താരമാകാന്‍ നിന്നില്ല: കാര്‍ മരത്തിലിടിച്ച് നടി സോഫി സ്‌പെന്‍സര്‍ മരിച്ചു!
വലിയ നടിയാകണം എന്ന ആഗ്രഹം പൂര്‍ത്തായാക്കാനാവാതെയാണ് യുവനടി സോഫി സ്‌പെന്‍സര്‍ മരണത്തിന് കീഴടങ്ങിയതെന്ന് അച്ഛന്‍. അഭിനയ ക്ലാസില്‍ തിരിച്ചുവരുന്ന വഴി കാര്‍ മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് സോഫിക്ക് ജീവന്‍ നഷ്ടമായത്. 24 വയസ്സായിരുന്നു. സോഫി തന്നെയാണ് അപകടം നടക്കുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത്. 2014 നവംബറിലാണ് സോഫി അപകടത്തില്‍ മരിച്ചത്.
വലിയ സ്വപ്‌നങ്ങള്‍ ബാക്കിയാക്കിയാണ് മകള്‍ പോയത് എന്ന് അച്ഛന്‍ പീറ്ററാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. തന്റെ ആഗ്രഹം പോലെ തന്നെ കരാറുകളില്‍ ഒപ്പിട്ടിരുന്നു സോഫി. എന്നാല്‍ എല്ലാം സോഫിയുടെ വഴിക്ക് വന്ന് തുടങ്ങിയപ്പോള്‍ മരണം വില്ലനായി. മാഞ്ചസ്റ്റര്‍ സ്‌കൂള്‍ ഓഫ് ആക്ടിങിലെ വിദ്യാര്‍ഥിനിയായിരുന്നു സോഫി.

മുന്നില്‍ പോകുകയായിരുന്ന കാറിനെ ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് അപകടമുണ്ടായത്. ഓവര്‍ടേക്കിങ് നിരോധിച്ച സ്ഥലത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. സോഫിയുടെ മരണം ഒരുപാട് ദുരൂഹതകളും ബാക്കിവെക്കുന്നുണ്ട് എന്നാണ് കുടുംബാഗങ്ങള്‍ പറയുന്നത്. സോഫി മറികടക്കാന്‍ ശ്രമിച്ച വാഹനത്തിന്റെ ഡ്രൈവര്‍ നിര്‍ത്താതെ പോകുകയായിരുന്നു. ഇയാള്‍ ആരാണ് എന്ന് തിരിച്ചറിയാനും ഇത് വരെ കഴിഞ്ഞിട്ടില്ല.
പാരാമെഡിക്കല്‍ സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി സോഫിയെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സോഫിയുടെ കാര്‍ അമിതവേഗതയിലായിരുന്നില്ല. 31 മൈല്‍ സ്പീഡിലാണ് സോഫി വാഹനം ഓടിച്ചിരുന്നത്. നടിയും മോഡലും ഗായികയുമായ മകളുടെ ഓര്‍മയുമായി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് പിതാവായ പീറ്റര്‍ ഇപ്പോള്‍.












Click it and Unblock the Notifications