കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകന് നിധി കിട്ടി 2000 വര്‍ഷം പഴക്കമുള്ള നിധി

  • By Meera Balan
Google Oneindia Malayalam News

സനാ: പണ്ട് പണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ് പഴകിയ ഒരു നിധിക്കഥയില്ലേ...? മരണാസന്നനായ അച്ഛന്‍ കഴിമടിയന്‍മാരായ തന്റെ മക്കളോട് പറയുന്ന നിധി രഹസ്യം. നിങ്ങള്‍ നമ്മുടെ കൃഷിയിടത്തില്‍ കഴിച്ച് നോക്കൂ ഞാന്‍ നിധി അവിടെ കുഴിച്ചിട്ടിട്ടുണ്ടെന്ന്. അത് കഥ. അച്ഛന്‍ പറഞ്ഞു. മക്കള്‍ കുഴിച്ചു. ഒടുവില്‍ അധ്വനത്തിലൂടെ നേടുന്നതാണ് നിധിയെന്ന് മനസിലാക്കുന്ന ഗുണപാഠ കഥ. എന്നാല്‍ കഥയല്ലാത്ത ഒരു നിധിക്കാര്യം പറയാം. യെമനില്‍ തന്റെ കൃഷിടയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ കര്‍ഷകന് നിധി കിട്ടി.

നിധിയുടെ മൂല്യം കണക്കാക്കിയിട്ടില്ല. എന്തായാലും 2000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഹിംയാറൈറ്റ് രാജവംശത്തിന്റെ കാലഘട്ടത്തിലുള്ള നാണയങ്ങളാണ് കര്‍ഷകന് തന്റെ പുരയിടത്തില്‍ നിന്നും ലഭിച്ചത്. സ്വര്‍ണം, വെള്ളി നാണയങ്ങളാണ് ഒരു മണ്‍കുടത്തിനുള്ളില്‍ ലഭിച്ചത്.

Yemen Treasure

പുരയിടം കിളയ്ക്കുന്നതിനിടെയാണ് ഇയാള്‍ക്ക് മണ്ണിനടയില്‍ നിന്ന് ഒരു കുടം കിട്ടുന്നത്. വെട്ടേറ്റ് തകര്‍ന്ന കുടം പരിശോധിയ്ക്കുമ്പോഴാണ് നാണയങ്ങള്‍ ലഭിയ്ക്കുന്നത്. ദലേയിലാണ് കര്‍ഷകന്റെ വീട്. പുരവസ്തു ഗവേഷകര്‍ പരിശോധിച്ചാണ് 2000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള നാണയങ്ങളാണിതെന്ന് കണ്ടെത്തിയത്. അല്‍ ഖമബര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതിന്റെ വിശ്വാസ്യത എത്രത്തോളമെന്നത് അവ്യക്തം.

English summary
Yemeni farmer finds 2,000-year-old treasure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X