കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമതരുടെ ആക്രമണത്തില്‍ 50 സൗദി സൈനികര്‍ കൊല്ലപ്പെട്ടു, അതിര്‍ത്തി കടന്ന് വിമതര്‍? ഭീതി പടരുന്നു

  • By ജാനകി
Google Oneindia Malayalam News

സനാ: യെമന്‍-സൗദി യുദ്ധത്തില്‍ സൗദിയ്ക്ക് കനത്ത തിരിച്ചടി. ജാഫ് പ്രവിശ്യയില്‍ ഹൂത്തി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 50 സൗദി സൈനികര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉണ്ട്. വടക്കന്‍ പ്രവിശ്യയായ ജാഫില്‍ വിമതരുടെ ആക്രമണം അതിരൂക്ഷമാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തമായ തിരിച്ചടിയാണ് സൗദി സൈന്യത്തിന് നേരിടേണ്ടി വരുന്നത്. ബുധനാഴ്ച പുലര്‍ത്തെ അല്‍ മാസാരിഖ് പ്രദേശത്ത് നടത്തിയ ബാലിസ്റ്റിക്ക് മിസൈല്‍ ആക്രമണത്തിലും ഒട്ടേറെ സൗദി സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ കൃത്യമായ വിവരം ലഭ്യമല്ല. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

തിരിച്ചടി

തിരിച്ചടി

യെമന്‍-സൗദി യുദ്ധത്തില്‍ സൗദിയ്ക്ക് കനത്ത തിരിച്ചടി.കഴിഞ്ഞ കുറച്ച് നാളുകളായി അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തമായ തിരിച്ചടിയാണ് സൗദി സൈന്യത്തിന് നേരിടേണ്ടി വരുന്നത

50 സൈനികര്‍

50 സൈനികര്‍

ജാഫ് പ്രവിശ്യയില്‍ ഹൂത്തി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 50 സൗദി സൈനികര്‍ കൊല്ലപ്പെട്ടു.

ഉന്നത സൈനിക ഉദ്യോഗസ്ഥര്‍

ഉന്നത സൈനിക ഉദ്യോഗസ്ഥര്‍

കൊല്ലപ്പെട്ടവരില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉണ്ട്. വടക്കന്‍ പ്രവിശ്യയായ ജാഫില്‍ വിമതരുടെ ആക്രമണം അതിരൂക്ഷമാണ്.

ബാലിസ്റ്റി്ക്ക് മിസൈല്‍ ആക്രമണം

ബാലിസ്റ്റി്ക്ക് മിസൈല്‍ ആക്രമണം

ബുധനാഴ്ച പുലര്‍ത്തെ അല്‍ മാസാരിഖ് പ്രദേശത്ത് നടത്തിയ ബാലിസ്റ്റിക്ക് മിസൈല്‍ ആക്രമണത്തിലും ഒട്ടേറെ സൗദി സൈനികര്‍ക്ക് പരിക്കേറ്റു.

തായിസ് പ്രവിശ്യ

തായിസ് പ്രവിശ്യ

യെമനിലെ തായിസ് പ്രവിശ്യയിലും വിമതര്‍ക്ക് തിരിച്ചടിയേറ്റു

യെമന്‍ പത്രം

യെമന്‍ പത്രം

യെമന്‍ പത്രമായ അല്‍ മസിരാഹ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്

ആക്രമണം

ആക്രമണം

തിരിച്ചടി നേരിട്ട ജാഫ് പ്രവിശ്യയില്‍ സൗദി സൈന്യം തുടരെ നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു.

രൂക്ഷം

രൂക്ഷം

യുദ്ധ ബാധിത പ്രദേശത്തെ ജനങ്ങള്‍ക്ക് ഭക്ഷണവുമായി പോകുന്ന ട്രക്കുകള്‍ക്ക് നേരെയും സൗദി വ്യോമാക്രമണം നടത്തി

ഹുദേദാഹ്

ഹുദേദാഹ്

യെമനിലെ ഹുദൈദാഹ് പ്രവിശ്യയിലും സൗദി ശക്തമാ വ്യോമാക്രമണം നടത്തി

സ്ഥിരീകരണം

സ്ഥിരീകരണം

സൗദിയുടെ പല അതിര്‍ത്തി പ്രദേശങ്ങളും കടന്ന് യെമന്‍ വിമതര്‍ രാജ്യത്തിനകത്ത് പ്രവേശിച്ചതായും സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുണ്ട്

