യെമനികളായ സയാമീസ് ഇരട്ടകളെ ഉടന്‍ പരിശോധനയ്ക്കായി റിയാദിലെത്തിക്കണം; നിര്‍ദേശവുമായി സല്‍മാന്‍ രാജാവ്
റിയാദ്: യെമനികളായ സയാമീസ് ഇരട്ടകളായ പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്കായി റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റാനും അവരുടെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയയുടെ സാധ്യതകള്‍ ആരായാനും സല്‍മാന്‍ രാജാവ് നിര്‍ദ്ദേശിച്ചു. മവദ്ദ എന്നും റഹ്മ എന്നും പേരിട്ടിരിക്കുന്ന ഇരട്ടകള്‍ നെഞ്ചിലും അടിവയറ്റിലും ഒരുമിച്ച് ചേര്‍ന്ന നിലയിലാണ് ജനിച്ചത്.
ലോകമെമ്പാടുമുള്ള ദരിദ്രരോടുള്ള അദ്ദേഹത്തിന്റെ മാനുഷിക പ്രവര്‍ത്തനങ്ങളുടെ വിപുലീകരണമാണ് രാജാവിന്റെ നടപടിയിലൂടെ വ്യക്തമാവുന്നതെന്ന് കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലും, ഇരട്ട ഇരട്ടകളെ വേര്‍പെടുത്തുന്നതിനുള്ള മെഡിക്കല്‍ ടീമിന്റെ തലവനുമായ ഡോ. അബ്ദുല്ല അല്‍ റബീയ വിശദീകരിച്ചു. സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്നതിനുള്ള സൗദി ദേശീയ പരിപാടിക്ക് സല്‍മാന്‍ രാജാവ് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ഈ പരിപാടിക്ക് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറബ്, മുസ്ലീം രാജ്യങ്ങളിലേക്കും ലോകമെമ്പാടുമുള്ള രാജ്യത്തിന്റെ വിവിധ മാനുഷിക സേവനങ്ങളുടെ തുടര്‍ച്ചയാണ് ഈ സംരംഭം, അല്‍-റബീയ കൂട്ടിച്ചേര്‍ത്തു. സൗദി നാഷണല്‍ പ്രോഗ്രാമിന് കീഴില്‍ യോജിച്ച ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തുന്ന മെഡിക്കല്‍ സംഘത്തിന്റെ തലവനാണ് ഡോ. അബ്ദുല്ല ബിന്‍ അല്‍ റബിയ
സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്ന ശസ്ത്രക്രിയകള്‍ സൗദിയില്‍ പ്രശസ്തമാണ്. ലോകമെമ്പാടുമുള്ള 22 രാജ്യങ്ങളില്‍ നിന്ന് ഇതുവരെ 118 ഇരട്ടകളാണ് സൗദിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിയിട്ടുള്ളത്. സൗദിയിലെത്തുന്ന 119 മാത്തെ ഇരട്ടകളാണ് മവ്വദയും റഹ്മയും. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലും യെമനില്‍ നിന്നുള്ള സയാമീസ് ഇരട്ടകളെ വൈദ്യ പരിശോധനയ്ക്കായി സൗദിയില്‍ എത്തിച്ചിരുന്നു.
ഗര്‍പാത്രത്തില്‍ നിന്ന് തന്നെ ശരീരം ഒന്ന് ചേര്‍ന്ന് ജനിക്കുന്ന ഇരട്ടകളാണ് സയാമീസ് ഇരട്ടകള്‍. വളരെ അപൂര്‍വമായി മാത്രമെ സയാമീസ് ഇരട്ടകള്‍ ജനിക്കാറുള്ളൂ. ശരീരത്തിനുള്ളിലെ അവയവങ്ങള്‍ രണ്ട് കുട്ടികള്‍ക്കും വെവ്വേറെയുണ്ടാകാം. അങ്ങനെയുള്ള കുട്ടികളെ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്താം. ചിലപ്പോള്‍ പ്രധാനപ്പെട്ട ശരീരാവയവങ്ങള്‍ രണ്ടു കുട്ടികള്‍ക്കും കൂടി ഒന്നുമാത്രമേ കാണുകയുള്ളു.
ഇത്തരം സാഹചര്യങ്ങളില്‍ ഈ ഇരട്ടക്കുട്ടികള്‍ക്ക് വെവ്വേറെയുള്ള ജീവിതം അസാധ്യമാണ്. ശരാശരി ഒരുലക്ഷത്തി ഇരുപതിനായിരത്തിന് ഒന്ന് എന്ന അനുപാതത്തിലാണ് സയാമീസ് ഇരട്ടകളുടെ ജനനം നടക്കുന്നത്. എഴുപത് ശതമാനം കുട്ടികളും ജനിച്ച ഉടന്‍ തന്നെ മരണപ്പെടുന്നു. രക്ഷപ്പെടുന്നവരില്‍ കൂടുതലും പെണ്‍കുട്ടികളാണ്.
ക്യൂട്ട്‌നെസ് ഓവര്‍ലോഡഡ്; അന്‍സിബയുടെ വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications