കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

7 വയസ്സുകാരിയെ രണ്ടാം ഭാര്യയാക്കാന്‍ സമ്മതിച്ചില്ല, യുവാവ് ആദ്യഭാര്യയുടെ മൂക്ക് മുറിച്ചു മാറ്റി

  • By Siniya
Google Oneindia Malayalam News

കാബൂള്‍: ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് മുറിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താലിബാനിലെ ഫരിയാബ് പ്രവിശ്യയില്‍ താമസിക്കുന്ന 20 കാരിയുടെ മൂക്കാണ് യുവാവ് മുറിച്ചു മാറ്റിയത്. ഞായറാഴ്ചയാണ് സംഭവം. അഫ്ഗാന്‍കാരിയായ യുവതി അപകടനില തരണം ചെയ്തതായി തുര്‍ക്കി മൈമാന ആശുപത്രി അധികൃതര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ, 25 കാരനായ മുഹമ്മദ് ഖാന്‍ ഇറാനില്‍ നിന്നും തിരിച്ചെത്തിയ ഉടനെ വയസ്സുകാരിയെ വിവാഹം ചെയ്യുന്ന കാര്യത്തെ കുറിച്ച് ഭാര്യയോട് സംസാരിക്കുകയുണ്ടായി. എന്നാല്ർ ഇതിനോട് ഭാര്യ എതിർക്കുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും യുവാവ് ഭാര്യയുടെ മൂക്ക് മുറിച്ചു മാറ്റുകയുമായിരുന്നു.

nose

ഗുരുതരമായി പരിക്കേറ്റ യുവതിയെ ബന്ധുവിന്റെ സഹായത്തോടെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശസ്ത്രക്രിയ നടത്താനുള്ള സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എബസിയാണ് ഇതിനുള്ള സംവിധാനം ഒരുക്കികൊടുത്തുത്. അഫ്ഗാനിസ്ഥാനിലെ യുവതികളെ ആക്രമിക്കുന്നത് കൂടിവരികയാണെന്ന് പോലീസ് അറിയിച്ചു.

English summary
Young Afghan Woman hospitalised after Husband Cuts Off her Nose
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X