ഹെറോയിന്‍ കഴിച്ച് ദമ്പതികള്‍ മരിച്ചു; അഞ്ച് മാസം പ്രായമുള്ള മകള്‍ പട്ടിണി കിടന്നും
മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലം ദമ്പതികള്‍ മരിച്ചു. ഇവരുടെ അഞ്ചമാസം പ്രായമുള്ള മകള്‍ മരിച്ചത് ദിവസങ്ങള്‍ പട്ടിണി കിടന്ന്.
പെന്‍സില്‍വാനിയ: മയക്കുമരുന്നിന്റെ അമിതോപയോഗം മൂലം ദമ്പതികള്‍ മരിച്ചു. മിനുട്ടുകളുടെ വ്യത്യാസത്തിലാണ് ഇരുവരുടേയും മരണം. ഇവരുടെ അഞ്ച് മാസം പ്രായമുള്ള മകള്‍ മരിച്ചതാകട്ടെ ദിവസങ്ങളോളം പട്ടിണി കിടന്നും. ജാസന്‍ ചേംബേഴ്സ് ചെല്‍സി കാര്‍ഡാരോ ദമ്പതികളുടെ മകള്‍ സമ്മര്‍ ചേംബേഴ്സിനായിരുന്നു ഈ ദുര്‍വിധി.
ഇരുവരും മരിച്ച് നാലഞ്ച് ദിവസങ്ങള്‍ക്കു ശേഷമാണ് കുട്ടി മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. പട്ടിണിയും ശരീരത്തിലെ ജലാംശം കുറഞ്ഞതുമാണ് മരണ കാരണം. ജോണ്‍സ് ടൗണിലായിരുന്നു സംഭവം. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികളുടെ മൃതദേഹങ്ങള്‍ക്ക് ഒരാഴ്ചത്തെ പഴക്കമുണ്ടെന്നും അധികതര്‍ പറഞ്ഞു.
ന്യൂയര്ക്കില് നിന്നും അടുത്ത കാലത്താണ് ജാസന്‍ ചേംബേഴ്സ് ചെല്‍സി കാര്‍ഡാരോ ദമ്പതികള്‍ പെന്‍സില്‍വാനിയയിലേക്ക് താമസം മാറിയത്.

ഇവരുടെ വീട്ടില്‍ നിന്നും ഇതിനു മുമ്പും അമിതമായി മയക്കു മരുന്ന് ഉപയോഗിച്ച നിലയില്‍ ഇരുവരേയും കണ്ടെത്തിയിരുന്നു. ജാസന്‍ മയക്കു മരുന്നില്‍ രക്ഷ നേടാന്‍ ചികിത്സയും നല്‍കിയിരുന്നു.

ജാസന്‍ ചേംബേഴ്സ് ചെല്‍സി കാര്‍ഡാരോ ദമ്പതികളേക്കുറിച്ച് ഒരാഴ്ചയായി ആര്‍ക്കും ഒരറിവും ഉണ്ടായിരുന്നില്ല. ആരും ഇരുവരേയും അന്വേഷിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ജാസന്‍ ചേംബേഴ്സ് ചെല്‍സി കാര്‍ഡാരോ ദമ്പതികളെ കുറിച്ച് ആരെങ്കിലും അന്വേഷിച്ചെത്തിയിരുന്നെങ്കില് ഒരു പക്ഷെ ഇവരുടെ കുഞ്ഞിനെയെങ്കിലും രക്ഷിക്കാമായാരിന്നു.

ജാസനും ചെല്‍സിയും മിനിട്ടുകളുടെ വ്യത്യാസത്തിലാണ് മരിച്ചത്. ജാസന്റെ മൃതശരീരം വീടിന്റെ ഒന്നാം നിലയിലും ചെല്‍സിയുടേത് രണ്ടാം നിലയിലെ ബാത്ത് റൂമിലുമായിരുന്നു. രണ്ടാം നിലിയലെ ബെഡ്റൂമിലായിരുന്നു കുഞ്ഞിന്റെ മൃതശരീരം കിടന്നിരുന്നത്.

മയക്കു മരുന്നിന്റെ അമിത ഉപയോഗം മൂലം ഇരുവരും ഒരുമിച്ച് മിനിട്ടുകളുടെ വിത്യസത്തില്‍ മരിച്ചത് ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് ജോണ്‍സ്ടൗണ്‍ പോലീസ് ക്യാപ്ടന് ചാദ് മില്ലര്‍ പറഞ്ഞു.

പെന്‍സില്‍വാനിയയിലും നോര്‍ത്ത് കരോലിന, ഓഹിയോ ജില്ലകളിലും 2014,2015 വര്‍ഷങ്ങളില്‍ സാരമായ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. മയക്കു മരുന്നിന്റെ അമിത ഉപയോഗം മൂലം 2014ല്‍ മാത്രം മരിച്ചത് 28000 ആളുകള്‍. സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷനാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications