കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യമന്‍ യുദ്ധം തീരും; ഗള്‍ഫില്‍ സമാധാനം പുലരും!! നിര്‍ണായക കരാര്‍ ഒപ്പിട്ടു, കൂടിക്കാഴ്ച ഒമാനില്‍

Google Oneindia Malayalam News

മസ്‌ക്കത്ത്: ഗള്‍ഫ് മേഖലയില്‍ നീറിപ്പുകഞ്ഞ് നില്‍ക്കുന്ന പ്രശ്‌നമാണ് യമനിലേത്. ഷിയാ വിമതരായ ഹൂത്തികള്‍ സര്‍ക്കാരിനെ അട്ടിമറിച്ചതു മുതല്‍ തുടങ്ങിയ പ്രശ്‌നം ആഭ്യന്തര യുദ്ധത്തിലേക്കും തുടര്‍ന്ന് സൗദി സഖ്യസേനയുടെ ഇടപെടലിലേക്കും നയിച്ചു. സൗദിയും യുഎഇയുമുള്‍പ്പെടുന്ന അറബ് സഖ്യസേന യമനില്‍ യുദ്ധം തുടങ്ങിയതോടെ ഗള്‍ഫിനെ അലട്ടുന്ന വിഷയമായി യമന്‍.

ഇവിടെ സമാധാനത്തിന് വേണ്ടി ഐക്യരാഷ്ട്രസഭ മുന്‍കൈയ്യെടുത്ത് ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ഹൂത്തികള്‍ പിന്‍മാറിയതോടെ പരാജയപ്പെട്ടു. എന്നാല്‍ തൊട്ടുപിന്നാലെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. നിര്‍ണായകമായ കരാര്‍ ഒപ്പുവച്ചിരിക്കുന്നു. ഹൂത്തികള്‍ തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്. വിശദാംശങ്ങള്‍ ഇങ്ങനെ....

മസ്‌ക്കത്തിലെ കരാര്‍

മസ്‌ക്കത്തിലെ കരാര്‍

ഐക്യരാഷ്ട്രസഭാ ദൂതന്‍മാരും ഹൂത്തി പ്രതിനിധികളുമാണ് കരാറില്‍ ഒപ്പുവച്ചത്. ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തിലായിരുന്നു ചര്‍ച്ചയെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. യമനിലെ ആക്രമങ്ങളില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരെ വിമാനമാര്‍ഗം പുറംരാജ്യത്തേക്ക് ചികില്‍സയ്ക്ക് കൊണ്ടുപോകാന്‍ സഹായിക്കുന്നതാണ് കരാര്‍.

താല്‍ക്കാലിക ആശ്വാസം

താല്‍ക്കാലിക ആശ്വാസം

യുദ്ധം അവസാനിക്കാനുള്ള കരാറല്ല ഒപ്പുവച്ചിരിക്കുന്നത്. എന്നാല്‍ ചില വിട്ടുവീഴ്ചകള്‍ക്ക് ഇരുവിഭാഗവും ഒരുങ്ങിയെന്നത് ആശാവഹമാണ്. സമ്പൂര്‍ണ സമാധാന കരാറിലെത്താനുള്ള ശ്രമത്തിലാണ് ഐക്യരാഷ്ട്രസഭ. ജനീവരിയലെ കരാര്‍ പൊളിഞ്ഞപ്പോള്‍ ഏറെ ആശങ്കക്കിടയാക്കിയിരുന്നു.

ജനീവ ചര്‍ച്ച പൊളിഞ്ഞു

ജനീവ ചര്‍ച്ച പൊളിഞ്ഞു

കഴിഞ്ഞാഴ്ചയാണ് ജനീവയില്‍ സമാധാന ചര്‍ച്ച തീരുമാനിച്ചത്. പങ്കെടുക്കുമെന്ന് ഹൂത്തികള്‍ അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ ഒടുവില്‍ പിന്‍മാറി. തങ്ങള്‍ മുന്നോട്ട് വച്ച ഉപാധികള്‍ അംഗീകരിച്ചില്ലെന്നാരോപിച്ചായിരുന്നു ഹൂത്തികളുടെ പിന്‍മാറ്റം.

ഹൂത്തി ഉപാധികള്‍

ഹൂത്തി ഉപാധികള്‍

യുദ്ധത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവരെ വിദേശത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് സൗകര്യമൊരുക്കണം. ജനീവയില്‍ ചര്‍ച്ചയ്ക്ക് വരുന്ന വേളയില്‍ തങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പ് തരണം എന്നീ ഉപാധികളാണ് ഹൂത്തികള്‍ മുന്നോട്ട് വച്ചത്.

ഭാഗിക അംഗീകാരം

ഭാഗിക അംഗീകാരം

ഈ ആവശ്യങ്ങളില്‍ ഉറപ്പ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഹൂത്തികള്‍ ചര്‍ച്ചയില്‍ നിന്ന് പിന്‍മാറിയത്. എന്നാല്‍ ഒമാനില്‍ നടത്തിയ ചര്‍ച്ചയില്‍ ഭാഗികമായി ആവശ്യം അംഗീകരിച്ചിരിക്കുകയാണ്. വിദേശത്ത് ചികില്‍സയ്ക്ക് കൊണ്ടുപോകാന്‍ അവസരമൊരുക്കണമെന്ന ആവശ്യമാണ് അംഗീകരിച്ചിരിക്കുന്നത്. എങ്കിലും ചില ആശങ്കകള്‍ ബാക്കിയാണ്.

