നിരോധിച്ച ആയുധങ്ങള്‍ യെമനില്‍ പ്രയോഗിച്ച് സൗദിയുടെ ക്രൂരത
സനാ: യെമനില്‍ സൗദി നടത്തുന്ന വ്യോമാക്രമണത്തില്‍ നിരോധിച്ച ആയുധങ്ങള്‍ പ്രയോഗിയ്ക്കുന്നതായി യെമന്‍. യെമന്‍ ആരോഗ്യകാര്യമന്ത്രലായ വക്താവ് തമീം ഷാമിയാണ് ഇക്കാര്യം പറയുന്നത്. ലോകരാജ്യങ്ങള്‍ നിരോധിച്ച ആയുധങ്ങളാണ് സൗദി അറേബ്യ യെമനില്‍ പ്രയോഗിയ്ക്കുന്നതെന്നാണ് തമീം പറയുന്നത്. പ്രസ് ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിരോധിച്ച ആയുധങ്ങള്‍ പ്രയോഗിയ്ക്കുന്നത് മൂലം പരിക്കേറ്റവര്‍ക്ക് ഫലപ്രദമായ ചികിത്സ നല്‍കാന്‍ പോലും കഴിയുന്നില്ലെന്നും തമീം പറയുന്നു. ചികിത്സിയ്ക്കാന്‍ മതിയായ മരുന്നുകള്‍ പോലും ലഭ്യമല്ലാത്ത അവസ്ഥയിലാണ് യെമന്‍. അയ്യായിരത്തിലധികം പേരാണ് രാജ്യത്ത് ഡെങ്കി പനിയും മലേറിയയും മൂലം കഷ്ടത അനുഭവിയ്ക്കുന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്ന് സന്നദ്ധ സംഘടനകള്‍ രാജ്യത്ത് എത്തിയ്ക്കുന്ന മരുന്ന് കണ്ടെയ്‌നറുകള്‍ക്ക്‌മേലും സൗദി വ്യോമാക്രമണം നടത്തുന്നതായും സൗദി ആരോഗ്യമന്ത്രലയം പറയുന്നു. 13ല്‍ അധികം സന്നദ്ധ സംഘടനകളാണ് ഇരുരാജ്യങ്ങളും തമ്മില്‍ അടിയന്തിരമായി വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്. 12 മില്യണിലധികം ആളുകളാണ് യുദ്ധക്കെടുതിയില്‍ രാജ്യത്ത് പട്ടിണിയിലായത്. യുഎന്‍ പുറത്ത് വിട്ട കണക്കുകള്‍ അനുസരിച്ച് 2,300 പേര്‍ കൊല്ലപ്പെടുകയും 7,330 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.












Click it and Unblock the Notifications