കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി നിരീക്ഷണ വിമാനം ഹൂത്തി വിമതര്‍ വെടിവച്ചിട്ടു?5 സൈനികര്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

സനാ: യെമനില്‍ വിമതര്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് തിരിച്ചടി നേരിടുന്നോ? അഞ്ചിലധികം സൗദി സൈനികര്‍ കഴിഞ്ഞ രണ്ട് ദിവസമായി വിമതരോടുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സൗദിയുടെ ഒരു നിരീക്ഷണ വിമാനവും വിമതര്‍ വെടിവച്ചിട്ടതായി സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

എണ്ണവില ഇടിയുന്നതിന് പുറമെ യെമനില്‍ സൗദി സൈന്യത്തിന് തിരിച്ചടി നേരിടുന്നതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അസിര്‍ പ്രവിശ്യയില്‍ സൗദി സൈന്യവും ഹൂത്തി വിമത സേനയും തമ്മില്‍ നടന്ന പോരാട്ടത്തിലാണ് ഒരു സൗദി സൈനികന്‍ കൊല്ലപ്പെട്ടത്. ജിസാനില്‍ നടന്ന റോക്കറ്റ് ആക്രമണത്തിലാണ് മറ്റ് നാല് പേര്‍ കൊല്ലപ്പെട്ടത്. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്...

സൈനികര്‍ കൊല്ലപ്പെട്ടു

സൈനികര്‍ കൊല്ലപ്പെട്ടു

രണ്ട് ദിവസത്തിനിടെ സൗദിയ്ക്ക് കനത്ത തിരിച്ചടിയുണ്ടായതായാണ് റിപ്പോര്‍ട്ട്. അസിര്‍ പ്രവിശ്യയില്‍ ഒരു സൗദി സൈനികനും ജിസാന്‍ പ്രവിശ്യയില്‍ റോക്കറ്റ് ആക്രമണത്തില്‍ നാല് സൈനികരും കൊല്ലപ്പെട്ടു. സൗദിയുടെ തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശമാണ് ജിസാന്‍.

വിമാനം ആക്രമിച്ചു

വിമാനം ആക്രമിച്ചു

കാഷര്‍ ജില്ലയില്‍ ഹജ്ജാ പ്രവിശ്യയില്‍ സൗദി നിരീക്ഷണ വിമാനത്തെ വിമതര്‍ വെടിവച്ചിട്ടതായും റിപ്പോര്‍ട്ട്.

തീവ്രവാദ ഗ്രൂപ്പില്‍

തീവ്രവാദ ഗ്രൂപ്പില്‍

വിവിധ തീവ്രവാദ സംഘടനകളും യെമനിലുണ്ട്. സൗദിയുടെ ആക്രമണത്തില്‍ തീവ്രവാദികള്‍ കൊല്ലപ്പെടുന്നുണ്ട്.

തുടരുന്നു

തുടരുന്നു

തിരിച്ചടി നേരിടുന്നുവെന്ന് റിപ്പോര്‍ട്ട് പുറത്ത് വരുമ്പോഴും സൗദി യെമനില്‍ നടത്തുന്ന വ്യോമാക്രമണം ശക്തമാണ്.

English summary
Five Saudi troops killed in Yemen retaliatory operations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X