യെമന്‍ വിമതരുടെ ആക്രമണം, വീണ്ടും സൗദി സൈനികര്‍ കൊല്ലപ്പെട്ടു
സനാ: ഹൂത്തി വിമതര്‍ നടത്തിയ ആക്രമണത്തില്‍ വീണ്ടും സൗദി അറേബ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. വിമതര്‍ നടത്തിയ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. സേര്‍ജന്റ് ഖാലിദ് ബിന്‍ മുഹമ്മദ് ആണ് കൊല്ലപ്പെട്ട ഒരു സൈനികന്‍. മറ്റൊരു സൈനികനെ തിരിച്ചറിഞ്ഞിട്ടില്ല. നജ്‌റാനില്‍ യെമന്‍ വിമതരുമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്.
അസിര്‍ പ്രവിശ്യയില്‍ നടന്ന ആക്രമണത്തിലാണ് മറ്റൊരു സൈനികന്‍ കൊല്ലപ്പെട്ടത്. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യത്തില്‍ അതുവരെ നൂറിലേറെ സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. 150 ലേറെ സൈനികര്‍ക്ക് ഇതുവരെ പരിക്കേറ്റു.

മാരിബില്‍ യെമന്‍ സൈന്യം സൗദി സൈന്യത്തിന് നേരെ ഒടിആര്‍-21 ടോച്ക ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിയ്ക്കുകയും ചെയ്തു. അതേ സമയം വിമതര്‍ക്ക് ഇതുവരേയും യെമനില്‍ മേല്‍ക്കൈ നേടാനായിട്ടില്ല. അത്രയ്ക്ക് ശക്തമായ ആക്രമണമാണ് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യെമനില്‍ നടക്കുന്നത്.












Click it and Unblock the Notifications