കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനില്‍ കണ്ണീര്‍ കാഴ്ച്ച... ഏദനില്‍ ശവപ്പറമ്പുകള്‍ നിറഞ്ഞ് കവിഞ്ഞു, എണ്ണമില്ലാതെ മൃതദേഹങ്ങള്‍!!

Google Oneindia Malayalam News

സനാ: യെമനില്‍ കൊറോണവൈറസ് അതിരൂക്ഷമാകുന്നു. കണ്ണീര്‍ കാഴ്ച്ചകളാണ് ഇവിടെ നിന്ന് വരുന്നത്. ഇതുവരെയില്ലാത്ത തരത്തിലാണ് മരണനിരക്ക് ഉയരുന്നത്. ഇത് അപൂര്‍വമാണ്. ഇങ്ങനെയൊരു സംഭവം താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് ശവപ്പറമ്പിലെ കുഴിയെടുക്കുന്ന മുഹമ്മദ് ഇബീദ് പറഞ്ഞു. ഈ ശവപ്പറമ്പുകള്‍ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. ഇവിടെ ഉള്ള കുഴിമാടങ്ങള്‍ നിറഞ്ഞത് കൊണ്ട്, ഇവിടെ പുതിയ കുഴി വെട്ടുകയാണ് ഇബീദ്. സെമിത്തേരിയില്‍ ഇങ്ങനൊന്ന് ഞാന്‍ കണ്ടിട്ടില്ല. ഇത്രയും പേര്‍ ഒരിക്കലും മരിച്ച് വീണിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. യെമനിലെ ദക്ഷിണമേഖലാ നഗരമായ ഏദനിലാണ് കണ്ണ് നിറയ്ക്കുന്ന കാര്യങ്ങള്‍ സംഭവിക്കുന്നത്.

1

യെമനില്‍ എത്ര പേര്‍ മരിച്ചെന്നോ രോഗം ബാധിച്ചെന്നോ പോലും കൃത്യമായി അറിയില്ല. സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നേരത്തെ യുദ്ധകെടുതി കൊണ്ട് തകര്‍ന്ന രാജ്യമാണ് യെമന്‍. ലോകത്തെ ഏറ്റവും മാനുഷിക പ്രശ്‌നങ്ങള്‍ യെമനിലാണ് ഉള്ളതെന്ന് ഐക്യരാഷ്ട്രസംഘടനയും പറഞ്ഞിരുന്നു. പട്ടിണി അതിരൂക്ഷമാണ് യെമനില്‍. വൈറസ് എന്താണെന്ന് പോലും യെമനില്‍ ഉള്ളവര്‍ക്ക് അറിയില്ല. മഴയും രോഗങ്ങളും യെമനെ തളര്‍ത്തിയിരിക്കുകയാണ്. എങ്ങനെയാണ് ഇത്രയും പേര്‍ മരിക്കുന്നതെന്ന് പോലും അറിയില്ലെന്ന് അറിയില്ലെന്ന് ഇബീദ് തുറന്ന് പറഞ്ഞു.

ഏദനിലെ ശവപ്പറമ്പുകള്‍ നിറഞ്ഞ് കവിഞ്ഞത് മരണനിരക്ക് എത്രയോ മുകളിലാണെന്ന് സൂചിപ്പിക്കുന്നു. ഇതുവരെ 222 പേര്‍ക്ക് രോഗം ബാധിച്ചെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. 42 പേര്‍ മരിച്ചെന്നും കണക്കില്‍ പറയുന്നു. എന്നാല്‍ ആദ്യ കേള്‍വിയില്‍ തന്നെ ഇത് തെറ്റാണെന്ന് ഉറപ്പിക്കാം. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ എത്രയാണെന്ന് കണ്ടെത്തുക വലിയ ബുദ്ധിമുട്ടാണ്. കാരണം ടെസ്റ്റിംഗ് വളരെ ചുരുങ്ങിയ രീതിയിലാണ് യെമനിലുള്ളത്. ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ ടെസ്റ്റിംഗ് നിരക്കുകള്‍ യെമനിലാണ് ഉള്ളത്. ഒരു മില്യണില്‍ 31 പേര്‍ക്ക് ടെസ്റ്റ് എന്ന തോതിലാണ് കണക്ക്. 400 പേരോളം ഏദനില്‍ മരിച്ചിട്ടുണ്ടെന്ന് സേവ് ദ ചില്‍ഡ്രന്‍ സംഘടന പറഞ്ഞു.

ഇത്രയും പേര്‍ മരിച്ചത് വെറും ഒരാഴ്ച്ചയ്ക്കുള്ളിലാണ്. നഗരത്തിലെ പല ആശുപത്രികളും അടച്ച് പൂട്ടിയിരിക്കുകയാണ്. മെഡിക്കല്‍ സ്റ്റാഫുകള്‍ ജോലിക്കെത്താന്‍ പോലും ബുദ്ധിമുട്ടുകയാണ്. പിപിഇ കിറ്റുകള്‍ അടക്കം യാതൊരു സുരക്ഷയും ഇവിടെ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കില്ല. ആശുപത്രിയിലെത്തുന്ന രോഗികളെ ഇവര്‍ മടക്കി അയക്കുകയാണ്. പലരും ശ്വാസ തടസ്സം നേരിട്ട് അബോധാവസ്ഥയിലേക്ക് മറിയുകയാണ്. ചികിത്സ കിട്ടാത്തത് കൊണ്ടാണ് ഭൂരിഭാഗവും മരിക്കുന്നത്. ആശുപത്രികളില്‍ കയറിയിറങ്ങിയിട്ടും ചികിത്സ കിട്ടാത്തവരുമുണ്ട് ഇക്കൂട്ടത്തില്‍. ദീര്‍ഘകാലമായി നടക്കുന്ന യുദ്ധം ഇവിടത്തെ ആരോഗ്യ മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. പല ആശുപത്രികളും നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്.

യുപിയില്‍ സ്റ്റാറായി പ്രിയങ്ക.... 67 ലക്ഷം പേര്‍ക്ക് സഹായം, വിറച്ച് യോഗി, 22 കേസുകള്‍, ഭയമില്ല!!യുപിയില്‍ സ്റ്റാറായി പ്രിയങ്ക.... 67 ലക്ഷം പേര്‍ക്ക് സഹായം, വിറച്ച് യോഗി, 22 കേസുകള്‍, ഭയമില്ല!!

English summary
yemen struggling to admit covid patients, aden worst hit city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X