കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെ ഇല്ലാതാക്കി തരാമെന്ന് ഇസ്രായേല്‍; സൗദി രാജകുമാരന് ക്ഷണം, ലബ്‌നാനെ ചാമ്പലാക്കും!!

  • By Ashif
Google Oneindia Malayalam News

തെല്‍അവീവ്: ഇറാനെ ഇല്ലാതാക്കി തരാമെന്ന് ഇസ്രായേല്‍. സൗദി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇസ്രായേല്‍ രഹസ്യാന്വേഷണ വകുപ്പ് മന്ത്രി യിസ്രായേല്‍ കാറ്റ്‌സ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ ഇസ്രായേലിലേക്ക് ക്ഷണിക്കുകയും ചെയ്തു അദ്ദേഹം. ഇസ്രായേല്‍ പത്രമായ ഹാരറ്റ്‌സ് ആണ് ഇക്കാര്യം വിശദമാക്കി റിപ്പോര്‍ട്ട് നല്‍കിയത്.

സൗദി ഓണ്‍ലൈന്‍ മാധ്യമമായ ഇലാഫിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു കിരീടവകാശിയെ ഇസ്രായേലിലേക്ക് ക്ഷണിക്കുന്നുവെന്ന് ഇസ്രായേല്‍ മന്ത്രി പറഞ്ഞത്. എന്നാല്‍ ഓണ്‍ലൈന്‍ മാധ്യമം ഈ വിവരം ഒഴിവാക്കിയാണ് അഭിമുഖം പ്രസിദ്ധീകരിച്ചതെന്നും ഹാരറ്റ്‌സ് പത്രം മന്ത്രിയുടെ വിശദീകരണം സഹിതം റിപ്പോര്‍ട്ട് ചെയ്തു. സൗദി കിരീവകാശിയെ ആദ്യമായാണ് ഇസ്രായേല്‍ ക്ഷണിക്കുന്നത്. സൗദിയും ഇസ്രായേലും രഹസ്യബന്ധമുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ വിവരങ്ങള്‍...

നയതന്ത്ര ബന്ധങ്ങളില്ല

നയതന്ത്ര ബന്ധങ്ങളില്ല

ഇസ്രായേലുമായി സൗദി അറേബ്യയ്ക്ക് നയതന്ത്ര ബന്ധങ്ങളില്ല. ഇസ്രായേല്‍ തലസ്ഥാനം ജറുസലേമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരേ സൗദി അറേബ്യ രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ഇസ്രായേലിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

അറബ് ലോകത്തിന്റെ നേതാവ്

അറബ് ലോകത്തിന്റെ നേതാവ്

സൗദി അറേബ്യയെ പുകഴ്ത്തികൊണ്ടായിരുന്നു ഇസ്രായേല്‍ മന്ത്രിയുടെ സംസാരം. അറബ് ലോകത്തിന്റെ നേതാവാണ് സൗദി അറേബ്യയെന്ന് കാറ്റ്‌സ് പറഞ്ഞു. ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സൗദി അറേബ്യ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇസ്രായേലിന് സന്തോഷമേയുള്ളൂ

ഇസ്രായേലിന് സന്തോഷമേയുള്ളൂ

സൗദി അറേബ്യ മുന്‍കൈയെടുക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ ഇസ്രായേലിന് സന്തോഷമേയുള്ളൂ. ഇറാന്‍ ലബ്‌നാനില്‍ ആയുധപുര സ്ഥാപിക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് അറിയാം. ഇത് ഞങ്ങള്‍ തകര്‍ക്കും. എന്തുവില കൊടുത്തും ഇറാനെ ലബ്‌നാനില്‍ നിന്ന് തുരത്തുമെന്നും കാറ്റ്‌സ് പറഞ്ഞു.

ഇറാന്‍ നടത്തുന്ന കളികള്‍

ഇറാന്‍ നടത്തുന്ന കളികള്‍

ഇറാഖിലെ ചില സംഘങ്ങളെ കൂട്ടുപിടിച്ച് ഇറാന്‍ നടത്തുന്ന കളികള്‍ നന്നായറിയാം. ഇറാന്‍ പശ്ചിമേഷ്യയില്‍ എന്താണ് ചെയ്യുന്നതെന്നും തങ്ങള്‍ക്കറിയാം. ലബ്‌നാനിലെ ഇറാന്റെ കേന്ദ്രത്തില്‍ ഇസ്രായേല്‍ ബോംബിടും. സിറിയയില്‍ ചെയ്ത പോലെ സൈനികമായി ഇറാനെ നേരിടുമെന്നും കാറ്റ്‌സ് വ്യക്തമാക്കി.

 ലബ്‌നാന്‍ മുഴുവന്‍ ആക്രമിക്കും

ലബ്‌നാന്‍ മുഴുവന്‍ ആക്രമിക്കും

ലബ്‌നാനിലെ ഹിസ്ബുല്ലയുടെ ആയുധ കേന്ദ്രങ്ങള്‍ തങ്ങള്‍ ആക്രമിക്കും. അതിന് വേണ്ട എല്ലാ സംവിധാനങ്ങളും ഇസ്രായേലിനുണ്ട്. ശക്തമായ ആക്രമണമാണ് നടത്തുക. ലബ്‌നാന്‍ മുഴുവന്‍ ആക്രമിക്കാനും സാധിക്കുമെന്നും കാറ്റ്‌സ് വ്യക്തമാക്കി.

ലബ്‌നാനിനെ ശിലായുഗത്തിലേക്ക് അയക്കും

ലബ്‌നാനിനെ ശിലായുഗത്തിലേക്ക് അയക്കും

എന്താണ് 2006ല്‍ സംഭവിച്ചത്. ഹിസ്ബുല്ലയെ അവരുടെ തെക്കന്‍ ലബ്‌നാനിലെ മടകളിലേക്ക് അയക്കുമെന്ന് ഒരു സൗദി മന്ത്രി പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇസ്രായേല്‍ പറയുന്നു, ലബ്‌നാനിനെ ശിലായുഗത്തിലേക്ക് അയക്കും- യിസ്രായേല്‍ കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കി.

 സൗദി രാജാവ് നിലപാട് വ്യക്തമക്കി

സൗദി രാജാവ് നിലപാട് വ്യക്തമക്കി

കിഴക്കന്‍ ജറുസലേമിന്റെ പ്രധാന അവകാശി ഫലസ്തീനാണെന്ന് സല്‍മാന്‍ രാജാവ് വ്യക്തമാക്കിയിരിക്കെയാണ് കാറ്റ്‌സിന്റെ പ്രതികരണം. ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സൗദി രാജാവ് നിലപാട് വ്യക്തമക്കിയത്. അറബ് മുസ്ലിം രാജ്യങ്ങളുടെ നേതാക്കള്‍ തുര്‍ക്കിയില്‍ ചേര്‍ന്ന യോഗവും ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

English summary
Yisrael Katz invites Saudi Crown Prince Mohammed bin Salman to visit Israel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X