ഐഫോണിലും ആന്‍ഡ്രോയിഡിലുമടക്കം 2017 മുതല്‍ വാട്‌സ് ആപ്പ് ലഭിക്കില്ല! ഞെട്ടേണ്ട,സംഭവം സത്യമാണ്....
നിലവിലെ പല ഫോണുകളിലെയും സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്താല്‍ തുടര്‍ന്നും വാട്‌സ് ആപ്പ് ഉപയോഗിക്കാനാവും.
ന്യൂയോര്‍ക്ക്: ചാറ്റിംഗ്, കോളിംഗ്, വീഡിയോ കോളിംഗ് തുടങ്ങിയ പലവിധ കാര്യങ്ങള്‍ക്കും സ്മാര്‍ട്‌ഫോണില്‍ നമ്മള്‍ ഉപയോഗിക്കുന്ന പ്രധാന മെസഞ്ചര്‍ അപ്ലിക്കേഷനാണ് വാട്‌സ് ആപ്പ്. പക്ഷേ 2017 മുതല്‍ വാട്‌സ് ആപ്പ് ഇനി നമ്മളില്‍ പലര്‍ക്കും ഉപയോഗിക്കാന്‍ കഴിയില്ല. വാട്‌സ് ആപ്പ് കമ്പനി അധികൃതര്‍ തന്നെയാണ് എല്ലാവരെയും ഞെട്ടിക്കുന്ന ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
2016 അവസാനത്തോടെ വാട്‌സ് ആപ്പിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം. പുതിയ വാട്‌സ് ആപ്പ് വരുന്നതോടെ ഇപ്പോള്‍ നിലവിലുള്ള പല ഫോണുകളിലും വാട്‌സ് ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. എന്നാല്‍ ഫോണുകളിലെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്താല്‍ തുടര്‍ന്നും വാട്‌സ് ആപ്പ് ഉപയോഗിക്കാനാകും.

2017ല്‍ വാട്‌സ് ആപ്പ് കിടിലനാകും
നിരവധി കിടിലന്‍ ഫീച്ചറുകളാണ് അടുത്ത വര്‍ഷത്തില്‍ വാട്‌സ് ആപ്പില്‍ വരാന്‍ പോകുന്നത്. കമ്പനി ഇതുവരെ പുറത്ത് പറയാത്ത രഹസ്യങ്ങളാണ് ഈ ഫീച്ചറുകളെല്ലാം.

നിലവിലെ പല ഫോണുകളിലും ലഭിക്കില്ല
വാട്‌സ് ആപ്പില്‍ വരാന്‍ പോകുന്ന പുതിയ ഫീച്ചറുകള്‍ ലഭിക്കാന്‍ നിലവിലുള്ള പല സ്മാര്‍ട് ഫോണുകളുടെയും സോഫ്റ്റ് വെയര്‍ നിര്‍ബന്ധമായും അപ്‌ഡേറ്റ് ചെയ്യേണ്ടി വരും.

ആന്‍ഡ്രോയിഡുകാരും ശ്രദ്ധിക്കണം
ആപ്പിള്‍ ഐഫോണ്‍ 3ജിഎസ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 2017ല്‍ വാട്‌സ് ആപ്പ് ലഭിക്കില്ല. എന്നാല്‍ ഐഒഎസ് 6ലേക്ക് അപ്‌ഡേറ്റ് ചെയ്താല്‍ ഉപയോഗിക്കാം. ആന്‍ഡ്രോയിഡ് 2.1,2.2 എന്നീ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ടാബ്ലെറ്റുകളിലും അടുത്ത വര്‍ഷം മുതല്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല.

വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ക്കും അപ്‌ഡേറ്റ് ചെയ്യണം
ഐപാഡിന്റെ ഒന്ന് മുതല്‍ നാല് വരെ തലമുറയിലുള്ള ഐപാഡുകള്‍ ഐഒഎസ് 9.3 യിലേക്ക് അപ്‌ഡേറ്റ് ചെയ്താലേ ഇനി വാട്‌സ് ആപ്പ് ഉപയോഗിക്കാനവൂ. വിന്‍ഡോസ് 7 ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകളിലും കംപ്യൂട്ടറുകളിലും അടുത്ത വര്‍ഷം വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല.

നോക്കിയ സിംബിയനിലും...
ബ്ലാക്ക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10, നോക്കിയ എസ്40, നോക്കിയ സിംബിയന്‍ എസ്60 എന്നീ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ 2017 ജൂണ്‍ 30 വരെ വാട്‌സ് ആപ്പ് സേവനം ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications