Get Updates
Get notified of breaking news, exclusive insights, and must-see stories!

'യോഗ ഏതെങ്കിലും രാജ്യത്തിനോ മതത്തിനോ അവകാശപ്പെട്ടതല്ല'; യോഗ എല്ലാവരേയും ഒരുമിപ്പിക്കുന്നുവെന്ന് മോദി

ന്യൂയോര്‍ക്ക്: യോഗ എല്ലാവരേയും ഒരുമിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമ്പതാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് യു എന്‍ ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ ഏതെങ്കിലും ഒരു രാജ്യത്തിനോ മതത്തിനോ വംശത്തിനോ അവകാശപ്പെട്ടതല്ല എന്ന് നരേന്ദ്ര മോദി പറഞ്ഞു. പകര്‍പ്പവകാശം, പേറ്റന്റ്, റോയല്‍റ്റി എന്നിവയില്‍ നിന്ന് യോഗ മുക്തമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നയതന്ത്രജ്ഞര്‍, കലാകാരന്മാര്‍, അക്കാദമിക് വിദഗ്ധര്‍, സംരംഭകര്‍ തുടങ്ങി വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന 180-ലധികം രാജ്യങ്ങളില്‍ നിന്നുള്ളനവരാണ് പ്രധാനമന്ത്രി നയിക്കുന്ന യോഗ സെഷനില്‍ പങ്കെടുക്കുന്നത്. 'നമുക്ക് ആരോഗ്യവും സന്തോഷവും പ്രദാനം ചെയ്യുന്നതിന് മാത്രമല്ല. പരസ്പരം ദയയുള്ളവരായിരിക്കാനും യോഗയുടെ ശക്തി ഉപയോഗിക്കാം' മോദി പറഞ്ഞു.

modi yoga

യോഗയുടെ ശക്തി നമുക്ക് സൗഹാര്‍ദ്ദവും, സമാധാനപൂര്‍ണവുമായ ഒരു ലോകം, വൃത്തിയുള്ളതും പച്ചപ്പുള്ളതും സുസ്ഥിരവുമായ ഭൂമി എന്നീ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ നമുക്ക് കൈകോര്‍ക്കാം എന്നും നരേന്ദ്ര മോദി വ്യക്തമാക്കി. യോഗ ഒരു പരമ്പരാഗത രീതിയാണ്. ലോകത്തെവിടെയും ഏത് പ്രായത്തിലുള്ളവര്‍ക്കും ആരോഗ്യസ്ഥിതിയുള്ളവര്‍ക്കും യോഗ ഏറ്റെടുക്കാനാകും എന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ ആഹ്വാനത്തില്‍ 180 ലധികം രാജ്യങ്ങള്‍ ഒത്തുചേരുന്നത് ചരിത്രപരവും മുന്‍പെങ്ങും ഉണ്ടാകാത്തതുമാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. 2023 എന്ന വര്‍ഷം രാജ്യാന്തര തലത്തില്‍ ധാന്യങ്ങളുടെ ദിനമായി ആചരിക്കണമെന്ന ഇന്ത്യയുടെ അഭ്യര്‍ഥന ലോകം ഏറ്റെടുത്തിരുന്നു എന്നും ഇതിന് ശേഷം ലോകം യോഗയ്ക്കായി ഒന്നാകുന്നത് കാണുന്നതില്‍ സന്തോഷമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഒരുമിച്ച് കൈകോര്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 'ഒരുപാട് ആളുകള്‍ വളരെ ദൂരെ നിന്ന് വന്നിട്ടുണ്ടെന്ന് എനിക്കറിയാം. അതിന് ഞാന്‍ നന്ദി പറയുന്നു. ഇവിടെ എല്ലാ ദേശീയതകളും പ്രതിനിധീകരിക്കപ്പെടുന്നു,' നരേന്ദ്ര മോദി പറഞ്ഞു. ഒമ്പത് വര്‍ഷം മുന്‍പ് ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കാന്‍ നിര്‍ദ്ദേശിക്കാനുള്ള ബഹുമതി തനിക്ക് ലഭിച്ചെന്നും ഇന്നത് ഈ നിലയില്‍ എത്തിനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വീട്ടിലോ ജോലിസ്ഥലത്തോ യാത്രയിലിരിക്കുമ്പോഴോ പരിശീലിക്കാവുന്നതിനാല്‍ യോഗ പോര്‍ട്ടബിള്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ഒറ്റക്കോ കൂട്ടായോ യോഗ പരിശീലിക്കാം. യോഗ ഒരു ജീവിതരീതിയാണെന്ന് കൂടി അദ്ദേഹം വ്യക്തമാക്കി. യോഗയുടെ മൂല്യങ്ങള്‍ ശാസ്ത്രീയമായി സാധൂകരിക്കാന്‍ പലരും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+