Get Updates
Get notified of breaking news, exclusive insights, and must-see stories!

വെളളത്തിനടിയില്‍ മുതലയ്‌ക്കൊപ്പം ഒരു ഫോട്ടോ ഷൂട്ട്... ഈ സുന്ദരിയെ സമ്മതിയ്ക്കണം

മെക്‌സിക്കോ: മുതല എന്ന് പറയുമ്പോള്‍ തന്നെ മനുക്കൊക്കെ പേടിയാകും. അപ്പോള്‍ പത്ത് പതിമൂന്ന് അടി നീളമുള്ള ഒരു ഉഗ്രന്‍ മുതലയെ അതിന്റെ തട്ടകത്തില്‍ തന്നെ വച്ച് കണ്ടാല്‍ എങ്ങനെയിരിയ്ക്കും.

എന്നാല്‍ നമ്മള്‍ സാധാരണക്കാരെ പോലെയല്ല റോബെര്‍ട്ട മാന്‍സിനോ എന്ന സുന്ദരി. അവള്‍ വെള്ളത്തിനടിയില്‍ ഒരു ഭീകരന്‍ മുതലയ്‌ക്കൊപ്പം ഒരു ഫോട്ടോ ഷൂട്ട് ആണ് നടത്തിയത്. സത്യത്തില്‍ ചോരയുറയ്ക്കുന്ന ചിത്രങ്ങള്‍ തന്നെയാണിതെന്ന് പറയാം.

റോബര്‍ട്ട മാന്‍സിനോ സുന്ദരിയായ ഒരു വെറും മോഡല്‍ അല്ല. അവര്‍ ഒരു കായിക താരം കൂടിയാണ്. ഇറ്റാലിയന്‍ സ്‌കൈ ഡ്രൈവര്‍ കൂടിയാണ് റോബര്‍ട്ട. എങ്ങനെയായിരുന്നു ആ ഫോട്ടോ ഷൂട്ട്?

റോബര്‍ട്ട മാര്‍സിനോ

റോബര്‍ട്ട മാര്‍സിനോ

ഇറ്റാലിയന്‍ മോഡലും സ്‌കൈഡ്രൈവറും ആണ് റോബര്‍ട്ട മാര്‍സിനോ. മുതലയ്‌ക്കൊപ്പം വെള്ളത്തിനടിയില്‍ ഫോട്ടോ ഷൂട്ട് നടത്തിയത് ഇവരാണ്.

മുതലകളെ കൊല്ലല്ലേ

മുതലകളെ കൊല്ലല്ലേ

തുകലിന് വേണ്ടി മുതലകളെ കൊല്ലുന്നത് പലയിടത്തും പതിവാണ്. ഇതിനെതിരെ ബോധവത്കരണം നടത്താനായിരുന്നു റോബര്‍ട്ടയുടെ ഈ അതിസാഹസിക ഫോട്ടോ ഷൂട്ട്.

ബാന്‍കോ ചിങ്കറോ

ബാന്‍കോ ചിങ്കറോ

മെക്‌സിക്കോയിലെ ബാന്‍കോ ചിങ്കോറോ എന്ന സ്ഥലത്തെ ഒരു കടല്‍ത്തീര കായലില്‍ വച്ചായിരുന്നു ഷൂട്ട് ഔട്ട്.

എന്റെ സ്വപ്‌നമായിരുന്നു

എന്റെ സ്വപ്‌നമായിരുന്നു

താന്‍ ഒരു മൃഗ സ്‌നേഹിയാണ്. ഇത്തരമൊരു ഫോട്ടോ ഷൂട്ട് തന്റെ സ്വപ്‌നമായിരുന്നു എന്നാണ് റോബര്‍ട്ട റൈറ്റ് ദിസ് മിനുട്ട് എന്ന മാധ്യമത്തിനോട് പറഞ്ഞത്.

രണ്ട് മണിക്കൂര്‍

രണ്ട് മണിക്കൂര്‍

രണ്ട് മണിക്കൂര്‍ നീണ്ടുനിന്നതായിരുന്നു ആ ഫോട്ടോ ഷൂട്ട്. അത്രയും നേരം റോബര്‍ട്ട വെള്ളത്തിനടിയിലായിരുന്നു എന്നൊന്നും കരുതല്ലേ...!!!

ഒറ്റയ്ക്കല്ല

ഒറ്റയ്ക്കല്ല

ഒറ്റയ്ക്കായിരുന്നില്ല റോബര്‍ട്ട ഈ സാഹസിക പ്രകടനം നടത്തിയത്. മുതലകളുടെ കാര്യത്തില്‍ നല്ല വൈദഗ്ധ്യമുള്ള രണ്ട് പേരും കൂടെ ഉണ്ടായിരുന്നു.

പേടിയുണ്ടായിരുന്നത്രെ

പേടിയുണ്ടായിരുന്നത്രെ

ഫോട്ടോകളൊക്കെ കണ്ടാല്‍ എല്ലാവരും വിചാരിയ്ക്കും റോബര്‍ട്ടയ്ക്ക് മുതലകളെ ഒരു പേടിയും ഇല്ലെന്ന്. എന്നാല്‍ ആ ഫോട്ടോ ഷൂട്ട് ശരിയ്ക്കും പേടിപ്പെടുത്തുന്നതായിരുന്നു എന്ന് തന്നെയാണ് റോബര്‍ട്ട പറയുന്നത്.

സംഗതി ഫോട്ടോഷോപ്പ് ആണോ

സംഗതി ഫോട്ടോഷോപ്പ് ആണോ

റോബര്‍ട്ടയും മുതലയും കൂടിയുള്ള ചിത്രങ്ങള്‍ ഫോട്ടോഷോപ്പിലൂടെ കൃത്രിമമായി സൃഷ്ടിച്ചതാണെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. എന്നാല്‍ റോബര്‍ട്ടയും മുതലയും കൂടിയുള്ള വീഡിയോ കണ്ടാലോ...

അവിടെ ഒരു ചില്ലുണ്ടത്രെ!!!

അവിടെ ഒരു ചില്ലുണ്ടത്രെ!!!

റോബര്‍ട്ടയ്ക്കും മുതലയ്ക്കും ഇടയില്‍ ഒരു ചില്ലു പാളിയുണ്ടെന്നാണ് മറ്റൊരു ആരോപണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+