കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ലി എബ്ദോ ആക്രമണം അല്‍ഖ്വയ്ദ ഏറ്റെടുത്തു; വീഡിയോ പുറത്ത്

  • By Gokul
Google Oneindia Malayalam News

പാരീസ്: ഡിസംബര്‍ ഏഴിന് പാരിസിലെ ഷാര്‍ലി എബ്‌ദോ വാരികയില്‍ നടത്തിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ അല്‍ ഖ്വയ്ദ ഏറ്റെടുത്തു. ആക്രമണം നടത്തിയത് തങ്ങളാണെന്ന് വിശദീകരിച്ച് യെമനിലെ മുതിര്‍ന്ന അല്‍ഖ്വയ്ദ നേതാവിന്റെ വീഡിയോ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവന്നതായാണ് വിവരം.

പ്രവാചകന്‍ മുഹമ്മദ് നബിയെ കാര്‍ട്ടൂണിലൂടെ അപമാനിച്ചതിന് പ്രതികാരമായാണ് വാരികയുടെ ഓഫീസില്‍ അക്രമം നടത്തിയതെന്ന് അല്‍ ഖ്വയ്ദ നേതാവ് നാസിര്‍ അല്‍ അന്‍സി പതിനൊന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വ്യക്തമാക്കുന്നു. ഫ്രഞ്ച് പോലീസ് കമാന്‍ഡോ ഓപ്പറേഷനിലൂടെ വധിച്ച സഹോദന്മാരായ ഭീകരരെ ധീരരെന്നും ഇസ്ലാമിന്റെ മാനം കാത്തവരെന്നും നാസിര്‍ വിശേഷിപ്പിച്ചു.

alqaeda

ഷാര്‍ലി എബ്ദോ ആക്രമിക്കാനുള്ള പരിപാടി ആസൂത്രണം ചെയ്തതും പണം ചിലവഴിച്ചതും ആളുകളെ അയച്ചുതുമെല്ലാം അല്‍ ഖ്വയ്ദയാണെന്നും നാസിര്‍ അവകാശപ്പെട്ടു. രണ്ടു സഹോദരന്മാര്‍ അടക്കം മൂന്നുപേരാണ് തീവ്രവാദ ആക്രമണത്തിന് ഉണ്ടായതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതില്‍ സഹോദരന്മാരെ പോലീസ് കൊലപ്പെടുത്തിയപ്പോള്‍ മൂന്നാമന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു.

അതിനിടെ, പാരീസില്‍ ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആയതിനാല്‍ രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആറോളം തീവ്രവാദികള്‍ ഇപ്പോഴും പോലീസിന്റെ കണ്ണുവെട്ടിച്ചു കഴിയുകയാണെന്നാണ് നിഗമനം. കൊല്ലപ്പെട്ട തീവ്രവാദി അമെഡിയുടെ കാമുകി ഹയാതിനായുള്ള തിരച്ചിലും തുടരുകയാണ്.

English summary
Yemen's al-Qaida claims Charlie Hebdo attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X