കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയാദ് വിമാനത്താവളത്തിലേക്ക് ഹൂതികളുടെ മിസൈല്‍ ആക്രമണം, സ്‌ഫോടനം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം

റിയാദ്: ഹൂതി വിമതര്‍ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്രവിമാനത്താവളം ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ലക്ഷ്യത്തിലെത്തും മുമ്പ് മിസൈല്‍ തകര്‍ക്കാനായെങ്കിലും സൗദി അറേബ്യയുടെ അതിര്‍ത്തിക്കു മുകളിലൂടെ 800 കിലോമീറ്റര്‍ സഞ്ചരിച്ചുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Riyadh Airport Missile Attack

''റിയാദില്‍ കേട്ട ആ വലിയ സ്‌ഫോടനശബ്ദത്തിനു പിറകില്‍ ഞങ്ങളാണ്. സ്‌കഡ് വിഭാഗത്തില്‍ പെട്ട ബുര്‍കന്‍ 2 എച്ച് മിസൈലാണ് അയച്ചത്. അവര്‍ ഞങ്ങളുടെ നഗരങ്ങളിലെ സിവിലിയന്മാര്‍ക്കെതിരേ വളരെ ക്രൂരമായാണ് ഷെല്ലാക്രമണം നടത്തുന്നത്. ഇനി അവര്‍ക്ക് ഞങ്ങളുടെ മിസൈലില്‍ നിന്നും രക്ഷപ്പെടാനാകില്ല''-വിമത വിഭാഗത്തിന്റെ വക്താവ് അറിയിച്ചു.

പുതിയ കറന്‍സി നോട്ടുകളുടെ വ്യാജന്‍ ഒഴുകുന്നു; ലക്ഷങ്ങള്‍ പിടിച്ചെടുത്തുപുതിയ കറന്‍സി നോട്ടുകളുടെ വ്യാജന്‍ ഒഴുകുന്നു; ലക്ഷങ്ങള്‍ പിടിച്ചെടുത്തു

പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലും വിമാനത്താവളത്തിനു സമീപം പുക ഉയരുന്നതായി കാണുന്നുണ്ട്. പ്രാദേശിക സമയം രാത്രി ഏകദേശം എട്ടുമണിയോടെ ആക്രമണമുണ്ടായ കാര്യം സൗദി ന്യൂസ് ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. മിസൈല്‍ അതിര്‍ത്തി ലംഘിച്ച് ഇത്രയും ദൂരം സഞ്ചരിച്ചുവെന്ന വാര്‍ത്ത ജനങ്ങളെയും പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്.

English summary
Saudi Arabia shoots down missile aimed at Riyadh airport, Yemen rebels claim responsibility
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X