യെമനില്‍ കണ്ണീര് കാഴ്ച്ച... ഏദനില്‍ ശവപ്പറമ്പുകള്‍ നിറഞ്ഞ് കവിഞ്ഞു, എണ്ണമില്ലാതെ മൃതദേഹങ്ങള്‍!!
സനാ: യെമനില്‍ കൊറോണവൈറസ് അതിരൂക്ഷമാകുന്നു. കണ്ണീര് കാഴ്ച്ചകളാണ് ഇവിടെ നിന്ന് വരുന്നത്. ഇതുവരെയില്ലാത്ത തരത്തിലാണ് മരണനിരക്ക് ഉയരുന്നത്. ഇത് അപൂര്‍വമാണ്. ഇങ്ങനെയൊരു സംഭവം താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് ശവപ്പറമ്പിലെ കുഴിയെടുക്കുന്ന മുഹമ്മദ് ഇബീദ് പറഞ്ഞു. ഈ ശവപ്പറമ്പുകള്‍ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. ഇവിടെ ഉള്ള കുഴിമാടങ്ങള്‍ നിറഞ്ഞത് കൊണ്ട്, ഇവിടെ പുതിയ കുഴി വെട്ടുകയാണ് ഇബീദ്. സെമിത്തേരിയില്‍ ഇങ്ങനൊന്ന് ഞാന്‍ കണ്ടിട്ടില്ല. ഇത്രയും പേര് ഒരിക്കലും മരിച്ച് വീണിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. യെമനിലെ ദക്ഷിണമേഖലാ നഗരമായ ഏദനിലാണ് കണ്ണ് നിറയ്ക്കുന്ന കാര്യങ്ങള്‍ സംഭവിക്കുന്നത്.

യെമനില്‍ എത്ര പേര് മരിച്ചെന്നോ രോഗം ബാധിച്ചെന്നോ പോലും കൃത്യമായി അറിയില്ല. സര്‍ക്കാര്‍ നല്കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നേരത്തെ യുദ്ധകെടുതി കൊണ്ട് തകര്‍ന്ന രാജ്യമാണ് യെമന്‍. ലോകത്തെ ഏറ്റവും മാനുഷിക പ്രശ്നങ്ങള്‍ യെമനിലാണ് ഉള്ളതെന്ന് ഐക്യരാഷ്ട്രസംഘടനയും പറഞ്ഞിരുന്നു. പട്ടിണി അതിരൂക്ഷമാണ് യെമനില്‍. വൈറസ് എന്താണെന്ന് പോലും യെമനില്‍ ഉള്ളവര്‍ക്ക് അറിയില്ല. മഴയും രോഗങ്ങളും യെമനെ തളര്‍ത്തിയിരിക്കുകയാണ്. എങ്ങനെയാണ് ഇത്രയും പേര് മരിക്കുന്നതെന്ന് പോലും അറിയില്ലെന്ന് അറിയില്ലെന്ന് ഇബീദ് തുറന്ന് പറഞ്ഞു.
ഏദനിലെ ശവപ്പറമ്പുകള്‍ നിറഞ്ഞ് കവിഞ്ഞത് മരണനിരക്ക് എത്രയോ മുകളിലാണെന്ന് സൂചിപ്പിക്കുന്നു. ഇതുവരെ 222 പേര്‍ക്ക് രോഗം ബാധിച്ചെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. 42 പേര് മരിച്ചെന്നും കണക്കില്‍ പറയുന്നു. എന്നാല്‍ ആദ്യ കേള്‍വിയില്‍ തന്നെ ഇത് തെറ്റാണെന്ന് ഉറപ്പിക്കാം. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ എത്രയാണെന്ന് കണ്ടെത്തുക വലിയ ബുദ്ധിമുട്ടാണ്. കാരണം ടെസ്റ്റിംഗ് വളരെ ചുരുങ്ങിയ രീതിയിലാണ് യെമനിലുള്ളത്. ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ ടെസ്റ്റിംഗ് നിരക്കുകള്‍ യെമനിലാണ് ഉള്ളത്. ഒരു മില്യണില്‍ 31 പേര്‍ക്ക് ടെസ്റ്റ് എന്ന തോതിലാണ് കണക്ക്. 400 പേരോളം ഏദനില്‍ മരിച്ചിട്ടുണ്ടെന്ന് സേവ് ദ ചില്‍ഡ്രന്‍ സംഘടന പറഞ്ഞു.
ഇത്രയും പേര് മരിച്ചത് വെറും ഒരാഴ്ച്ചയ്ക്കുള്ളിലാണ്. നഗരത്തിലെ പല ആശുപത്രികളും അടച്ച് പൂട്ടിയിരിക്കുകയാണ്. മെഡിക്കല്‍ സ്റ്റാഫുകള്‍ ജോലിക്കെത്താന്‍ പോലും ബുദ്ധിമുട്ടുകയാണ്. പിപിഇ കിറ്റുകള്‍ അടക്കം യാതൊരു സുരക്ഷയും ഇവിടെ മെഡിക്കല്‍ സ്റ്റാഫുകള്ക്കില്ല. ആശുപത്രിയിലെത്തുന്ന രോഗികളെ ഇവര്‍ മടക്കി അയക്കുകയാണ്. പലരും ശ്വാസ തടസ്സം നേരിട്ട് അബോധാവസ്ഥയിലേക്ക് മറിയുകയാണ്. ചികിത്സ കിട്ടാത്തത് കൊണ്ടാണ് ഭൂരിഭാഗവും മരിക്കുന്നത്. ആശുപത്രികളില്‍ കയറിയിറങ്ങിയിട്ടും ചികിത്സ കിട്ടാത്തവരുമുണ്ട് ഇക്കൂട്ടത്തില്‍. ദീര്‍ഘകാലമായി നടക്കുന്ന യുദ്ധം ഇവിടത്തെ ആരോഗ്യ മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. പല ആശുപത്രികളും നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications