്‍ നിരവധി പേര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഡ്രോണ്‍ ആക്രമണത്തില്‍ 200ലധികം പേര്‍ കൊല്ലപ്പെട്ടതായും ഹൂത്തികള്‍ അവകാശപ്പെട്ടു. കീഴടങ്ങിയവരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പുറത്തുവിട്ട വീഡിയോയില്‍ ആയുധം നിറച്ച വാഹനങ്ങള്‍ സ്‌ഫോടനത്തില്‍ തകരുന്നതും, സൈനികര്‍ കീഴടങ്ങന്നതും വ്യക്തമായി കാണാം.

യെമന്‍ സര്‍ക്കാര്‍ പറയുന്നത് ഇങ്ങനെ

യെമന്‍ സര്‍ക്കാര്‍ പറയുന്നത് ഇങ്ങനെ

സൗദി സഖ്യസേനയുടെ സൈനികര്‍ കൊല്ലപ്പെട്ടതായി യെമന്‍ സര്‍ക്കാര്‍ പ്രതിനിധികളും സ്ഥിരീകരിച്ചു. നേരത്തെ സൗദിയിലെ വിമാനത്താവളങ്ങളും എണ്ണ സംഭരണ ശാലകള്‍ക്കും നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍ പതിവാക്കിയിരുന്നു ഹൂത്തികള്‍. നേരത്തെ സൗദിയിലെ പൊതുമേഖലാ എണ്ണ കമ്പനിയായ അരാംകോയില്‍ ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ സൗദിക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു. ആഗോള വിപണിയില്‍ എണ്ണ വിതരണത്തില്‍ വലിയ കുറവുണ്ടായിരുന്നു.

72 മണിക്കൂര്‍ പോരാട്ടം

72 മണിക്കൂര്‍ പോരാട്ടം

72 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സൗദിയുടെ മൂന്ന് സൈനിക ബ്രിഗേഡുകള്‍ തകര്‍ത്തതെന്ന് യഹ്യ സാരി പറയുന്നു. ഇതാണ് സൗദിക്ക് മേല്‍ വിജയം നേടാന്‍ സഹായിച്ചത്. ആയിരക്കണക്കിന് ട്രൂപ്പുകള്‍ ഇതിലൂടെ പിടിച്ചെടുത്തതായും സാരി അവകാശപ്പെട്ടു. അതേസമയം തടവുകാരെ നിയമപ്രകാരം നിബന്ധനകളോടെ കൈമാറുമെന്നും സാരി വ്യക്തമാക്കി. സൗദി സൈനികരുടെ മൃതദേഹങ്ങളും വീഡിയോയില്‍ കാണാം.

സംഘര്‍ഷം കനക്കുന്നു

സംഘര്‍ഷം കനക്കുന്നു

ഹൂത്തികളുടെ ആക്രമണം സൗദിയുടെ സുരക്ഷാ മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ്. അതേസമയം ഇറാനുമായി കൂടുതല്‍ സംഘര്‍ഷത്തിലേക്ക് ഇത് നയിച്ചേക്കും. നേരത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇറാനുമായുള്ള യുദ്ധത്തില്‍ വ്യത്യസ്ത അഭിപ്രായവും പറഞ്ഞിരുന്നു. യുദ്ധം നടന്നാല്‍ ഇന്ധന പ്രതിസന്ധി രൂക്ഷമാവുമെന്നും, അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വെടിനിര്‍ത്തല്‍ വരുന്നു?

വെടിനിര്‍ത്തല്‍ വരുന്നു?

യെമനില്‍ വെടിനിര്‍ത്തലിന് സൗദി ഒരുങ്ങുകയാണെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സനാ അടക്കമുള്ള സ്ഥലങ്ങളിലാണ് വെടിനിര്‍ത്തലിന് ഒരുങ്ങുന്നത്. എന്നാല്‍ ഭാഗികമായ വെടിനിര്‍ത്തലാണ് ഇതെന്നാണ് സൂചന. അതേസമയം സൗദിയിലെ ആക്രമണത്തോടെ ഇത് ഇല്ലാതായേക്കുമെന്നാണ് സൂചന. ഹൂത്തികള്‍ക്ക് ആയുധം അടക്കമുള്ള സഹായങ്ങള്‍ എത്തിച്ച് നല്‍കുന്നത് ഇറാനാണെന്ന വാദം സൗദി നേരത്തെ ഉന്നയിക്കുന്നുണ്ട്. ആക്രമണം ഇറാന്റെ സഹായത്തോടെയാണെന്ന വാദവും സൗദിക്കുണ്ട്. അതുകൊണ്ട് വെടിനിര്‍ത്തലിനുള്ള സാധ്യത തല്‍ക്കാലം നിലനില്‍ക്കുന്നില്ല.

<strong>സൗദിയില്‍ കടന്ന് ഹൂത്തികള്‍; സൈനികരെ തടവിലാക്കി, ഉന്നത ഉദ്യോഗസ്ഥരെയും- റിപ്പോര്‍ട്ട്</strong>സൗദിയില്‍ കടന്ന് ഹൂത്തികള്‍; സൈനികരെ തടവിലാക്കി, ഉന്നത ഉദ്യോഗസ്ഥരെയും- റിപ്പോര്‍ട്ട്

English summary
yemen rebels release photos says they killed 500 saudi fightser
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X