ഷിയാകള്‍

ഷിയാകള്‍

ഷിയാ വിഭാഗത്തില്‍പ്പെടുന്നവരാണ് യെമനിലെ ഹൂത്തി വിമതര്‍

പിന്തുണ

പിന്തുണ

വിമതര്‍ക്ക് ഇറാന്റെ പിന്തുണയുണ്ട്

ആക്രമണം

ആക്രമണം

2015 മാര്‍ച്ച് മുതലാണ് സൗദി യെമനെതിരെ ശക്തമായ വ്യോമാക്രമണം തുടങ്ങുന്നത്.

 കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടു

ഇതുവരെ 83000 പേരാണ് യെമനില്‍ കൊല്ലപ്പെട്ടത്

കുട്ടികള്‍

കുട്ടികള്‍

2236 കുട്ടികളാണ് കൊല്ലപ്പെട്ടത്.

പരിക്ക്

പരിക്ക്

16,015 പേര്‍ക്ക് പരിക്കേറ്റു

തകര്‍ന്നു

തകര്‍ന്നു

ആശുപത്രികള്‍, സ്‌കൂളുകള്‍, കെട്ടിടങ്ങള്‍ എന്നിങ്ങനെ ഒട്ടേറെയിടങ്ങള്‍ നശിപ്പിയ്ക്കപ്പെട്ടു

അവസാനിയ്ക്കുന്നില്ല

അവസാനിയ്ക്കുന്നില്ല

കാര്യമായ അംഗബലമോ ആയുധ ബലമോ ഇല്ലാതിരുന്നിട്ടും സൗദിയെ പോലൊരു രാജ്യത്തെ യെമന്‍ ചെറുത്ത് തോല്‍പ്പിയ്ക്കുന്നു

വിയറ്റ്‌നാം

വിയറ്റ്‌നാം

വിയറ്റ്‌നാമില്‍ അമേരിയ്ക്കയ്ക്ക് ഉണ്ടായ അതേ അവസ്ഥ യെമനില്‍ സൗദി അറേബ്യയ്ക്ക് ഉണ്ടാകുമെന്ന് ചില വിമതര്‍ പറഞ്ഞിരുന്നു

നിയന്ത്രിയ്ക്കുന്നത്

നിയന്ത്രിയ്ക്കുന്നത്

യെമനിലേത് സൗദിയുടെ 'പാവ പ്രസിഡന്റാ'ണെന്നാണ് വിമതരുടെ ആക്ഷേപം

 ഇടപെടല്‍

ഇടപെടല്‍

സിറിയയില്‍ ഇടപെടല്‍ നടത്തുന്ന ലോകരാജ്യങ്ങള്‍ യെമനെ കണ്ടില്ലെന്ന് വയ്ക്കുകയാണ്

 മുന്‍പും

മുന്‍പും

മുന്‍പും നാല്‍പ്പതിലേറെ യുഎഇ സൈനികരും യെമനെതിരായ പോരാട്ടത്തില്‍ കൊല്ലപ്പെട്ടിരുന്നു

എന്താകും

എന്താകും

യെമനിലെ ജീവിതം സാധാരണ ഗതിയിലേയ്ക്ക് എത്താന്‍ ഇനിയും എത്രനാള്‍ വേണ്ടി വരും?

അനാവശ്യമായ

അനാവശ്യമായ

ഒരു പരാമധികാര രാഷ്ട്രത്തിന് മേല്‍ മറ്റൊരു രാഷ്ട്രം നടത്തുന്ന അനാവശ്യമായ ഇടപെടലുകളുടെ ഉപോത്പ്പന്നമല്ലേ യെമന്‍ യുദ്ധം?

ഒഴിഞ്ഞുമാറാനാവില്ല

ഒഴിഞ്ഞുമാറാനാവില്ല

നിലവില്‍ യെമനിലെ ജനത അനുഭവയിക്കുന്ന യുദ്ധക്കെടുതികളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സൗദി അറേബ്യയ്ക്ക് കഴിയില്ല.

English summary
Yemeni forces have managed to kill at least 50 Saudi troops, including commanders, in a ballistic missile attack in the country’s northern Jawf province.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X