 സംശയം ബാക്കി

സംശയം ബാക്കി

പരിക്കേറ്റ സാധാരണക്കാരെയാണോ അതോ ഹൂത്തി പോരാളികളെയാണോ ചികില്‍സയ്ക്ക് വേണ്ടി പുറംലോകത്തേക്ക് കൊണ്ടുപോകുക. ഏത് രാജ്യത്താണ് ചികില്‍സ നല്‍കുക. തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമല്ല. ചര്‍ച്ച ഇനിയും തുടരുമെന്നാണ് ഹൂത്തികള്‍ പറയുന്നത്. എന്നാല്‍ സൗദി അറേബ്യ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

സപ്തംബര്‍ 18 മുതല്‍

സപ്തംബര്‍ 18 മുതല്‍

ശനിയാഴ്ചയാണ് ഒമാനില്‍ ചര്‍ച്ച നടന്നത്. യമന്‍ വിദേശകാര്യ മന്ത്രി ഹിഷാം ഷറഫ് അബ്ദുല്ലയും യുഎന്‍ ഹ്യുമാനിറ്റേറിയന്‍ കോ ഓര്‍ഡിനേറ്റര്‍ ലിസ് ഗ്രാന്‍ഡെ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തുവെന്ന് ഹൂത്തികളുടെ സബ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി മാര്‍ട്ടിന്‍ ഗ്രാഫിത്സും ചര്‍ച്ചയില്‍ പങ്കെടുത്തു. സപ്തംബര്‍ 18 മുതലാണ് കരാര്‍ പ്രാബല്യത്തില്‍ വരിക.

 യമനിലെ അവസ്ഥ

യമനിലെ അവസ്ഥ

ലോകത്തെ ഏറ്റവും ദരിദ്രരാജ്യമാണ് യമന്‍. സൗദി ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളുടെ സഹായത്തോടെയാണ് നേരത്തെ ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കിയിരുന്നത്. പട്ടിണി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമാണ് യമന്‍. ഏകാധിപതിയായിരുന്ന അലി അബ്ദുല്ലാ സ്വാലിഹിനെതിരെ 2011ല്‍ പ്രതിഷേധം ഉയര്‍ന്നതിന് ശേഷമാണ് സാഹചര്യങ്ങള്‍ മാറിയത്.

ഹൂത്തികളും സഖ്യസേനയും

ഹൂത്തികളും സഖ്യസേനയും

അലി അബ്ദുല്ലാ സ്വാലിഹ് പ്രതിഷേധം ശക്തിപ്പെട്ടപ്പോള്‍ സൗദിയിലേക്ക് പലായനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ ചുമതല ഏല്‍പ്പിച്ചാണ് രാജ്യംവിട്ടത്. എന്നാല്‍ ഈ വേളയില്‍ ഷിയാ വിഭാഗക്കാരയ ഹൂത്തികള്‍ രാജ്യത്തിന്റെ നിയന്ത്രണം പിടിക്കുകയായിരുന്നു. ഇവരെ തുരത്താനാണ് സൗദി സഖ്യസേന ഇടപെട്ടത്.

 തുറമുഖത്തെ പോരാട്ടം

തുറമുഖത്തെ പോരാട്ടം

2015ലാണ് സൗദി സഖ്യസേന ആക്രമണം തുടങ്ങിയത്. ഹൂത്തികളെ പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഇവര്‍ക്ക് ഇറാന്റെയും ലബ്‌നാനിലെ ഹിസ്ബുല്ലയുടെയും സഹായമുണ്ടെന്നാണ് ആരോപണം. ഹൂത്തികള്‍ക്ക് ആയുധമെത്തുന്നത് ഹുദൈദ തുറമുഖം വഴിയാണ്. ഈ തുറമുഖം പിടിക്കാനാണ് സൗദി ഒടുവില്‍ ശ്രമിച്ചത്.

 കാത്തിരിക്കണം

കാത്തിരിക്കണം

സമാധാന ശ്രമത്തിന്റെ ഭാഗമായി ഹുദൈദയിലെ ആക്രമണം സൗദി നിര്‍ത്തിവച്ചിരുന്നു. ചര്‍ച്ചയില്‍ നിന്ന് ഹൂത്തികള്‍ പിന്‍മാറിയതോടെ വീണ്ടും ആക്രമണം തുടങ്ങി. ഈ സാഹചര്യത്തിലാണ് ഒമാനില്‍ വച്ച് പുതിയ ധാരണയുണ്ടാക്കിയെന്ന വിവരം വരുന്നത്. നിലവില്‍ സഖ്യസേന യമനില്‍ ആക്രമണം തുടരുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ ഫലം കാണുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

കോണ്‍ഗ്രസ് ലക്ഷ്യം കോടി യുവാക്കള്‍; സംസ്ഥാനങ്ങള്‍ക്ക് കത്ത്!! വേറിട്ട ഒരുക്കം, ടി 20യെ വെട്ടികോണ്‍ഗ്രസ് ലക്ഷ്യം കോടി യുവാക്കള്‍; സംസ്ഥാനങ്ങള്‍ക്ക് കത്ത്!! വേറിട്ട ഒരുക്കം, ടി 20യെ വെട്ടി

English summary
Yemen War; Houthis 'sign memorandum' with UN to transport wounded abroad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X