തരംഗം സൃഷ്ടിച്ച് ലുക്ക് ബാക്ക് വീഡിയോ
വാഷിങ്‌ടണ്‍: ഫേസ്‌ബുക്കിന്റെ പത്താം പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി ഫേസ്‌ബുക്ക് നല്‍കിയ സമ്മാനമായിരുന്നു ലുക്ക് ബാക്ക് വീഡിയോ. അപ്‌ലോഡ് ചെയ്‌ത് മണിക്കൂറുകള്‍ക്കകം ഹിറ്റായിമാറിയ ഈ സൗകര്യം ഫേസ്‌ബുക്കില്‍ വൈറലായി മാറുകയാണ്.
ഫേസ്‌ബുക്ക് ഉപയോക്താക്കളെ ഒന്നുകൂടി അമ്പരപ്പിക്കുവാനാണ് സുക്കര്‍ബര്‍ഗിന്റെ തീരുമാനം. ഉപയോക്താക്കളുടെ വാളില്‍ നിന്നും ഫോസ്‌ബുക്ക്‌് തന്നെ വിവരങ്ങള്‍ ശേഖരിച്ചായിരുന്നു ലുക്ക് ബാക്ക് വീഡിയോ നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ഉടന്‍തന്നെ സ്വന്തമായി എഡിറ്റ് ചെയ്യാവുന്ന രൂപത്തില്‍ പുറത്തു വരുകയാണ് ലുക്ക് ബാക്ക് വീഡിയോ.

എന്നും പുതിയ സവിശേഷതകള്‍ കൊണ്ട് ആളുകളെ അമ്പരപ്പിക്കുകയാണ് ഫേസ്‌ബുക്ക്. ഇതിനെ വെല്ലാന്‍ ഇനിയൊരു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് ഉണ്ടാകുമോ എന്നു സംശയമാണ്. 2017ല്‍ ഫേസ്‌ബുക്ക് അവസാനിക്കും എന്ന വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പുതുമകള്‍ വരികയാണെങ്കില്‍ ഫേസ് ബുക്ക് വിട്ടുപോകാന്‍ ഉപയോക്താക്കള്‍ തയ്യാറാവില്ലെന്നകാര്യം ഉറപ്പുതന്നെയാണ്. ഗ്രാഫ് സര്‍ച്ചുപോലെ നമ്മളെ അമ്പരപ്പിക്കുന്ന ഈ പുതിയ സവിശേഷത വേഗം ഫേസ്‌ബുക്കില്‍ എത്തുമെന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം.












Click it and Unblock the Notifications