Get Updates
Get notified of breaking news, exclusive insights, and must-see stories!

കരഞ്ഞാല്‍ കണ്ണുനീരില്ല;പകരം കല്ലുകള്‍

സന:കരയുമ്പോള്‍ കണ്ണില്‍ നിന്ന് കണ്ണുനീരല്ലാതെ എന്താ വരിക... ചിലപ്പോള്‍ ആലങ്കാരികമായി കണ്ണില്‍ നിന്ന് കണ്ണീരിന് പകരം ചോര ഒഴുകി എന്നൊക്കെ പറയാറുണ്ട്. എന്നാല്‍ കണ്ണുനീരിന് പകരം കല്ലുകള്‍ വന്നാലോ...

യെമനിലെ സനയിലാണ് ഒരു കൊച്ചു പെണ്‍കുട്ടിയില്‍ ഇത്തരമൊരു പ്രതിഭാസം കണ്ടെത്തിയത്. സാദിയ സാലേഷ് എന്ന 12 കാരി പെണ്‍കുട്ടി.

Stone Tears

വെറുതെ ഒരു വാര്‍ത്തയായല്ല ഇത് പ്രചരിപ്പിക്കുന്നത്. തെളിവ് സഹിതമാണ്. യെമനിലെ ഒരു വാര്‍ത്താ ചാനലായ അസല്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. യുട്യൂബിലും ഇത് ലഭ്യമാണ്.

മണിക്കൂറുകള്‍ക്കുള്ളില്‍ ഈ പെണ്‍കുട്ടിയുടെ കണ്ണില്‍ നിന്ന് ഉതിര്‍ന്ന ചെറിയ കല്ലുകള്‍ ഒരു കുഞ്ഞു ഡപ്പിയില്‍ ശേഖരിച്ചുവച്ചിരിക്കുന്നു. ആശുപത്രിയില്‍ നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇത്.

ഡോക്ടര്‍മാര്‍ക്കും ആരോഗ്യ വിദഗ്ധര്‍ക്കും ഇതുവരെ സംഗതി എന്താണെന്ന് പിടികിട്ടിയിട്ടില്ല. ഇത്തരമൊരു സംഭവം മുമ്പ് കണ്ടിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. പെണ്‍കുട്ടിക്കാണെങ്കില്‍ പ്രത്യേകിച്ച് അസുഖമൊന്നും ഇല്ലതാനും.

പെണ്‍കുട്ടിയുടെ കണ്ണില്‍ നിന്ന് കല്ലുകള്‍ വരാന്‍ കാരണം ദുര്‍മന്ത്രവാദമാണെന്ന് കരുതുന്നവരും പ്രദേശത്തുണ്ട്. എന്തോ വലിയ ദുരന്തം വരുന്നതിന്റെ സൂചനയായും ചിലര്‍ ഇതിനെ കാണുന്നു.

18 വര്‍ഷം മുമ്പ് ലെബനനില്‍ ഇതിന് സമാനമായ ഒരു സംഭവം ഉണ്ടായതായി ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതും ഒരു പെണ്‍കുട്ടിയായിരുന്നു. കുട്ടിയുടെ കണ്ണില്‍ നിന്ന് അന്ന് പരലുകളാണ് പുറത്തേക്ക് വീണിരുന്നത്.

<center><iframe width="100%" height="450" src="//www.youtube.com/embed/yQISVBoulrU" frameborder="0" allowfullscreen></iframe></center>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+