Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണത്തിനും ജീവിതത്തിനുമിടയില്‍ വിക്ടോറിയ സീക്രട്ട് മോഡല്‍

റോം: വിക്ടോറിയ സീക്രട്ട് അണ്ടര്‍ വെയര്‍ പരസ്യങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച ലോകപ്രശസ്തയായ മോഡല്‍ ഫിക്കീ സ്റ്റം മരണത്തിനും ജീവിതത്തിനുമിടയിലാണെന്ന് ഡോക്ടര്‍മാര്‍. കഴിഞ്ഞയാഴ്ച ജെറ്റ് സര്‍ഫിങ്ങിനിടെ മറ്റൊരു റൈഡുമായി കൂട്ടിയിടിച്ചാണ് മുപ്പത്തിമൂന്നുകാരിയായ യുവതിക്ക് ഗുരുതരമായ പരിക്കേറ്റത്.

ഇവര്‍ ഇപ്പോള്‍ കോമയില്‍ കഴിയുകയാണ്. ബോധം വരികയാണെങ്കില്‍ തന്നെ ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടേക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മോട്ടോറൈസിഡ് സര്‍ഫ് ബോര്‍ഡില്‍ വെള്ളത്തിനു മുകളിലൂടെ കുതിക്കുമ്പോഴായിരുന്നു ഇവര്‍ അപകടത്തില്‍ പെടുന്നത്. ഇറ്റലിയിലെ ഒരു ഐലന്റില്‍ വെച്ചായിരുന്നു സംഭവം.

yfke-sturm

ഹെലികോപ്റ്റര്‍ ഉപയോഗിച്ച് അവരെ ഉടന്‍ നേപ്പിള്‍സിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. തലയോട്ടിക്കും നട്ടെല്ലിനുമാണ് പരിക്കേറ്റതെന്നതിനാല്‍ ഒരു തിരിച്ചുവരവ് അത്ഭുതമായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. കഴിഞ്ഞമാസമാണ് ഫിക്കീ ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

ഇരുപത്തിനാലുകാരനായ ഫ്രഞ്ചുകാരന്‍ കാമുകന്‍ കോണ്‍സ്റ്റന്‍സ് ജബലോസ്‌കിയാണ് കുട്ടിയുടെ പിതാവ്. വാക്കുകള്‍ക്കതീതമാണ് ഈ നിമിഷങ്ങളെന്നായിരുന്നു കുട്ടിക്ക് ജന്മം നല്‍കിയശേഷം യുവതി ഫേസ്ബുക്കില്‍ കുറിച്ചത്. പതിനഞ്ചാം വയസില്‍ ഇന്റര്‍നാഷണല്‍ എലൈറ്റ് മോഡല്‍ ലുക്ക് മത്സരത്തില്‍ വിജയിച്ചഫിക്കീ ഇതിനുശേഷമാണ് മോഡലിങ് രംഗത്തെ താരറാണിയായി കുതിച്ചുയരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+