സൗദി വെട്ടിലായി; യുഎഇ പിന്തുണയോടെ വിമതസൈന്യം അദ്ന് സൈനിക താവളം പിടിച്ചു
അദ്ന്: ഹൂത്തി വിമതരില്‍ നിന്ന് യമന്‍ മോചിപ്പിക്കാനുള്ള അറബ് സഖ്യത്തിന്റെ നീക്കത്തിനെതിരേ സഖ്യത്തിനകത്തു തന്നെ വന്‍ തിരിച്ചടി. സൗദിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക സര്‍ക്കാരിനെ അട്ടിമറിച്ചതിന് ശേഷം യു.എ.ഇയുടെ സഹായത്തോടെ തെക്കന്‍ യമനിലെ വിഘടനവാദികളായ സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലിന്റെ സൈനിക വിഭാഗമായ സതേണ്‍ റെസിസ്റ്റന്‍സ് ഫോഴ്സസ് സുപ്രധാനമായ സൈനിക താവളം പിടിച്ചെടുത്തു.
യു.എ.ഇ പോര് വിമാനങ്ങള്‍ കേന്ദ്രത്തിനു നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെയായിരുന്നു സംഭവം. അറബ് സഖ്യകക്ഷികളായ സൗദിയും യു.എ.ഇയിലും ഇവിടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് സൈനിക കേന്ദ്രത്തിനെതിരേ ആക്രമണം നടത്തിയ ശേഷം നിയന്ത്രണം പിടിച്ചെടുത്തത്.

യമനിലെ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ വന്ന അറബ് സഖ്യത്തിലെ ഒരു രാജ്യം തന്നെയാണ് നാലാം ബ്രിഗേഡിന്റെ സൈനിക താവളത്തിനു നേരെ ബോംബിട്ടതെന്ന് യമന്‍ സര്‍ക്കാര്‍ വക്താവ് മുഖ്താര്‍ അല്‍ റഹ്ബി പറഞ്ഞു. അദ്നിന്റെ വടക്കന്‍ ജില്ലയായ ദാര്‍ സഅദിലെ സൈനിക താവളത്തില്‍ നിന്ന് ആക്രമണത്തെതുടര്‍ന്ന് പുകച്ചുരുളുകള്‍ ഉയരുന്നതിന്റെ വീഡിയോ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി.
ഇതോടെ ഞായറാഴ്ചയാരംഭിച്ച ട്രാന്‍സിഷനല്‍ കൗണ്‍സിലിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക വഴിത്തിരിവായി. നിലവില്‍ അദ്നിന്റെ ഭൂരിഭാഗവും വിമത സേനയുടെ നിയന്ത്രണത്തിലാണെന്നും യമനി സര്‍ക്കാര്‍ കേന്ദ്രമായ അല്‍ മശൈഖ് കൊട്ടാരത്തിന്റെ കവാടം വരെ അവര്‍ എത്തിക്കഴിഞ്ഞതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി അഹ്മദ് ബിന്‍ ദാഗറും നിരവധി മന്ത്രിമാരും അകത്തുള്ളതിനാലാണ് വിമതസേന കൊട്ടാരം പിടിക്കാത്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഞായറാഴ്ച തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ 36 പേര് കൊല്ലപ്പെടുകയും 185 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്.
സൗദിയുടെ പിന്തുണയോടെ നിലനില്‍ക്കുന്ന ഹാദി സര്‍ക്കാരിന്റെ താല്‍ക്കാലിക ആസ്ഥാനമാണ് അദന്‍. തലസ്ഥാനമായ സനാ അടക്കമുള്ള പ്രദേശങ്ങള്‍ ഹൂത്തി വിമതരുടെ നിയന്ത്രണത്തിലായതിനെ തുടര്‍ന്നാണ് അദ്ന് താല്‍ക്കാലിക കേന്ദ്രമായി തെരഞ്ഞെടുത്തത്. യു.എ.ഇ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വിഘടനവാദികള്‍ അട്ടിമറി നടത്തി ഭരണകേന്ദ്രം പിടിച്ചടക്കിയതായി കഴിഞ്ഞ ദിവസം തെക്കന്‍ യമന്‍ പ്രധാനമന്ത്രി അഹ്മദ് ബിന്‍ ദാഗര്‍ ഞായറാഴ്ച ആരോപിച്ചിരുന്നു. അദനില്‍ സംഭവിക്കുന്നത് അപകടകരമായ കാര്യമാണെന്നും അത് രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ഐക്യത്തെയും തകര്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് യു.എ.ഇയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications