കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛന്‍ മകന്റെ ചിത്രം മുഖത്ത് പച്ചകുത്തി

  • By Mithra Nair
Google Oneindia Malayalam News

ഹൂസ്റ്റന്‍ : മകനോട് സ്‌നേഹം കൂടിപ്പോയപ്പോള്‍ അച്ഛന്‍ ചെയ്ത പണി എന്താണെന്നറിയണോ? ടാറ്റു കുത്തുന്നത് ഇപ്പോള്‍ ഒരു ഫേഷന്‍ ആണ് .തന്റെ മകന്റെ ചിത്രം മുഖത്ത് ടാറ്റൂ ചെയ്തിരിക്കുകയാണ് ഹൂസ്റ്റണില്‍ നിന്നുളള ക്രിസ്റ്റീന്‍ സെക്രൈസ്റ്റ് എന്ന 20കാരന്‍.

തന്റെ കുഞ്ഞിന്റെ ജനനം ആഘോഷിക്കാനാണ് ക്രിസ്റ്റീന്‍ ഈ അപൂര്‍വ്വ ടാറ്റു സ്വന്തം മുഖത്ത് തന്നെ പതിപ്പിച്ചത്. മകന്റെ മുഖം അതേ രൂപത്തില്‍ തന്നെയാണ് ഇദ്ദേഹം പകര്‍ത്തിയിരിക്കുന്നത്.

-christiensechrist.jpg -Properties

പച്ചകുത്തല്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇയാളിപ്പോള്‍ സ്വന്തം സുഹൃത്തുക്കളെയും രക്ഷിതാക്കളെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു പക്ഷെ ക്രിസ്റ്റീന്‍ സെക്രൈസ്റ്റ് ആവും സ്വന്തം മകന്റെ മുഖം തന്റെ ടാറ്റു കുത്തിയ ആദ്യത്തെ അച്ഛന്‍.

സ്വന്തം ടാറ്റു ചിത്രങ്ങള്‍ ഫേസ്ബുക്കിലും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിസുന്ദരം എന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. ക്രിസ്റ്റീന്‍ സെക്രൈസ്റ്റിന്റെ ഈ പച്ചകുത്തലിനെ അനുകുലിച്ചും പ്രതികൂലിച്ചും ഇതിനോടകം നിരവധി പ്രതികരണങ്ങള്‍ വന്നു കഴിഞ്ഞു.

English summary
Christien Sechrist, a 20-year-old father from Houston decided the best way to commemorate the birth of his child was to get an enormous life sized tattoo of the baby. On his face.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X