അശ്ലീലം കാണൂ... തിമിംഗലങ്ങളെ രക്ഷിയ്ക്കൂ...!!! എങ്ങനെയെന്നോ...?
ന്യൂയോര്‍ക്ക്: അശ്ലീലം കാണുന്നത് അത്ര നല്ല ശീലം അല്ലെന്നാണ് പൊതുവേ പറയുന്നത്. അത് മാനികാരോഗ്യത്തേയും ശാരീരികാരോഗ്യത്തേയും കാര്യമായി ബാധിയ്ക്കും എന്നാണ് ചില പഠന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇന്റര്‍നെറ്റില്‍ അശ്ലീലം കണ്ടാല്‍ അത് ലോകത്തെ തിമിംഗലങ്ങള്‍ക്ക് രക്ഷയായാലോ... കാരണം ഇറച്ചിയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടി തിമിംഗലങ്ങള്‍ ലോകമാസകലം കൊന്നൊടുക്കപ്പെടുകയാണ്.
അശ്ലീലം കണ്ടാല്‍ തിമിംഗലങ്ങളെ സംരക്ഷിയ്ക്കാന്‍ പറ്റുമോ? പറ്റും, പക്ഷേ ഒരു സൈറ്റില്‍ നിന്ന് മാത്രം കാണണം എന്ന് മാത്രം. എന്താണ് സംഗതി എന്ന് പിടികിട്ടിയില്ലല്ലേ...

വംശനാശ ഭീഷണി
മനുഷ്യന്റെ വേട്ടയാടല്‍ മൂലം വംശനാശ ഭീഷണി നേരിടുന്ന സമുദ്ര ജീവിയാണ് തിമിംഗലം. കരയിലേയും വെള്ളത്തിലേയും ഏറ്റവും വലിയ ജീവിയും തിമിംഗലം തന്നെ!.

അശ്ലീലം കാണൂ
ഏതെങ്കിലും അശ്ലീല സൈറ്റ് സന്ദര്‍ശിച്ചാല്‍ നിങ്ങള്‍ക്ക് തമിംഗലങ്ങളെ സംരക്ഷിയ്ക്കാന്‍ ആകില്ല. അതിനായി പോണ്‍ഹബ് തന്നെ സന്ദര്‍ശിയ്ക്കണം.

പോണ്‍ഹബ്
ലോകത്തിലെ തന്നെ ഏറ്റവും വലിയ അശ്ലീല സൈറ്റ് ആണ് പോണ്‍ഹബ്. ലക്ഷക്കണക്കിന് അശ്ലീല വീഡിയോകളാണ് പോണ്‍ഹബ്ബില്‍ ഉള്ളത്.

എന്ത് കിട്ടും?
പോണ്‍ഹബ്ബില്‍ രണ്ടായിരം വീഡിയോകള്‍ ആളുകള്‍ കാണുമ്പോള്‍ ഒരു അമേരിയ്ക്കന്‍ സെന്റ് വീതം തിമിംഗല സംരക്ഷണത്തിന് വേണ്ടി നല്‍കും. ഒരു സെന്റ് എന്ന് പറഞ്ഞാല്‍ ഇപ്പോഴത്തെ കണക്കില്‍ 68 പൈസ വരും!

സാമൂഹ്യ പ്രതിബദ്ധത
തങ്ങള്‍ക്കാകുന്ന വിധത്തില്‍ സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിയ്ക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത് എന്നാണ് കമ്പനിയുടെ വൈസ് പ്രസിഡന്റ് കോറീ പ്രൈസ് പറയുന്നത്.

ഒരുമാസത്തേയ്ക്ക്
ഒരു മാസം നീണ്ടു നില്‍ക്കുന്നതാണ് ഈ കാമ്പയിന്‍. ഈ സമയത്തെ വീഡിയോ കാഴ്ചയ്ക്ക് മാത്രമേ തിമിംഗലങ്ങളെ സഹായിക്കാനാവൂ. അത് കഴിഞ്ഞ് പോണ്‍ഹബ് കണ്ടാല്‍ ഗുണം തിമിംഗലങ്ങള്‍ക്കല്ലെന്ന് സാരം.

ചെറുതായി കാണണ്ട
2000 വീഡിയോ കാണുമ്പോള്‍ 68 പൈസ എന്ന് കേള്‍ക്കുമ്പോള്‍ പുച്ഛം തോന്നുന്നുണ്ടോ... അതിന്റെ ആവശ്യമൊന്നും ഇല്ല. പ്രതി വര്‍ഷം 7890 കോടി വീഡിയോകളാണ് പോണ്‍ഹബ്ബിലൂടെ ആളുകള്‍ കാണുന്നത്.

പ്രതീക്ഷിയ്ക്കുന്നത്
ഒരുമാസം കൊണ്ട് മുപ്പതിനായിരം ഡോളര്‍ സമാഹരിയ്ക്കാം എന്നാണ് പോണ്‍ഹബ് അധികൃതര്‍ കരുതുന്നത്. ഏതാണ്ട് 20 ലക്ഷം രൂപ!.












Click it and Unblock the Notifications